മലയാള സിനിമയെ കണ്ണീരിലാഴ്ത്തികൊണ്ട് നടൻ ജയരാജ് വിടവാങ്ങി...കണ്ണീരോടെ ആരാധകർ!!!

 


മലയാള സിനിമയ്ക്ക് ഇത് നഷ്ടങ്ങളുടെ കാലമാണ്.ഈ കോവിഡ് കാലത്ത് പ്രശ്സതരായ അനേകം സിനിമാ താരങ്ങളും,ഗായകരും, അടങ്ങുന്ന മഹത്വ വ്യക്തിത്വങ്ങൾ ആണ് നമ്മെ വിട്ടു പോയത്.പല താരങ്ങളുടെയും മരണം സിനിമാലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴിതാ സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുകയാണ്.



പ്രശസ്ത നൃത്ത സംവിധായകൻ കൂൾ ജയന്ത് അന്തരിച്ചു.52 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്. അർബുദബാധിതനായി ചികിത്സയിൽ ഇരിക്കെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.ജയരാജ് എന്നാണ് യഥാർത്ഥ പേര്.പ്രഭുദേവ രാജസുന്ദരം എന്നിവരുടെ അസിസ്റ്റന്റ് ആയിട്ടായിരുന്നു തന്റെ സിനിമാ ജീവിതത്തിന് അദ്ദേഹം തുടക്കം കുറിച്ചത്.

1996 ൽ പുറത്തിറങ്ങിയ കാതൽദേശം ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ സിനിമ. എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങൾ ഒക്കെ തന്നെ വമ്പൻ ഹിറ്റുകൾ ആയിരുന്നു.സിനിമയിലെ മുസ്തഫ മുസ്തഫ ,കല്ലൂരി സാലെ എന്നീ ഗാനങ്ങൾ കൂൾ ജയന്തിനെ പ്രശസ്തിയുടെ ഉന്നതിയിൽ എത്തിച്ചു.

തമിഴിലും മലയാളത്തിലും ആയി 800 ൽ അധികം ചിത്രങ്ങളിൽ അദ്ദേഹം ചുവടുകൾ ഒരുക്കി. കോഴിരാജ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും അദ്ദേഹം ചുവടുവച്ചു.കൂൾ ജയന്തിന്റെ വിയോഗത്തിൽ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രിയ കലാകാരന് ആദരാഞ്ജലികൾ.





Comments