നടൻ ശങ്കരാടിയുമായി ഈ നടിക്ക് ഇത്രയും ബന്ധമോ?അത്ഭുതത്തോടെ ഏവരും!!!

 


ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാർമാജിക്ക് എന്ന പ്രോഗ്രാമിന്റെ നെടുംതൂണെന്ന് വിശേഷിപ്പിക്കുന്ന അവതാരക ആണ് ലക്ഷ്മി നക്ഷത്ര.മികച്ച അവതരണം കൊണ്ട് സ്റ്റാർമാജിക്ക് എന്ന പ്രോഗ്രാമിനെ ജനപ്രിയ ഷോ ആക്കി മാറ്റിയതിൽ മുഖ്യ പങ്ക് ലക്ഷ്മി നക്ഷത്രയ്ക്ക് ആണ്.വ്യത്യസ്തമായ നിലയിൽ ആയിരുന്നു ലക്ഷ്മി നക്ഷത്രയുടെ അവതരണം.



വി ചാനലിൽ സംപ്രേഷണം ചെയ്തു വന്നിരുന്ന ഡ്യൂ ഡ്രോപ്സ് എന്ന പരിപാടിയിലൂടെ ആണ് അവതരണരംഗത്തേക്ക് ഉള്ള താരത്തിന്റെ ചുവടുവയ്പ്പ്.എങ്കിലും ആളുകൾ ഏറെയും ശ്രദ്ധിച്ചു തുടങ്ങിയത് സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിലൂടെ ആയിരുന്നു. ഈ ഒരു പരിപാടിയിലൂടെ നിരവധി ആരാധകരെയും താരം നേടിയെടുത്തു.

സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ആളാണ് ലക്ഷ്മി നക്ഷത്ര.അതോടൊപ്പം തന്നെ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. യൂട്യൂബ് ചാനലിൽ നിരവധി ആരാധകരും ഉണ്ട്. തന്നെ സ്നേഹിക്കുന്ന ആരാധകരുടെ അരികിലേക്ക് താരം എപ്പോഴും എത്താറുണ്ട്. ലക്ഷ്മി വിവാഹിതയും,വിവാഹ മോചിതയും ആണെന്ന കാര്യം പലർക്കും അറിയാത്ത രഹസ്യം ആണ്.സ്റ്റാർമാജിക്ക് ലെ ഷിയാസ് മായി താരം പ്രണയത്തിൽ ആണെന്ന ഗോസിപ്പുകൾ വന്നിരുന്നു.എന്നാൽ ആ വാർത്ത തെറ്റാണെന്ന് പറഞ്ഞു താരം തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.

എന്നാൽ ഈ അടുത്ത് താരം പറഞ്ഞ ചില വാർത്തകൾ ആണ് ശ്രദ്ധേയം ആകുന്നത്.തന്റെ മുടിയെ പറ്റിയാണ് താരം പങ്കുവച്ചത്. യഥാർത്ഥമായും തന്റെ മുടി ചുരുണ്ടതാണെന്ന് പറഞ്ഞാൽ ആരും തന്നെ വിശ്വസിക്കില്ല. പിന്നീട് മുടി സ്മൂത്ത് ചെയ്യുക ആയിരുന്നു. മാത്രമല്ല തന്റെ നെറ്റിയെ പറ്റി പലരും കളിയാക്കുന്നത് ശങ്കരാടി നെറ്റിയെന്ന് പറഞ്ഞാണ്. ശങ്കരാടിയുമായി നെറ്റിയുമായി തന്റെ നെറ്റിക്ക് സാമ്യം ഉണ്ടെന്നാണ് പറയുന്നത്.

എന്നാൽ തന്റെ അമ്മയുടെ വകയിലെ ഒരു സഹോദരനാണ് ശങ്കരാടി എന്ന് താരം പറയുന്നു.അമ്മയുടെ കുടുംബപ്പേര് തന്നെ ശങ്കരാടിയിൽ എന്നാണ്.പലർക്കും ഇത് അറിയില്ല എന്നും,തങ്ങൾ തമ്മിലുള്ള ബന്ധം അമ്മാവനും അനന്തരവളും ആണെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു.താരത്തിന്റെ ഈ വാചകങ്ങൾ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.




Comments