മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ഉഗ്രൻ മാർഗം||

 


ഇന്ന് നമ്മളിൽ പലരിലും ഉണ്ടാവുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുഖത്തെ കറുത്ത പാടുകൾ എന്നത്. കറുത്ത പാടുകൾ വരുന്നതിനു പ്രധാന കാരണം മുഖക്കുരു വരുമ്പോൾ അത് പൊട്ടിക്കുന്നതു മൂലം കാര വരാം.



 അതല്ലെങ്കിൽ ചെറിയ മുറിവുകൾ ഉണ്ടാവുമ്പോൾ വരുന്ന പാടുകൾ, പിന്നെ വേനൽക്കാലത്ത് പുറത്ത് ഇറങ്ങി ഏറെനേരം ചൂട് ഏറ്റുകഴിയുമ്പോൾ ഒക്കെ ഇത്തരത്തിൽ സംഭവിക്കാറുണ്ട്. എന്നാൽ ഇങ്ങനെ കളറിൽ ഉണ്ടാവുന്ന പ്രശ്നങ്ങളിൽ ചെറിയ വ്യത്യാസം വരുത്താൻ സാധിക്കും. അത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ഏറ്റവും അത്യാവശ്യം ആദ്യം വേണ്ടത് തൈര് ആണ്. അതോടൊപ്പം വേണ്ടത് നെസ് കോഫിയുടെ ഒരു പാക്കറ്റ്. ഇനി ഇതല്ലെങ്കിൽ നെസ് കോഫിയുടെ ഒരു സ്പൂൺ എടുത്താലും മതിയാകും.ഇനി ഇത് ഏകദേശം പത്ത് ഗ്രാമോളം മതിയാകും.എപ്പോഴും നെസ് കോഫിയുടെ ഫ്ളേവർ വാങ്ങാതെ ഒറിജിനൽ തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം നാരങ്ങ ആണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ രണ്ട് സ്പൂൺ തൈര് എടുത്ത് ഒരു പാത്രത്തിലേക്ക് ഇടുക.അതിനുശേഷം ഇതിലേക്ക് ഏകദേശം പത്ത് ഗ്രാമോളം നെസ് കോഫി പൗഡർ ചേർത്ത് നൽകുക. അതിനുശേഷം ഇത് രണ്ടും നന്നായി മിക്സ് ചെയ്തു നൽകുക.ഇനി ഇതിലേക്ക് ഒരൽപ്പം നാരങ്ങ നീര് കൂടി പിഴിഞ്ഞ് ഒഴിക്കുക. അതിനുശേഷം ഒരിക്കൽ കൂടി ഇത് നന്നായി ഇളക്കി നൽകുക. ഇവയൊന്നും ഒരു തരത്തിലും മുഖത്തിനോ ശരീരത്തിനോ ഹാനികരം അല്ല. നൂറുശതമാനം വിശ്വസിക്കാൻ സാധിക്കുന്നതാണ്. ഇനി ഇങ്ങനെ ഇളക്കി മിക്സ് ആക്കിയ ശേഷം മുഖത്ത് ഡയറക്ട് ആയി അപ്പ്ള്ളൈ ചെയ്തു നൽകാവുന്നതാണ്.

ഇനി ഇത് അപ്പ്ള്ളൈ ചെയ്യുന്നത് എങ്ങനെ ആണെന്ന് പറഞ്ഞാൽ ,ഇത് മുഖത്ത് അപ്പ്ള്ളൈ ചെയ്യും മുൻപ് മുഖം നന്നായി ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.മുഖം നന്നായി വൃത്തി ആയിരിക്കണം. ഇനി ഈയൊരു മിശ്രിതം ഒരു ബ്രഷ് എടുത്ത് നന്നായി മിക്സ് ചെയ്തു നൽകുക. അതിനുശേഷം ബ്രഷ് ഉപയോഗിച്ച് ഇത് നന്നായി മുഖത്ത് അപ്പ്ള്ളൈ ചെയ്തു നൽകുക.എല്ലായിടത്തും നന്നായി തേച്ചു നൽകുക.ഇത് ചെയ്യുമ്പോൾ മുഖത്തിന് നല്ല കുളിർമ ലഭിക്കുകയും ,മുഖത്തെ പാടുകൾ ഒക്കെ മാറിക്കിട്ടുന്നതാണ്. ഇങ്ങനെ തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂർ ഇങ്ങനെ തന്നെ മുഖത്ത് സൂക്ഷിക്കുക.അരമണിക്കൂർ കഴിഞ്ഞു കഴുകി കളയാവുന്നതാണ്. കഴുകി കളയുമ്പോൾ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കരുത്. ആഴ്ചയിൽ മൂന്ന് മുതൽ നാല് തവണ വരെ ഇത് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ ഒക്കെ മാറുകയും ,സൂര്യപ്രകാശം ഏറ്റ് മുഖത്തെ നിറം മങ്ങിപ്പോകുന്നത് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടി ഇത് സഹായകരമാണ്.


 


Comments