നിങ്ങളുടെ മുഖത്ത് കറുത്ത പാടുകൾ ഉണ്ടോ??എങ്കിൽ നമുക്ക് അത് മാറ്റാം||

 


മുഖമെന്ന് പറയുന്നത് മനസ്സിന്റെ കണ്ണാടി ആണ്. അതിനാൽ തന്നെ മുഖം വൃത്തിയായി സൂക്ഷിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. സ്ത്രീയെന്നോ,പുരുഷനെന്നോ വ്യത്യാസമില്ലാതെ ചെയ്യേണ്ട കടമയാണത്.


എന്നാൽ ചില സമയങ്ങളിൽ മുഖത്ത് ചില പാടുകൾ ഉണ്ടാവാറുണ്ട്.അത് മുഖക്കുരുവോ അല്ലെങ്കിൽ മുറിവുകൾ ഉണങ്ങിയ ശേഷം ഉണ്ടാവുന്ന പാടുകൾ ആവാം,ഉറക്കം ഇല്ലാതെ വരുമ്പോൾ കണ്ണിനു താഴെ ഉണ്ടാകുന്ന പാടുകൾ ആവാം. ഇങ്ങനെ പലതരത്തിലുള്ള കറുപ്പ് നിറങ്ങൾ മുഖത്തിന്റെ സൗന്ദര്യം നശിപ്പിക്കാറുണ്ട്.എന്നാൽ ഇതിനുവേണ്ടി പലരും പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കാറുണ്ട്.എന്നാൽ ഇവയൊക്കെ തന്നെ പല സൈഡ് എഫ്ക്ടുകളും ഉണ്ടാക്കാറുണ്ട്.എന്നാൽ വീട്ടിൽ തന്നെ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് മുഖത്ത് ഉണ്ടാവുന്ന ഇത്തരം കറുത്ത പാടുകൾ മാറ്റാൻ സാധിക്കും.അത് എങ്ങനെ ആണെന്ന് പരിചയപ്പെടാം.

ഇതിനായി ആദ്യം തന്നെ വേണ്ടത് ഒരു ലെമൺ ആണ്.അതിനുശേഷം ഒരൽപ്പം പഞ്ചസാര. ഇതോടൊപ്പം വേണ്ടത് ഒരൽപ്പം തേൻ ആണ്. വലുതേൻ ആണെങ്കിലും ചെറുതേൻ ആയാലും പ്രശ്നമില്ല.ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പ്ലേറ്റ് എടുക്കുക.അതിനുശേഷം ഒരൽപ്പം തേൻ സ്പൂണിൽ എടുത്തശേഷം ഇതിലേക്ക് ഇടുക.ഇനി ഇതിലേക്ക് ഒരൽപ്പം പഞ്ചസാര കൂടി ചേർത്ത് നൽകുക. അടുത്തതായി ലെമൺ എടുത്തശേഷം അതിന്റെ നീര് ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക.അതിനുശേഷം ഒരു രണ്ട് മിനിറ്റ് ഇത് ഒന്ന് ഇളക്കി യോജിപ്പിച്ച് നൽകുക.രണ്ട് മിനിറ്റിന് ശേഷം ഇത് നന്നായി മിക്സ് ആയി ലഭിക്കുന്നതാണ്.ഇത്തരത്തിൽ മിക്സ് ചെയ്തശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കുന്ന വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ, നേരത്തെ എടുത്ത ലെമൺ എടുത്തശേഷം ഇത് രണ്ടോ മൂന്നോ കഷണങ്ങൾ ആക്കി സ്ലൈസ് ചെയ്തു എടുക്കുക.അതിനുശേഷം ഇതിനകത്തെ കുരു മാറ്റി കളയുക. ഇനി നേരത്തെ തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ഈ ലെമൺ മുക്കിയെടുക്കുക. അതിനുശേഷം സാവധാനം ഇത് മുഖത്തേക്ക് അപ്പ്ള്ളൈ ചെയ്തു നൽകുക.ഇത് വളരെ സാവധാനം ആണ് ചെയ്യേണ്ടത്.കാരണം ഇതിൽ പഞ്ചസാര കൂടി ചേർത്തിട്ടുള്ളതിനാൽ മുഖം പോറാൻ സാധ്യതയുണ്ട്.അതൊഴിവാക്കാൻ ആണ് സാവധാനം ചെയ്യാൻ പറയുന്നത്.കറുത്ത പാടുള്ള ഭാഗങ്ങളിൽ ഏകദേശം അഞ്ച് അല്ലെങ്കിൽ പത്ത് മിനിറ്റോളം സാവധാനം ഇങ്ങനെ ചെയ്തു നൽകുക.കണ്ണിനടിയിലൊക്കെ കൂടുതൽ ആയി പാടുകൾ ഉണ്ട് എങ്കിൽ അവിടെ ഒക്കെ നന്നായി മസ്സാജ് നൽകുക.

ഇങ്ങനെ മസ്സാജ് ചെയ്തു നൽകുമ്പോൾ സ്കിന്നിലെ ബ്ലഡ് വെസ്സൽസിൽ കൂടുതൽ ആയി രക്തയോട്ടം ഉണ്ടാവുകയും ,സ്കിന്നിൽ ഉള്ള എല്ലാ സുഷിരങ്ങളും ഓപ്പൺ ആവുകയും ,പൊടിപടലങ്ങൾ ഒക്കെ മാറി സ്കിൻ വൃത്തിയാവുകയും ചെയ്യുന്നതാണ്. അതോടൊപ്പം തന്നെ പുതിയ സ്കിൻ ഉണ്ടായി വരികയും ചെയ്യും. പഴയ ബ്ലാക്ക് സ്കിൻ ഒക്കെ മാറിക്കിട്ടുകയും ചെയ്യുന്നതാണ്. ഇങ്ങനെ തേച്ചു പിടിപ്പിച്ചശേഷം പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് ഇങ്ങനെ തന്നെ മുഖത്ത് സൂക്ഷിക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്. ഇങ്ങനെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യാവുന്നതാണ്.തുടർച്ചയായി രണ്ടോ മൂന്നോ മാസം ഇങ്ങനെ ചെയ്യാവുന്നതാണ്.ഇങ്ങനെ സിംപിൾ ആയി മുഖത്തെ പാടുകൾ ഒക്കെ മാറ്റി മുഖം നല്ല ഭംഗിയുളളതാക്കി മാറ്റാവുന്നതാണ്.


 


Comments