Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
മലയാളികൾക്ക് ഏറെ പരിചിതമായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. ഇരുപത് വർഷത്തോളമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ സിനിമാ മേഖലയിൽ പ്രവത്തിക്കുകയാണ്. ട്രാൻസ്ജെൻഡർ ,ആക്ടീവിസ്റ്റ് എന്നിങ്ങനെ എല്ലാ നിലകളിലും ഇവർ പ്രശസ്തയാണ്. സോഷ്യൽ മീഡിയയിലും സജീവമായി ഉണ്ട്.
തങ്ങളെപ്പോലെതന്നെ സമൂഹത്തിൽ അവഗണന നേരിട്ടവർക്കായി സംസാരിക്കുന്നവരാണിവർ. ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെ പറ്റി പലപ്പോഴും ഇവർ തുറന്നു പറഞ്ഞിട്ടുണ്ട്. എങ്കിലും ഈയടുത്ത് ആയിരുന്നു പ്രണയത്തെക്കുറിച്ചും,വിവാഹത്തെപറ്റിയും ഒക്കെ രഞ്ജു രഞ്ജിമാർ തുറന്നു പറഞ്ഞത്.സ്വന്തം ഐഡന്റിറ്റിയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടും സമൂഹം തങ്ങളെ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. തന്നെ പ്രസവിച്ച അമ്മയാണ് എപ്പോഴും പിന്തുണ നൽകിയിരുന്നത്.എല്ലാക്കാലത്തും തനിക്ക് എല്ലാം അമ്മയായിരുന്നു എന്നും താരം തുറന്നു പറഞ്ഞു. ഇപ്പോൾ ജീവിതത്തിൽ ഇവർ നേരിടേണ്ടി വന്ന ദുരന്തങ്ങളെ കുറിച്ച് വിവരിക്കുന്ന കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ രഞ്ജു രഞ്ജിമാർ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.ഈ മേഖലയിൽ കടന്നുവരുന്നതിനു മുൻപ് കുറേ കാര്യങ്ങൾ തനിക്ക് സഹിക്കേണ്ടതായി വന്നു.അവയൊക്കെ ഉചിതമായ നിലയിൽ തന്നെ താൻ നേരിട്ടു.വാക്കുകൾ കൊണ്ടും,ശാരീരികമായും അക്രമിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്.എന്നാൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചിരുന്നു എങ്കിൽ ഇപ്പോൾ സംസാരിക്കുവിൻ തനിക്ക് സാധിക്കില്ല.എല്ലാം സഹിക്കുകയായിരുന്നു.
തന്റെ അഞ്ചാമത്തെ വയസ്സിൽ ആണ് ഉള്ളിലെ സ്ത്രീയുടെ ഇഷ്ടങ്ങളെ പറ്റി തിരിച്ചറിഞ്ഞത്. ചേച്ചിക്ക് വാങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങാൻ ആയിരുന്നു താൻ പറഞ്ഞത്. അത് തന്റെ നിഷ്കളങ്കതയായി ആണ് അമ്മ കരുതിയത്.അന്ന് അമ്മ എന്നെ എതിർത്തിരുന്നുമില്ല.ഇന്നും എതിർപ്പ് ഒന്നുമില്ല.അന്നും ഇന്നും അമ്മ എനിക്ക് ഒപ്പം ഉണ്ട്.അച്ഛനും,സഹോദരങ്ങളും ആണ് ഇതറിഞ്ഞ നിമിഷം മുതൽ തന്നെ എതിർത്തിരുന്നത്.അച്ഛൻ തന്നോട് സംസാരം പോലും ഇല്ലാതെ ആയി. മറ്റു ബന്ധുക്കളുടെ ഇടയിൽ നിന്നും ദുരനുഭവങ്ങളും ഉണ്ടായി. ആറാം ക്ലാസിൽ പഠിക്കുന്ന സമയം ആണ് തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തത്.രണ്ട് രൂപ നൽകി തന്നെ ശാരീരികമായി ഉപദ്രവിച്ച ആളുടെ വീടും,സ്ഥലവും നാൽപത് ലക്ഷം രൂപ നൽകി വാങ്ങിയതായി രഞ്ജു രഞ്ജിമാർ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയം വാർഷിക പരീക്ഷയ്ക്ക് പണം നൽകാൻ വീട്ടുകാരുടെ കൈയ്യിൽ പണം ഉണ്ടായിരുന്നില്ല.അങ്ങനെ ആയിരുന്നു കടം വാങ്ങാൻ ആയി പോയത്.അന്ന് രണ്ട് രൂപ നൽകി തന്നെ ശാരീരികമായി ഉപദ്രവിച്ച സംഭവം ആണ് രഞ്ജു രഞ്ജിമാർ പറഞ്ഞത്.അന്ന് അത് എന്താണെന്ന് പോലും തനിക്ക് അറിവില്ല. ഇന്ന് വർഷങ്ങൾക്ക് ശേഷമാണ് രണ്ട് രൂപയ്ക്ക് വേണ്ടി താൻ അനുഭവിക്കേണ്ടി വന്നത് എന്താണെന്ന കാര്യം മനസ്സിലാക്കിയത്. അതുപോലെ തന്നെ നാട്ടിൽ ഉത്സവ സമയത്ത് ഗാനമേള നടക്കുമ്പോൾ പരിപാടികൾ അവതരപ്പിക്കാൻ താനും തന്റെ കൂട്ടുകാരും അവസരങ്ങൾ ചോദിക്കുമ്പോൾ വളരെ ഭീകരമായ അധിക്ഷേപങ്ങൾ നാട്ടുകാർ നടത്തി. മാനസ്സികമായി തന്നെ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.ജീവിതത്തിൽ പലപ്പോഴും അനാവശ്യ സംസാരങ്ങളും,ബലപ്രയോഗങ്ങളും ഒക്കെ പലരുടെയും ഇടയിൽ നിന്നുംഉണ്ടായിട്ടുണ്ട്. മാന്യമായി പുറമെ സമൂഹത്തിൽ നിൽക്കുന്ന പലരുടെയും ഇത്തരത്തിൽ ഉള്ള മാനസിക നില തിരിച്ചറിയുന്നത് വളരെ ബുദ്ധിമുട്ട് ആണെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു വയ്ക്കുന്നു.
Comments
Post a Comment