മുടിയുടെ വളർച്ച കൂട്ടാൻ, കൊഴിച്ചിൽ കുറക്കാൻ || വീഡിയോ കാണാം

 


ഇന്ന് നമ്മുടെ ഇടയിൽ ഉണ്ടാവുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടിയുടെ വളർച്ചയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ. സ്വാഭാവികമായും മുടിക്ക് ഉണ്ടാകുന്ന വളർച്ച ഉണ്ടാവാതിരിക്കുക, അതോടൊപ്പം മുടി സ്വാഭാവികമായും കൊഴിഞ്ഞു പോവുക ഇങ്ങനെ പല പല പ്രശ്നങ്ങൾ ആണ് മുടിയുടെ പേരിൽ ഉണ്ടാവുന്നത്.എന്നാൽ വളരെ കട്ടിയായി മുടി വളരാൻ ആയുള്ള മാർഗം പരിചയപ്പെടാം.



ഇതിനായി ആവശ്യം ഉള്ളത് ഒലീവ് ഓയിൽ ആണ്.ഒലീവ് ഓയിൽ എന്നാൽ പലതരത്തിലുള്ള ഒലീവ് ഓയിൽ ഉണ്ട്. ഇവിടെ വേണ്ടത് എക്സ്ട്രാ വിർജിൻ ഒലീവ് ഓയിൽ ആണ്.കടകളിൽ നിന്നും ഈ ഒരു ഓയിൽ നോക്കി വാങ്ങേണ്ടതാണ്. അതിനുശേഷം വേണ്ടത് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്. ഇത് ഏത് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം ഒരു സ്പൂൺ ഒലീവ് ഓയിൽ ഒരു പാത്രത്തിലേക്ക് എടുക്കുക. അതിനുശേഷം നേരത്തെ എടുത്ത് വച്ച വൈറ്റമിൻ ഇ ടാബലറ്റിന്റെ അഗ്ര ഭാഗം ചെറുതായി കട്ട് ചെയ്ത ശേഷം ഇത് ഈയൊരു ഓയിലിലേക്ക് ഒഴിച്ച് നൽകുക. ഒരു സ്പൂൺ ആണ് ഓയിൽ എടുത്തത് എങ്കിൽ രണ്ട് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഇതിലേക്ക് പൊട്ടിച്ചു ചേർത്ത് നൽകണം.അതിനുശേഷം ഇത് നന്നായി ഒന്ന് മിക്സ് ചെയ്തു നൽകുക. അതിനുശേഷം ഡയറക്ട് ആയി ഉപയോഗിച്ച് നൽകാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ എന്ന് പറഞ്ഞാൽ ,ഇത് കൈകൊണ്ട് എടുത്തശേഷം തലയിൽ പുരട്ടി നൽകുക. തലയിൽ പുരട്ടി നൽകിയശേഷം ശരിക്കും മസ്സാജ് ചെയ്തു നൽകുക. തലയോട്ടിയിൽ ശരിക്കും പറ്റുന്ന രീതിയിൽ തന്നെ മസ്സാജ് ചെയ്തു മുടിയുടെ എല്ലാ ഭാഗത്തും പുരട്ടി നൽകുക.ഇത് ഇങ്ങനെ മൂന്നോ നാലോ തവണ ചെയ്യാവുന്നതാണ്.തേച്ച ശേഷം അരമണിക്കൂർ എങ്കിലും മുടിയിൽ ഇതേപടി തന്നെ സൂക്ഷിക്കുക. തലമുടിയിലും ,തലയോട്ടിയിലും ശരിക്കും പറ്റുന്നതിനായാണ് ഇങ്ങനെ പറയുന്നത്. വൈറ്റമിൻ ഇ ടാബലറ്റ് മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമായ ഒന്നാണ്. അതോടൊപ്പം മുടി കൊഴിയുന്നത് തടയാനും സഹായിക്കും.

ഇങ്ങനെ തേച്ചു പിടിപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞു കുളിയ്ക്കാവുന്നതാണ്. കുളിയ്ക്കുമ്പോൾ സാധാരണ രീതിയിൽ ചെറുതായി ഷാംപു ഉപയോഗിക്കുക. ഉപയോഗിക്കാതിരുന്നാൽ ഏറ്റവും നല്ലത്.ഇതിൽ മോശമായ ഒരു തരത്തിലുള്ള മണവും ഇല്ല.ഷാംപു ഉപയോഗിച്ചാൽ മുടി പെട്ടെന്ന് ഡ്രൈ ആവുന്നതാണ്.അങ്ങനെ എണ്ണമയം പൂർണമായും പോവുകയും, എണ്ണയുടെ ഗുണം നഷ്ടമാവുകയും ചെയ്യും.ഇനി ഇത് രാത്രി ചെയ്യുന്നത് ആണ് ഏറ്റവും നല്ലത്. ഇങ്ങനെ വളരെ സിംപിൾ ആയി തന്നെ ഇത് ചെയ്യാം.




Comments