Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ക്യാരക്ടർ റോളുകളിലൂടെയും, തന്റേടമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചും മലയാള സിനിമയിൽ ഏറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച നടിയാണ് ലക്ഷ്മി പ്രിയ. ഏത് കഥാപാത്രവും തന്റേതായ കഴിവുകൊണ്ട് മികവുറ്റതാക്കാൻ ലക്ഷ്മി പ്രിയ്ക്ക് സാധിക്കാറുണ്ട്.ഇങ്ങനെ കഴിവുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ലക്ഷ്മി പ്രിയക്ക് സാധിച്ചിട്ടുണ്ട്.
മകളുടെ ജന്മദിനത്തിൽ ലക്ഷ്മി പ്രിയ പങ്കുവച്ച ഒരു ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ ആരാധകശ്രദ്ധ നേടിയിരിക്കുകയാണ്.മകളുടെ ചിത്രങ്ങൾ അടങ്ങിയ വീഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.മകളെക്കുറിച്ച് എല്ലാ വർഷവും സ്നേഹോഷ്മളമായ കുറിപ്പ് താരം പങ്കുവയ്ക്കാറുണ്ട്.താരം പങ്കുവച്ച കുറിപ്പ് ഇങ്ങനെ.'ഹാപ്പി ബർത്ത്ഡേ മാധു, ഹൃദയം തുളുമ്പുന്ന സ്നേഹത്തിന് ഇന്ന് ആറ് വയസ്സ്'എന്ന കുറിപ്പോടെയാണ് മകൾക്ക് ആയുള്ള
താരത്തിന്റെ ആശംസ തുടങ്ങുന്നത്. മാധങ്കി എന്നാണ് മകളുടെ പേര്.മാസം തികയാതെ ആയിരുന്നു ലക്ഷ്മിപ്രിയയുടെ മകളുടെ ജനനം.ജീവനോടെ ലഭിക്കുമോ എന്ന് വരെ ആശങ്കപ്പെട്ട് ആറുവർഷങ്ങൾക്ക് മുൻപ് ആശുപത്രി വരാന്തയിൽ കണ്ണീരോടെ കാത്തിരുന്ന നിമിഷങ്ങൾ ലക്ഷ്മി പ്രിയ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.ഹാപ്പി ബർത്ത്ഡേ മാധു, ഹൃദയം തുളുമ്പുന്ന സ്നേഹത്തിന് ഇന്ന് ആറ് വയസ്സ്. മൂകാംബികദേവിയും,ഗുരുവായൂർ കണ്ണനും ഒന്നിച്ചു നൽകിയ പുണ്യം.അമ്മയുടെ പൊന്നുവുമൊന്നിച്ചുള്ള ഓരോ നിമിഷങ്ങളും അത്ഭുതം നിറഞ്ഞതാണ്.ഒന്ന് കാണുവാൻ കൊതിച്ചു എൻഐസിയു വരാന്തയിൽ കാത്തു നിന്ന നിമിഷങ്ങൾ എനിക്ക് ഓർമ്മ വരും. ഈ കുഞ്ഞിക്കാലുകളിൽ ഒന്ന് തൊട്ടോട്ടെ എന്ന കെഞ്ചിപറഞ്ഞ നിമിഷങ്ങൾ ഓർമ്മ വരും. ഡയപ്പറോ,മരുന്നോ അങ്ങനെ എന്തെങ്കിലും നൽകാൻ എന്ന വ്യാജേന ഒന്നുകൂടി കാണാം എന്ന കൊതിയോടെ എൻ ഐസിയുവിന്റെ മുൻപിലൂടെ ഞാനും അച്ഛനും വരുവാറുണ്ടായിരുന്നു.
എനിക്ക് അറിയാം മാസം തികയാതെ ജനിച്ച എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കളൊക്കെ തന്നെ ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും എന്ന്. എന്നാൽ ഇന്ന് ഞാൻ അനുഭവിക്കുന്ന ആനന്ദത്തിന് പരിധികൾ ഇല്ല പൊന്നേ. തുലാമാസത്തിലെ പൂരം ഇത്തവണ നവംബർ ഒന്നിനായിരുന്നു.ഈ വർഷക്കാലവും വൈക്കത്ത് അപ്പന്റെ മുൻപിൽ ആയിരുന്നു പിറന്നാൾ ആഘോഷം. കൊറോണ ആഘോഷിക്കാൻ സമ്മതിക്കാത്ത പിറന്നാൾ ആഘോഷം ഇത്തവണ ചെറിയതോതിൽ ആഘോഷിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.എല്ലാവരും മാധുവിനെ അനുഗ്രഹിക്കണം. അമ്മയുടെ തങ്കം ദീർഘായുസ്സ് ആയി ഇരിക്കട്ടെ .ദൈവഭക്തി ഉള്ള കുഞ്ഞായി വളരട്ടെ.എല്ലാവരോടും സ്നേഹമുള്ള കുഞ്ഞാവട്ടെ. മണ്ണിനെയും ,പ്രകൃതിയെയും അറിഞ്ഞു വളരുവാൻ എന്റെ മകൾക്ക് സാധിക്കട്ടെ.എന്നിങ്ങനെയാണ് കുറിപ്പ്. കുറിപ്പിനൊപ്പം മകൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ അടങ്ങിയ വീഡിയോയും ലക്ഷ്മി പ്രിയ പങ്കുവച്ചിട്ടുണ്ട്.
Comments
Post a Comment