ചുണ്ടുകൾ ഇനി അടിപൊളിയായി ചുമപ്പിക്കാം ||ഇതുപോലെ ഒന്ന് ചെയ്യു !!!

 


മുഖസൗന്ദര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ചുണ്ടുകൾ എന്ന് പറയുന്നത്. ചുണ്ടുകളുടെ സാധാരണ ഭംഗി എന്ന് പറയുന്നത് അതിന്റെ നിറം തന്നെയാണ്.ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും അവരുടെ ചുണ്ടുകളുടെ സ്വാഭാവികമായ നിറത്തേക്കാൾ കൂടുതൽ നിറം ഉണ്ടാക്കി എടുക്കാൻ സാധിക്കും ചില പൊടിക്കൈകൾ കൊണ്ട്.

എന്നാൽ സാധാരണ ആണുങ്ങൾ നല്ല നിറത്തോട് കൂടിയുള്ള ചുണ്ടുകൾ ഉണ്ട് എങ്കിൽ തന്നെയും പുകയില ഉൽപ്പന്നങ്ങളുടെ ഒക്കെ ഉപയോഗം മൂലം, മറ്റു ലഹരിപദാർത്ഥങ്ങൾ മൂലം ചുണ്ടുകൾ കറുത്ത് പോകാറുണ്ട്.ഇത്തരത്തിൽ നിറം മങ്ങിപ്പോയ ചുണ്ടുകൾക്കും ഒക്കെ നല്ല നിറം വയ്ക്കാൻ ആയുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം. ഈയൊരു റെമഡി ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഉപയോഗിക്കാം.

ഇതിനായി ഏറ്റവും ആവശ്യമായി ഉള്ളത് വെളിച്ചെണ്ണ ആണ്.നല്ല ശുദ്ധമായ വെളിച്ചെണ്ണ ആണ് വേണ്ടത്. ഇതിൽ വൈറ്റമിൻ ഇ ,വൈറ്റമിൻ സി,മറ്റു മിനറൽസ്, ആന്റി ഫംഗൽ പ്രോപ്പർട്ടീസ് ഒക്കെ ഉണ്ട്. ആന്റി ഫംഗൽ പ്രോപ്പർട്ടീസ് നമ്മുടെ ചുണ്ടിൽ ഉള്ള കറുപ്പ് നിറത്തിലുള്ള ഡെഡ് സെൽസിനെ മാറ്റിയെടുക്കാൻ സഹായിക്കും. അടുത്ത ഇൻക്രീഡിയന്റ് എന്നത് ശുദ്ധമായ തേൻ ആണ്.തേനിലും ആന്റി ഫംഗൽ പ്രോപ്പർട്ടി, അതുപോലെ ചുണ്ടുകൾ സോഫ്റ്റ് ആക്കാനും ഉള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.ചുണ്ട് എപ്പോഴും സോഫ്റ്റ് ആയിരിക്കാൻ സഹായിക്കും.അവസാനത്തെ ഇൻക്രീഡിയന്റ് എന്നത് പഞ്ചസാര ആണ്.ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം ഒരൽപ്പം വെളിച്ചെണ്ണ എടുത്തശേഷം ഒരു ചെറിയ ബൗളിലേക്ക് ഒഴിക്കുക. അതിനുശേഷം അതിലേക്ക് സാധാരണ ശുദ്ധമായ തേൻ ഒരു സ്പൂൺ ചേർത്ത് നൽകുക.ഇനി അതിലേക്ക് അവസാന ഇൻക്രീഡിയന്റ് ആയ പഞ്ചസാര ഒരു സ്പൂൺ ചേർത്ത് നൽകുക. അതിനുശേഷം ഇവയെല്ലാം കൂടി ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി മിക്സ് ചെയ്യുക.ഇങ്ങനെ മിക്സ് ചെയ്തു കഴിയുമ്പോൾ ഒരു പേസ്റ്റ് രൂപത്തിൽ ഇത് ലഭിക്കും. ഇനി ഇത് ഡയറക്ട് ആയി തന്നെ ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞാൽ, ഈയൊരു പേസ്റ്റ് ഒരൽപ്പം കൈയ്യിൽ എടുത്തശേഷം സാവധാനം ചുണ്ടിലേക്ക് തേച്ചു നൽകുക.അതിനുശേഷം ഏകദേശം ഒരു മൂന്ന് മിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെ സാവധാനം മസ്സാജ് ചെയ്തു നൽകുക. ഇങ്ങനെ മസ്സാജ് ചെയ്തശേഷം ഏകദേശം പത്ത് മിനിറ്റ് മുതൽ പതിനഞ്ച് മിനിറ്റ് വരെ ഇത് ചുണ്ടിൽ സൂക്ഷിക്കുക.അതിനുശേഷം കഴുകി കളയാവുന്നതാണ്. ഇത് ആഴ്ചയിൽ എത്ര തവണ വേണമെങ്കിലും ചെയ്യാവുന്നതാണ്. എല്ലാ ദിവസവും ചെയ്യുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. ഇങ്ങനെ പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് സൂക്ഷിച്ചു കഴിഞ്ഞാൽ ചുണ്ടിൽ ഉള്ള ഡെഡ് സെല്ലുകൾ ഒക്കെ മാറി പുതിയ സെല്ലുകൾ വരുന്നതാണ്. അങ്ങനെ ചുണ്ടിന് നല്ല നിറം ലഭിക്കുന്നതാണ്. ഇനി ഇത് കഴുകി കളയുമ്പോൾ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാൻ ശ്രദ്ധിക്കുക.ഇതിന് യാതൊരു തരത്തിലുള്ള സൈഡ് എഫ്ക്ടുകളും ഇല്ല. ഇത്തരത്തിൽ വളരെ ഈസിയായി തന്നെ ഇത് ചെയ്യാവുന്നതാണ്.




Comments