ഇനി അകാലനരയ്ക്ക് വിട|| കിടിലം ഉപായം കണ്ടോ ???



 പണ്ട് ഒരാളുടെ പ്രായം നാം എത്രയെന്ന് ഒക്കെ പറയുന്നത് ആളുടെ തലമുടി നര നോക്കിയാണ്. എന്നാൽ കാലം ഒക്കെ മാറി.ഇന്നത്തെ കാലത്ത് നമ്മുടെ ജീവിത ശൈലിയും, ഉപയോഗിക്കുന്ന സാധനങ്ങളുടെയും ഒക്കെ പ്രശ്നങ്ങൾ മൂലം അകാലനര പലരിലും കണ്ടു വരുന്നു.

ഇന്ന് പത്ത് വയസ്സ് മുതലുള്ള കുട്ടികൾ മുതൽ 25 വയസ്സ് വരെ പ്രായമുള്ള യുവജനങ്ങളിൽ വരെ ഈ നര കണ്ടു വരുന്നു.എന്നാൽ ചുരുക്കം ചിലരിൽ മാത്രം ആണ് പാരമ്പര്യം കൊണ്ട് അകാലനര വരുന്നത്. ഇങ്ങനെ നര ഉണ്ടാവുമ്പോൾ അത് എങ്ങനെ തിരിച്ചു കറുപ്പ് നിറം ആക്കി എടുക്കാം എന്നതിനെ സംബന്ധിച്ച ഒരു നാച്ചുറൽ രീതി പരിചയപ്പെടാം.

ഇതിനായി വേണ്ട സാധനങ്ങൾ നെല്ലിക്ക ഒരു മൂന്ന് എണ്ണം, അതോടൊപ്പം തന്നെ ഒരു മീഡിയം വലുപ്പം ഉള്ള ഉരുളക്കിഴങ്ങ്,അവസാനമായി വേണ്ടത് രണ്ട് ടീ ബാഗ് എന്നിവയാണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഉരുളക്കിഴങ്ങ് എടുത്തശേഷം തൊലി കളയാതെ ഒരു കത്തി ഉപയോഗിച്ച് ഉരുളക്കിഴങ്ങിൽ ചെറിയ ചെറിയ ഹോൾ ഇടുക. ഈ ഉരുളക്കിഴങ്ങ് വെള്ളത്തിൽ ഇട്ട് പതിനഞ്ച് മിനിറ്റ് ബോയിൽ ആണ് ചെയ്യുന്നത്.ഇതിന്റെ ഉള്ളിലുള്ള സ്റ്റാർച്ച് പൂർണമായും വേണ്ടതാണ്. ഇത് ബോയിൽ ചെയ്യുമ്പോൾ സ്റ്റാർച്ച് വെളിയിൽ വരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.ഇനി ഈ ഉരുളക്കിഴങ്ങ് വെള്ളത്തിൽ ഇട്ട് ചൂടാക്കി എടുക്കുക. അതോടൊപ്പം തന്നെ നെല്ലിക്ക കൂടി ഇതിലേക്ക് ഇട്ടു നൽകുക. ഏകദേശം പതിനഞ്ച് മിനിറ്റ് തിളയ്ക്കാൻ അനുവദിയ്ക്കുക.ഇങ്ങനെ തിളയ്ക്കുമ്പോൾ ഇതിലെ വൈറ്റമിൻ, മിനറൽസ്, സ്റ്റാർച്ച്,സിങ്ക്, പ്രോട്ടീൻ,വൈറ്റമിൻ സി ,വൈറ്റമിൻ എ എന്നിവ ഒക്കെ ഈ വെള്ളത്തിൽ അലിഞ്ഞു ചേരും.നല്ല ഹൈ ബോയിലിംഗിൽ ആയിരിക്കണം ഇത് തിളയ്പ്പിക്കേണ്ടത്.ഇതിലുള്ള എല്ലാവിധമായ കണ്ടന്റുകളും വെള്ളത്തിൽ കിട്ടേണ്ടതാണ്. ആദ്യത്തെ അഞ്ചു മിനിറ്റ് നു ശേഷം നേരത്തെ എടുത്തു വച്ചതായ ടീ ബാഗ് ഇതിലേക്ക് ഇട്ടു നൽകുക. ബാക്കി പതിനഞ്ച് മിനിറ്റ് ഈ ടീ ബാഗ് കൂടി ഇട്ടാണ് തിളയ്പ്പിക്കേണ്ടത്.

പതിനഞ്ച് മിനിറ്റ് കഴിഞ്ഞു തീ പൂർണമായും ഓഫ് ചെയ്യുക.ഇതിലെ എല്ലാ ഘടകങ്ങളും വെള്ളത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടാവും ഈ സമയം. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം കോഫി പൗഡർ ഇട്ടു നൽകുക.ഏത് കോഫി പൗഡർ ആയാലും പ്രശ്നമില്ല.അതിനുശേഷം ഒന്ന് ഇളക്കി നൽകുക.ഇനി ഇത് തീയിൽ നിന്നും മാറ്റി ശരിക്കും തണുക്കാൻ ആയി അനുവദിയ്ക്കുക.തണുത്ത ശേഷം ഇത് ഒരു അരിപ്പ ഉപയോഗിച്ച് ഒരു പാത്രത്തിലേക്ക് അരിച്ച് എടുക്കുക.അതിനുശേഷം ഇത് ഡയറക്ട് ആയി ഉപയോഗിക്കാം. ഈയൊരു ഹെയർ ഡൈ ഒരു ബ്രഷ് ഉപയോഗിച്ച് തലയിൽ സാവധാനം തേച്ചു പിടിപ്പിക്കാവുന്നതാണ്.തലയോട്ടിയിൽ കൂടി പറ്റിയാലും യാതൊരു പ്രശ്നവും ഇല്ല. ഇങ്ങനെ ശരിക്കും തേച്ചു പിടിപ്പിച്ച ശേഷം മുടി ഒരു ചീപ്പ് ഉപയോഗിച്ച് സാവധാനം ചീകി നൽകുക. അങ്ങനെ ഈ ഡൈ മുടിയുടെ എല്ലാ ഭാഗങ്ങളിലും ചെല്ലും. അതിനുശേഷം ഇതേപടി ഇത് അരമണിക്കൂർ തലയിൽ സൂക്ഷിക്കുക. അതിനുശേഷം ഡയറക്ട് ആയി തന്നെ ഇത് മുടിയിൽ നിന്നും കഴുകി കളയാവുന്നതാണ്. ഇങ്ങനെ കഴുകുമ്പോൾ ഷാംപു പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.ഇതിൽ യാതൊരു ബാഡ് സ്മെൽ ഒന്നും തന്നെയില്ല. ഇനി നിർബന്ധം എങ്കിൽ ഒരൽപ്പം ഷാംപു ഉപയോഗിക്കാം. ഷാംപു ഉപയോഗിച്ച് കഴിഞ്ഞാൽ ഇതിന്റെ ഗുണം പൂർണ്ണമായും നഷ്ടപ്പെടും. അതിനാൽ തന്നെ കഴിയുമെങ്കിൽ ഷാംപു ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.ഇതോടൊപ്പം തന്നെ മുൻപ് എന്തെങ്കിലും കെമിക്കൽസ് മുടിയിൽ ഉപയോഗിക്കാറുണ്ട് എങ്കിൽ അത് കൂടി ഒഴിവാക്കുക.എങ്കിൽ മാത്രമേ വളരെ പെട്ടെന്ന് തന്നെ ഇത് കൊണ്ട് ഗുണം ലഭിക്കുക ഉള്ളൂ. ഇങ്ങനെ വളരെ ഈസിയായി ഇത് ഉപയോഗിക്കാം.


Comments