കണ്ടാൽ മാന്യനെന്ന് പറയും!!എന്നാൽ ലക്ഷങ്ങൾ ശബളം വാങ്ങുന്നു!!പോലീസുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!!വീഡിയോ കണ്ടോ??

 തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ ഉൾപ്രദേശങ്ങളിലൂടെ നടക്കുവാൻ സ്ത്രീകൾക്ക് ഭയം ആയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരുപതിൽ പരം സ്ത്രീകളുടെ മാലയാണ് പൊട്ടിച്ചുകൊണ്ട് പോയത്.



 വഴിയിലൂടെ ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളുടെ മാലകൾ ആണ് നഷ്ടപ്പെടാറുള്ളത്.ഹെൽമറ്റ് ധാരിയായ യുവാവാണ് മാലപൊട്ടിക്കുന്നതെന്നാണ് യുവതികൾ പറയുന്നു.എന്നാൽ ആരാണ് ഈ മാലക്കള്ളൻ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ വേണ്ടി വന്നത് മൂന്നര മാസം.


ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിനും സംഘത്തിനും ആയിരുന്നു അന്വേഷണ ചുമതല.പോലീസ് പ്രതി പോയ വഴികളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു.അതിൽ മോഷ്ടാവ് ബൈക്കുമായി കടന്നു പോകുന്ന ഒന്ന് രണ്ട് ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ ബൈക്കിന്റെ നമ്പർ വ്യക്തമല്ലായിരുന്നു. ചില എക്സ്ട്രാ ഫിറ്റിംഗുകൾ ഉണ്ടെന്ന് മാത്രം ആയിരുന്നു സൂചന.

മാലപൊട്ടിക്കൽ കേസുകളിൽ മുൻപ് അറസ്റ്റിലായ കുറ്റവാളികളെ അന്വേഷിച്ചപ്പോൾ ,ആ സമയത്ത് അവരൊന്നും സംഭവ സ്ഥലത്ത് ഇല്ലായിരുന്നു. പിന്നീട് പോലീസ് ദൃശ്യത്തിൽ കണ്ട അതേ ബ്രാൻഡിലെ ബൈക്കുകളുടെ നമ്പർ ശേഖരിച്ചു.അൻപതോളം ബൈക്കുകൾ. ഇതിൽ നിന്നും സംശയം തോന്നിയ എട്ടോളം ബൈക്കുകൾ പോലീസ് നിരീക്ഷിച്ചു വന്നു. എന്നാൽ അന്വേഷണം തുടരുന്നതിനിടെയും മാലപൊട്ടിക്കൽ തുടർന്നു.ആളാരാണെന്ന് കണ്ടെത്താൻ കഴിഞ്ഞതും ഇല്ല.

പിന്നീട് അവസാന പ്രയോഗം എന്ന നിലയിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് ലക്ഷണക്കണക്കുള്ള ഫോൺകോളുകൾ നിരീക്ഷാം എന്ന് തീരുമാനിച്ചു.മാലപൊട്ടിച്ച സ്ഥലത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് ഫോൺകോളുകൾ നിരീക്ഷണം നടത്തി.സംഭവം നടക്കുന്ന സമയത്തും,അതിനുശേഷവും സജീവമായ യുവാക്കളുടെ ഫോൺ കോളുകൾ പ്രത്യേകം തിരഞ്ഞെടുത്തു.അതിനുശേഷം ഇവർ വിളിച്ച ഫോൺകോളുകൾ പരിശോധിച്ചു. അതുവഴി കുറ്റിച്ചിറ സ്വദേശി അമൽ നിരവധി തവണ പലയിടങ്ങളിലായുള്ള  സ്വർണ്ണ പണയ സ്ഥാപനങ്ങളിലേക്ക് വിളിച്ചതായ രേഖകൾ കണ്ടെത്തി.പിന്നീട് പോലീസ് അമലിന്റെ ഫോട്ടോയുമായി സ്വർണ്ണ പണയ സ്ഥാപനങ്ങളിൽ എത്തി.ഇയാൾ ഇവിടെ മാല പണയം വെച്ചിരുന്നോ എന്ന് അന്വേഷിച്ചു.അതുവഴി ആറുമാലകൾ ഇയാൾ പണയപ്പെടുത്തിയതായി കണ്ടെത്തി.പോലീസ് അമലിനെ കസ്റ്റഡിയിൽ എടുത്തു.എന്നാൽ ആരോപണങ്ങൾ ഒക്കെ അമൽ നിഷേധിച്ചു.ഈ മാലകൾ ഒക്കെ എവിടെ നിന്നാണ് ലഭിച്ചത് എന്ന ചോദ്യത്തിന് അമൽ കൃത്യമായി ഉത്തരം നൽകിയില്ല.

അമലിന്റെ പിതാവ് ഒരു ഓട്ടോഡ്രൈവർ ആണ്. സഹോദരൻ ടിപ്പർ ലോറി ഓടിക്കുന്നു. സാധാരണ ഒരു കുടുംബം.പത്ര വിതരണത്തിലൂടെ ലഭിക്കുന്ന വരുമാനം ആയിരുന്നു അമലിന്റേത്.ഇതൊക്കെ പോലീസ് തെളിവുകളായി നിരത്തിയതോടെ അമലിന് നിൽക്കകള്ളിയില്ലാതെ ആയി.അമൽ തന്റെ കുറ്റങ്ങൾ ഏറ്റു പറഞ്ഞു.മാല പൊട്ടിക്കലിന്റെ യഥാർത്ഥ സത്യം.സ്ഥിരമായി അമൽ പത്രം ഇടുന്നതു ഇടം കൈ ഉപയോഗിച്ച് ആണ്. അതിനാൽ തന്നെ നല്ല ബലവും ഉണ്ട്. ഈ ഇടംകൈ ഉപയോഗിച്ച് ആണ് മാല ഒക്കെ മോഷ്ടിച്ചത്.മാല വിറ്റും,പണയം വെച്ചും ലഭിച്ച കാശ് മുഴുവനും ധൂർത്തടിച്ചത് കേരളത്തിന് പുറത്തുള്ള സുഖവാസ കേന്ദ്രങ്ങളിൽ ആയിരുന്നു.വീടിന് സമീപമുള്ള സുഹൃത്തുക്കൾക്ക് ഒപ്പമായിരുന്നു യാത്ര.പ്ലസ്ടു വിദ്യാഭ്യാസം ആണ്.അയൽപക്കത്തെ വീടുകളിൽ സിഎഫ്എൽ ബൾബുകൾ സ്ഥിരമായി മോഷണം പോകാറുണ്ടായിരുന്നു.അമലാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ പലപ്പോഴും പറയുകയും ചെയ്തു.ബൾബിൽ നിന്നും മാല മോഷണം ആരംഭിച്ചതോടെ യുവാവിന്റെ വരുമാനം വർദ്ധിച്ചു. മൂന്നര മാസത്തിനിടെ അമലിന്റേ വരുമാനം പന്ത്രണ്ട് ലക്ഷം രൂപയാണ്.ഇയാൾ പണയപ്പെടുത്തിയ പതിനാല് മാലകളും പോലീസ് കണ്ടെടുത്തു. അമലിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ സംയോജിത ഇടപെടൽ ആണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.


    


Comments