മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സീരിയൽ താരത്തിന് സംഭവിച്ചത് കണ്ടോ?ഞെട്ടിത്തരിച്ചു ഏവരും!!സംഭവം ഇതാ||

 


മലയാള സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ശ്രീകല.ശ്രീകല എന്ന പേരിനേക്കാൾ ഏറെ മലയാളികളുടെ ജനപ്രിയ സീരിയലായിരുന്ന എന്റെ മാനസപുത്രിയിലെ സോഫിയ എന്ന കഥാപാത്രത്തിന്റെ പേരിലാണ് താരം ഇന്നും അറിയപ്പെടുന്നത്.



അത്രതന്നെ ആഴത്തിൽ പ്രേക്ഷക മനസ്സിൽ ആ കഥാപാത്രം ഇടം നേടിയിരുന്നു.ഇന്ന് താരം സീരിയൽ രംഗത്ത് സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരം തന്നെയാണ് ശ്രീകല.

ഇപ്പോൾ താരത്തെ സംബന്ധിച്ച് വളരെ ഞെട്ടലുളവാക്കുന്ന ഒരു വാർത്ത ആണ് പുറത്ത് വന്നിരിക്കുന്നത്.നടിയുടെ വീട്ടിൽ മോഷണം നടന്നതായാണ് ലഭിക്കുന്ന വാർത്തകൾ. കണ്ണൂരിലെ ചെറുകുന്നം വീട്ടിൽ ആണ് മോഷണം നടന്നത്. ഏകദേശം പതിനഞ്ച് പവനോളം സ്വർണം നഷ്ടപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

പകൽസമയത്ത് ആയിരുന്നു മോഷണം നടന്നത്. വീടിന്റെ പിൻവാതിൽ കുത്തി തുറന്നാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കയറിയത്. ഭർത്താവും,സോഫ്റ്റ് വെയർ എഞ്ചിനീയറും ആയ വിപിനും മകനുമൊത്ത് യുകെയിൽ ആണ് താരം താമസിച്ചു വന്നിരുന്നത്.എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇവർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

മോഷണം നടന്ന സമയത്ത് ഇവർ നാട്ടിൽ ഇല്ലായിരുന്നു എന്നാണ് ലഭ്യമായ വിവരം.പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണ നടപടികൾ കൈക്കൊണ്ടിരിക്കുകയാണ്.മോഷ്ടാക്കളെ എത്രയും വേഗത്തിൽ കണ്ടെത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് നടിയും കുടുംബവും.



Comments