വീട്ടിൽ ഈസിയായി ക്യാരറ്റ് തൈ ഉണ്ടാക്കിയെടുക്കാം||വീഡിയോ കാണുക||

 


നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടാകണമെങ്കിൽ അതിന് ഏറ്റവും പ്രധാനപ്പെട്ട ഒന്ന് നമ്മുടെ ആഹാരം തന്നെയാണ്.അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് നമ്മുടെ പച്ചക്കറികൾ ആണ്.നാം ഇന്ന് പലതരത്തിലുള്ള ഭക്ഷണങ്ങളും കഴിക്കാറുണ്ട് എങ്കിലും പച്ചക്കറികൾക്ക് അധികം പ്രാധാന്യം കൊടുക്കാറില്ല.



എന്നാൽ പച്ചക്കറികൾക്ക് പ്രാധാന്യം നൽകിയാലും കടയിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിൽ പലതിലും പലതരത്തിലുള്ള കീടനാശിനികൾ പ്രയോഗിച്ചവയാണ്.അതിനാൽ നമ്മുടെ കേരള സർക്കാർ പറഞ്ഞിട്ടുണ്ട്, സാധിക്കുന്നവർ എല്ലാവരും തന്നെ വീട്ടിൽ ഒരു ചെറിയ അടുക്കളതോട്ടം ഉണ്ടാക്കണം എന്ന്.അതിനായി പലരും പരിശ്രമിക്കാറും ഉണ്ട്.എന്നാൽ ഇതിന് ആവശ്യമായ വിത്തുകൾ പലരെയും ആശ്രയിച്ചു വാങ്ങിയാൽ തന്നെ പലപ്പോഴും കിട്ടുന്നത് നല്ല വിത്ത് ആകണമെന്നില്ല.നല്ല വിത്ത് കിട്ടണമെങ്കിൽ നല്ല പൈസയും മുടക്കണം.

ഇനി ഈസിയായി വീട്ടിൽ എങ്ങനെ ഒരു ക്യാരറ്റ് വിത്ത് ഉണ്ടാക്കി എടുക്കാം.എന്നാൽ ക്യാരറ്റ് നമ്മുടെ പ്രദേശങ്ങളിൽ കൃഷി അങ്ങനെ ഇല്ലാത്തതിനാൽ തന്നെ ക്യാരറ്റ് വിത്ത് കിട്ടാൻ പ്രയാസമാണ്.ഇനി ലഭിക്കണമെങ്കിൽ നല്ല പണവും ചിലവാകും.അതേസമയം വീട്ടിൽ തന്നെ ഈസിയായി ആരോഗ്യമുള്ള ,ദൃഢതയുള്ള ക്യാരറ്റ് തൈ എങ്ങനെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം.

ഇതിനായി ഏറ്റവും നല്ല വൃത്തിയുള്ള, ആരോഗ്യമുള്ള കുറച്ചു ക്യാരറ്റുകൾ എടുക്കുക. അതിനുശേഷം ഇതിന്റെ തലയുടെ ഭാഗം പകുതി മുറിച്ച് എടുക്കുക.ഇനി ഒരു ചെറിയ പ്ലാസ്റ്റിക് കണ്ടെയ്‌നർ എടുക്കുക.അതിലേക്ക് ഒരൽപ്പം വെള്ളം ഒഴിക്കുക.അതിനുശേഷം ഈ മുറിച്ച് എടുത്ത ക്യാരറ്റ് അതിലേക്ക് ഇടുക.ക്യാരറ്റ് ഒരു കാരണവശാലും വെള്ളത്തിൽ മുങ്ങി പോകാൻ പാടില്ല.ഇത് ഇങ്ങനെ വച്ചശേഷം വീടിനുള്ളിൽ ജനലിന്റെ ഒക്കെ ഭാഗത്തായി സൂര്യപ്രകാശം ലഭിക്കുന്നിടത്ത് തന്നെ ഇത് സൂക്ഷിക്കുക. ഇങ്ങനെ ഏകദേശം ഒന്ന് മുതൽ രണ്ടാഴ്ച വരെ സൂക്ഷിക്കുക.ഇങ്ങനെ ചെയ്യുമ്പോൾ ക്യാരറ്റിന്റെ മുളപ്പൊട്ടുന്നതായി കാണാവുന്നതാണ്. എപ്പോഴെങ്കിലും സൂര്യപ്രകാശം കൂടുതൽ ആയി വന്നു ഇതിനുള്ളിലെ വെളളം വറ്റിപ്പോകുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു ,വറ്റിയെങ്കിൽ വെള്ളം ഒഴിച്ച് നൽകുക.

രണ്ടാഴ്ചയ്ക്ക് ശേഷം മുളപൊട്ടി തൈ വന്നതായി കാണാൻ സാധിക്കുന്നതാണ്.അതിനുശേഷം ഇത് സാവധാനം മണ്ണിൽ നടാവുന്നതാണ്.ശരിക്കും വലുപ്പമുള്ള ക്യാരറ്റ് എടുക്കുക ആണെങ്കിൽ പെട്ടെന്ന് തന്നെ മുളപ്പൊട്ടി ഇലകൾ ഒക്കെ വരുന്നതാണ്. ഇത് സാധാരണ പോലെ മണ്ണിൽ നട്ട് കുറച്ചു നാൾ കഴിയുമ്പോൾ ഈസിയായി വിളവെടുക്കാവുന്നതാണ്.വീടിന്റെ അകത്ത് മാത്രം തൈ വയ്ക്കുക.ഒരു കാരണവശാലും പുറത്ത് വയ്ക്കരുത്. ഇങ്ങനെ ഈസിയായി തന്നെ വീട്ടിൽ ക്യാരറ്റ് തൈ ഉണ്ടാക്കി എടുക്കാവുന്നതാണ്.



Comments