കോടതിയിൽ വച്ച് മകനെ കൊന്ന പ്രതിയെ കണ്ടപ്പോൾ അമ്മ പറഞ്ഞത് കേട്ടോ??വീഡിയോ കാണാം.

 


മാതാപിതാക്കൾ ജീവനോടെ ഇരിക്കുമ്പോൾ തന്നെ സ്വന്തം മക്കൾമരണപ്പെടുക എന്നത് ഏറ്റവും ദുഖകരമായ ഒരു കാര്യമാണ്.അങ്ങനെ ഉള്ള ഒരു അമ്മയുടെ കാര്യമാണ് ഇത്.താൻ ജീവിച്ചിരിക്കെ സ്വന്തം മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ കഥ.തന്റെ മകനെ കൊന്ന കൊലയാളിയെ കണ്ടപ്പോൾ ആ അമ്മ പറഞ്ഞത് ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്. ഒരുപക്ഷേ ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരമ്മയാണ് ഇത്. അത്തരമൊരു അമ്മയുടെയും ,മകളുടെയും കഥയാണ് ഇത്.



അക്രമവും, കൊലപാതകവും ഒക്കെ ഒരു നിത്യ കഥയായി മാറിയ നാട്ടിലെ സംഭവമാണ് ഇത്.തന്റെ മകന്റെ കൊലയാളിയെ കോടതി മുറിയിൽ വച്ച് കണ്ടപ്പോൾ  അമ്മ പറഞ്ഞ കാര്യമാണ് ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. ഒരു ചെറിയ കുടുംബമാണ് ഇവരുടേത്.അമ്മയ്ക്ക്  വയ്യാതെ ആയ അവസ്ഥയിൽ മകൻ മരുന്ന് വാങ്ങാനായി പുറത്തേക്ക് പോയി.എന്നാൽ പിന്നീട് കണ്ടത് മകന്റെ മൃതദേഹം ആയിരുന്നു. അജ്ഞാതരായ മൂന്ന് പേർ സുലൈമാൻ എന്നയാളെ വെടിവെച്ചു കൊല്ലുക ആയിരുന്നു. അതിനുശേഷം ഇയാളുടെ പണവും,കൈയ്യിലുണ്ടായിരുന്നതെല്ലാം അവർ തട്ടിയെടുത്തു. രക്തം വാർന്നു ആരും സഹായമില്ലാതെ മണിക്കൂറുകളോളം റോഡിൽ കിടക്കുകയായിരുന്നു അദ്ദേഹം. അതിനുശേഷമാണ് മരണത്തിന് കീഴടങ്ങിയത്.അവിടെ ഉണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളിൽ ഒരാളായ 16 കാരനെ അറസ്റ്റ് ചെയ്തു. 

അവിടുത്തെ നിയമപ്രകാരം കൊല്ലപ്പെട്ട ആളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ പ്രതിക്ക് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണിത്. അതിനാൽ തന്നെ ശിക്ഷ വിധിക്കുന്ന ദിവസം സുലൈമാന്റെ അമ്മയെയും ഉദ്യോഗസ്ഥർ വിളിച്ചു വരുത്തി.എന്നാൽ കോടതിമുറിയിൽ പ്രതിയെ കണ്ട ആ അമ്മ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പ്രതിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. 

അതിനുശേഷം ആ അമ്മ പറഞ്ഞു,എനിക്ക് നിന്നെ വെറുക്കാൻ കഴിയില്ല.കാരണം എന്റെ മകനെ എനിക്ക് നഷ്ടമായി.ഇനിയൊരു മകനെകൂടി നഷ്ടമാകാൻ കഴിയില്ല.അതിനാൽ തന്നെ നിനക്ക് ഞാൻ വധശിക്ഷ വാങ്ങി നൽകുന്നില്ല. കോടതി മുറിയിൽ ഏവരെയും വേദനിപ്പിച്ച സംഭവം ആയിരുന്നു ഇത്.ഒരു യഥാർത്ഥ അമ്മ ഇങ്ങനെ ആയിരിക്കും എന്നാണ് എല്ലാവരും പറയുന്നത്.ഇന്ന് എല്ലാവരും തന്നെ ഈ അമ്മയെ വളരെ ആദരപൂർവം ആണ് കാണുന്നത്.


Comments