പല്ലുവേദനയും, നീരും മാറ്റാം ഈസിയായി|| വീഡിയോ കാണാം



പലതരത്തിലുള്ള വേദനകൾ ഇടയ്ക്കിടെ നമുക്ക് ഒക്കെ ഉണ്ടാകാറുണ്ട്.അവയൊക്കെ തന്നെ നാം ചെറുതായി എങ്കിലും സഹിക്കാറുണ്ട്. എന്നാൽ പല്ല് വേദന എന്നത് വളരെ കഠിനവും സഹിക്കാൻ പറ്റാത്ത എന്നത് സഹിക്കാൻ പറ്റാത്ത ഒന്നാണ്. എന്നാൽ ഇങ്ങനെ ഉണ്ടാവുന്ന പല്ല് വേദന വളരെയധികം കുറയ്ക്കാനും, പല്ല് പറിക്കേണ്ട സാഹചര്യം ഉണ്ടാവുമ്പോൾ വരുന്ന നീരും വേദനയും ഒക്കെ കുറയ്ക്കാനും ആയുള്ള ഒരു മാർഗം പരിചയപ്പെടാം.

ഇതിനായി ആവശ്യമുള്ള ഇൻക്രീഡിയന്റ് എന്നത് ക്ലോവ് ഓയിൽ അഥവാ ഗ്രാമ്പുവിന്റെ ശുദ്ധമായ ഓയിൽ ആണ്.പല്ല് വേദനയ്ക്ക് ഇത് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് ഏത് മെഡിക്കൽ ഷോപ്പുകളിലും വാങ്ങാൻ കിട്ടുന്നതാണ്. നൂറുശതമാനം ഹെർബൽ ഓയിൽ ആണ്. ഒരു തരത്തിലുള്ള സൈഡ് എഫ്ക്ടുകളും ഇത് മൂലം ഉണ്ടാവുകയില്ല.ഇനി ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ആദ്യം ഓയിലിന്റെ കുപ്പി ഓപ്പൺ ചെയ്യുക.ഇനി ഒരു ചെറിയ പഞ്ഞി എടുത്തശേഷം അതിലേക്ക് ഈയൊരു ഓയിൽ പഞ്ഞിയിലേക്ക് ഡിപ്പ് ചെയ്തു എടുക്കുക.അതിനുശേഷം ഏത് പല്ലിലാണോ പല്ല് വേദന ഉള്ളത് അവിടേക്ക് ഈയൊരു പഞ്ഞി പ്രസ്സ് ചെയ്തു വയ്ക്കുക.പ്രസ്സ് ചെയ്തശേഷം ഈ പഞ്ഞി സാവധാനം കടിച്ചു പിടിക്കുക. പഞ്ഞി ശരിക്കും പ്രസ്സ് ആയി ഇരിക്കുന്നതിനായാണ് ഇത്.ഇനി ഇത് ഏകദേശം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഇങ്ങനെ തന്നെ സൂക്ഷിക്കുക.ഇത്തരത്തിൽ തുടർച്ചയായി ഒരു ദിവസം മൂന്നോ നാലോ തവണ ചെയ്താൽ പല്ല് വേദനയുടെ കഠിനമായ വേദനയിൽ നിന്നും ഒഴിവാകാൻ സാധിക്കും.

ഇനി അടുത്തതായി പല്ല് വേദന ഉണ്ടായി കഴിഞ്ഞ് അതല്ലെങ്കിൽ പല്ല് പറിച്ചശേഷമോ കവിളിലും, താടിയെല്ലിന്റെ ഭാഗത്ത് ആയി നീര് വരാറുണ്ട്. എന്നാൽ ഈയൊരു നീര് ഓയിൽ ഉപയോഗിച്ച് വളരെ ഈസിയായി മാറ്റാവുന്നതാണ്.ഇതിനായി ആദ്യം ഒരൽപ്പം ചൂടുവെള്ളം എടുത്തശേഷം ഒരു ചെറിയ ബൗളിലേക്ക് ഒഴിക്കുക.അതിനുശേഷം അതിലേക്ക് ഒന്നോ രണ്ടോ തുള്ളി ഈയൊരു ഓയിൽ ഒഴിച്ച് നൽകുക. ഇനി ഇത് നന്നായി ഒന്ന് ഇളക്കുക.മിക്സ് ആകുന്നതിനായി വെയ്റ്റ് ചെയ്യുക.ഇനി ഒരു പഞ്ഞി എടുത്ത് ഓയിലിലേക്ക് മുക്കുക.അതിനുശേഷം ഈ പഞ്ഞി ഉപയോഗിച്ച് വേദനയുള്ള കവിളിന്റെ ഭാഗങ്ങളിലും,താടിയുടെ ഭാഗങ്ങളിലും സാവധാനം മസ്സാജ് ചെയ്തു നൽകുക.ഇങ്ങനെ അഞ്ചോ പത്തോ മിനിറ്റ് സാവധാനം മസ്സാജ് ചെയ്തു നൽകുക.ഇങ്ങനെ ഒരു ദിവസം ഏകദേശം മൂന്നോ നാലോ തവണ ഇടവേളയിട്ട് ഇത്തരത്തിൽ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇത്തരത്തിൽ ഉണ്ടാവുന്ന നീര്‌ ഒക്കെ മാറിക്കിട്ടുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി ഇത് ചെയ്യാവുന്നതാണ്.




 

Comments