Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ഇന്ന് പലരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് താരൻ എന്ന് പറയുന്നത്. സാധാരണ താരൻ പിടിപെട്ടാൽ അത് ജീവിതാവസാനം വരെ കൂടെ കാണും.എന്നാൽ ഈയൊരു താരനെ കുറച്ചു നിർത്താൻ സാധിക്കും. ഇതിനായി പല കാര്യങ്ങളും ചെയ്യാവുന്നതാണ്.
സാധാരണ മുടി ഡ്രൈ ആയിരിക്കുന്ന സമയം താരൻ കൂടുതൽ ആയി വരാൻ സാധ്യത ഉണ്ട്. അതിനാൽ തന്നെ തലയോട്ടിയിലെ സ്കിൻ നൂറുശതമാനം മോയ്സ്റ്ററായി നിർത്താൻ ശ്രദ്ധിക്കേണ്ടതാണ്. ഇനി താരൻ കുറയ്ക്കാൻ ആയുള്ള ഒരു മാർഗം പരിചയപ്പെടാം.
ഇതിനായി ഉപയോഗിക്കുന്ന പ്രധാന ഇൻക്രീഡിയന്റ് എന്നത് സാധാരണ നാരങ്ങ ആണ്. അതോടൊപ്പം തന്നെ വേണ്ടത് ഏതെങ്കിലും കമ്പനിയുടെ കണ്ടീഷണർ ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇത് ചെയ്യുന്നതിന് മുൻപ് ആയി നമ്മുടെ തലയോട്ടിയിൽ ഉള്ള താരനെ ഒരു ചീപ്പ് ഉപയോഗിച്ച് മാക്സിമം ചീകി കളയുക.ഇങ്ങനെ മാക്സിമം താരൻ ചീകി കളഞ്ഞശേഷം ആദ്യത്തെ ഇൻക്രീഡിയന്റ് ആയ നാരങ്ങ തലമുടിയിലേക്ക് നേരെ തേച്ചു നൽകുക. ഇങ്ങനെ തേച്ചു നൽകുമ്പോൾ ചെറിയ നീറ്റൽ അനുഭവപ്പെടുമെങ്കിലും ഭയക്കേണ്ടതില്ല. ഇത് തലമുടിയിൽ വർക്ക് ചെയ്യുന്നതിന്റെ സൂചനയായി അതിനെ കാണാവുന്നതാണ്. ഈയൊരു നാരങ്ങയിൽ നിരവധി ആയ ഘടകങ്ങൾ ഉണ്ട്.അതിലൊരു ഘടകമാണ് സിട്രിക് ആസിഡ് എന്നത്.എന്നാൽ ഇത് ഒരു തരത്തിലും അപകടകാരിയില്ല. അതേസമയം അളവിൽ കൂടുതൽ ആകാതിരിക്കാനും ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ നാരങ്ങയിൽ വൈറ്റമിൻ സി, വൈറ്റമിൻ ബി,മിനറൽസ്, ആന്റി ഫംഗൽ ,ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടീസ് എന്നിവ ഒക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇനി ഈ നാരങ്ങ ചെറുതായി ഒന്ന് ഞെക്കി നീര് വന്നശേഷം മുടിയിലേക്ക് ഡയറക്ട് ആയി അപ്പ്ള്ളൈ ചെയ്തു നൽകുക.ഈ നീര് തലയോട്ടിയിൽ എത്തുവാൻ ആയി നന്നായി സമയം എടുത്ത് പതിയെ മസ്സാജ് ചെയ്തു നൽകുക.ഏകദേശം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഇത്തരത്തിൽ ചെയ്തു നൽകുക.പതിനഞ്ച് മിനിറ്റ് എടുത്താലും കുഴപ്പമില്ല.അതിനുശേഷം ഒരു ചീപ്പ് എടുത്തു മുടി ഒന്ന് ചീകി നൽകുക. ഇങ്ങനെ ചെയ്യുമ്പോൾ തലയോട്ടിയിലെ എല്ലാ ഭാഗങ്ങളിലും ഈ നാരങ്ങ നീര് എത്താൻ സഹായകരം ആകും.ഇനി ഇത് ഏകദേശം അരമണിക്കൂർ ഇങ്ങനെ തന്നെ തലയിൽ സൂക്ഷിക്കുക.അതിനുശേഷം നേരത്തെ എടുത്ത് വച്ച കണ്ടീഷണർ ഉപയോഗിക്കുക. ഒരു കാരണവശാലും ഷാംപു ഉപയോഗിക്കാൻ പാടില്ല.ഇനി കണ്ടീഷണർ ഒരൽപ്പം കൈയ്യിൽ എടുത്തശേഷം സാവധാനം തലയിൽ പുരട്ടി നൽകുക.ഇങ്ങനെ തലമുടിയിലും തലയോട്ടിയിലും ആയി ഇത് തേച്ചു പിടിപ്പിക്കുക. അതിനുശേഷം ശരിക്കും മസ്സാജ് ചെയ്തു നൽകുക.ഇതും ഏകദേശം അരമണിക്കൂർ തന്നെ സൂക്ഷിക്കുക. ഇങ്ങനെ ഏകദേശം ഒരു മണിക്കൂർ ആണ് ഇത് ചെയ്യുന്നതിന് ആയി വേണ്ടത്.അതിനുശേഷം ഇത് കഴുകി കളയാവുന്നതാണ്. കഴുകി കളയുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക അടുത്ത രണ്ട് ദിവസത്തേക്ക് ഒരു കാരണവശാലും ഷാംപു ഉപയോഗിക്കാൻ പാടില്ല. സാധാരണ ചെറു ചൂടുവെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയുക. കണ്ടീഷണർ ഉള്ളതിനാൽ നല്ല മോയിസ്റ്റും ലഭിക്കും, അതോടൊപ്പം തലമുടി നല്ല സോഫ്റ്റ് ആവുകയും ചെയ്യും.ഇങ്ങനെ നൂറു ശതമാനം താരൻ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ആഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്ന് തവണ ചെയ്തു നൽകാവുന്നതാണ്. ഇത് മൂലം തലമുടിയ്ക്കോ ,തലയോട്ടിയിലോ, സ്കിന്നിനോ യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല.
Comments
Post a Comment