മുടി കൊഴിച്ചിലിനും, മുടി വളർച്ചയ്ക്കും പാരമ്പര്യ വിധി പ്രകാരം തയ്യാറാക്കിയ ഓയിൽ||വീഡിയോ കാണാം||

 


ഇന്ന് പലരിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. പ്രധാനമായും മുടികൊഴിച്ചിലിൽ ഉണ്ടാകാനുള്ള കാരണം വെള്ളം തന്നെയാണ്. സാധാരണ ഗ്രാമപ്രദേശങ്ങളിലും,വീട്ടിലെ വെള്ളം ഉപയോഗിച്ച് കുളിച്ചാൽ ഒരു പ്രശ്നവും ഇല്ല.എന്നാൽ പട്ടണങ്ങളിലും ,മറ്റു സ്ഥലങ്ങളിൽ ഒക്കെ പോകുമ്പോൾ പൈപ്പ് വെള്ളം ആണ് നാം ഉപയോഗിക്കുക. 



പൈപ്പ് വെള്ളം ശുദ്ധീകരിക്കാൻ ആയി ക്ലോറിൻ കലർത്താറുള്ളതിനാൽ തന്നെ അത് തലമുടിക്ക് വളരെയധികം ദോഷമാണ്. അതുപോലെ തന്നെ പൈപ്പിൽ നിന്നും വരുന്നത് ഹാർഡ് വാട്ടർ ആണെങ്കിലും തലമടി കൊഴിയാൻ സാധ്യത കൂടുതലുണ്ട്.എന്നാൽ ഇത്തരത്തിൽ ഒക്കെ മുടി കൊഴിഞ്ഞാലും ആ കൊഴിഞ്ഞ മുടി വളരാൻ സഹായിക്കുകയും,അതോടൊപ്പം തന്നെ മുടി അൽപ്പം കൂടി വളരാനും സഹായിക്കുന്ന ഒരു എണ്ണ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി വേണ്ട ഇൻക്രീഡിയന്റസ് എന്നത് നെല്ലിക്ക,അതോടൊപ്പം തന്നെ ഒരു സവാള, പ്യുർ കോക്കോനട്ട് ഓയിൽ എന്നിവയാണ്. അതോടൊപ്പം തന്നെ ഏറ്റവും പ്രധാനമായും വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു കറിവേപ്പില ആണ്.കറിവേപ്പില ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്, അതുകൊണ്ട് ആഹാരസാധനങ്ങളിൽ ഉള്ള കറിവേപ്പില കഴിക്കുന്നത് ഏറ്റവും നല്ലതാണ്.ഇവയൊക്കെ ഉപയോഗിച്ച് വളരെ ഈസിയായി തന്നെ പാരമ്പര്യ വിധിപ്രകാരം ഉള്ള ഒരു ഹെയർ ഓയിൽ ഉണ്ടാക്കി എടുക്കാം.ഇത് നൂറുശതമാനം മുടികൊഴിച്ചിലിൽ പ്രശ്നത്തിനും,മുടിവളർച്ചയ്ക്കും പ്രയോജനകരമാണ്.ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ നെല്ലിക്ക എടുത്തശേഷം ചെറുതായി അരിഞ്ഞു വയ്ക്കുക.അതുപോലെ തന്നെ സവാളയും ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു വയ്ക്കുക.ഇനി ഇവയെല്ലാം കൂടി ഒരു മിക്സിയിൽ ഇട്ടു നന്നായി അടിച്ച് എടുക്കുക.ഏകദേശം എല്ലാം തന്നെ തുല്യ അളവിൽ എടുക്കുക.ഇനി ഏറ്റവും പ്രധാനപ്പെട്ട ഇൻക്രീഡിയന്റ് ആയ കറിവേപ്പില കൂടി ഇതിലേക്ക് ഇടുക.അതിനുശേഷം ഒരൽപ്പം പച്ചവെള്ളം കൂടി ഒഴിച്ച് നൽകുക.ഇത് ചെറുതായി ഒന്ന് അരിഞ്ഞു കിട്ടാൻ മാത്രം മതിയാകും.ഇനി ഇവയെല്ലാം കൂടി ഇട്ടശേഷം മാത്രം മിക്സിയിൽ ഇട്ട് നന്നായി അടിച്ച് എടുക്കുക.

ഇനി അടുത്തതായി ഒരു പാൻ എടുത്തശേഷം നന്നായി ചൂടാക്കുക. അതിനുശേഷം അതിലേക്ക് നേരത്തെ എടുത്ത് വച്ച പ്യുർ കോക്കോനട്ട് ഓയിൽ ഒഴിച്ച് നൽകുക. പ്യുർ വെർജിൻ കോക്കോനട്ട് ഓയിൽ തന്നെ ലഭിച്ചാൽ ഏറ്റവും നല്ലതാണ്. എണ്ണ ചെറുതായി ചൂടായി വരുമ്പോൾ നേരത്തെ അടിച്ചു വച്ച ആ പേസ്റ്റ് ഇതിലേക്ക് ഇടുക.എണ്ണ ചൂടായി വരുമ്പോൾ പേസ്റ്റ് നന്നായി ഇളക്കി നൽകുക. ഇങ്ങനെ ചെയ്യുമ്പോൾ പേസ്റ്റിലുള്ള എല്ലാ ജലാംശവും വറ്റിപ്പോവുകയും, ബാക്കി സത്ത് മുഴുവൻ പ്യുർ വെളിച്ചെണ്ണയിലേക്ക് ഇറങ്ങുകയും ചെയ്യുന്നതാണ്. ഈ സത്ത് ഇറങ്ങിയ എണ്ണ ആണ് ആവശ്യം.ഇത് അടിയിൽ പിടിക്കാതിരിക്കാൻ സാവധാനം ഇളക്കി നൽകുക.ജലാംശം ശരിക്കും വറ്റി വരുമ്പോൾ കറുപ്പ് നിറത്തിൽ ഇത് ആവുന്നതായി കാണാവുന്നതാണ്.ശരിക്കും എണ്ണ വരികയും ചെയ്യും.ഇനി ഇത് ഒരു അരിപ്പ ഉപയോഗിച്ച് ഒരു ചെറിയ കുപ്പിയിലേക്ക് അരിച്ചെടുക്കുക. ഇനി ഇതിനകത്ത് കരട് ഒക്കെ അൽപ്പം പോയാലും പ്രശ്നമില്ല. ഇതിൽ നെല്ലിക്കയുടെ ഒക്കെ അംശം ആയതിനാൽ തന്നെ ഇതിനുള്ളിൽ കിടന്നാലും പ്രശ്നമില്ല.ഇനി ഇത് ഡയറക്ട് ആയി ഉപയോഗിക്കാം.

ഇത് എല്ലാ ദിവസവും ഉപയോഗിച്ചാൽ യാതൊരു പ്രശ്നവുമില്ല. നൂറുശതമാനം മുടി ശരിക്കും വളരാനും, അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ തടയാനും ഇത് സഹായകരമാണ്. കാരണവന്മാരുടെ കാലം മുതൽ ഉണ്ടാക്കി എടുത്ത എണ്ണയാണ് ഇത്. ഇനി ഇതുപയോഗിക്കേണ്ട വിധം കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ്‌ ഈ എണ്ണ ശരിക്കും തലമുടിയിലും,തലയോട്ടിയിലും സാവധാനം തേച്ചു പിടിപ്പിക്കുക.അതിനുശേഷം ചെറുതായി മസ്സാജ് ചെയ്തു നൽകുക.തേച്ചു പിടിപ്പിച്ചശേഷം മണിക്കൂർ കഴിഞ്ഞ് മാത്രം കുളിക്കുക.കഴുകി കളയുമ്പോൾ സോപ്പ്, ഷാംപു എന്നിവ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിൽ യാതൊരു മോശമായ സ്മെല്ലും ഇല്ല. ഇനി നിർബന്ധമെങ്കിൽ മാത്രം ഒരൽപ്പം ഷാംപു ഉപയോഗിക്കാം. ഉപയോഗിക്കാതിരുന്നാൽ ഏറ്റവും നല്ലത്.കാരണം തലമുടിയിൽ ഒക്കെ ഈ എണ്ണയുടെ സത്ത് ഒക്കെ നന്നായി ഇറങ്ങുന്നതിനായാണ്.ഇങ്ങനെ ഇത് ഉപയോഗിച്ചാൽ മുടി നന്നായി വളരുകയും,മുടി കൊഴിച്ചിൽ ഇല്ലാതാവുകയും ചെയ്യുന്നത് ആണ്.


 

Comments