Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
നമ്മുടെ സിനിമാ നടന്മാരിൽ പലരും തന്നെ വിഗ്ഗ് ഉപയോഗിക്കുന്നവരാണ്.എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല.പലരും കേൾക്കുമ്പോൾ തന്നെ ആദ്യം ഒന്ന് അതിശയിച്ചു പോകും. മലയാള സിനിമയിൽ വിഗ്ഗ് ഉപയോഗിക്കുന്ന നടന്മാരെ പറ്റി അറിയാം.
ഇന്ദ്രജിത്ത്
മലയാളസിനിമയിൽ കഴിവുകൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് വിഗ്ഗ് ഉപയോഗിക്കുന്ന താരങ്ങളിൽ പ്രമുഖനാണ്.
മനോജ് കെ ജയൻ
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനംകവർന്ന നടനാണ് മനോജ് കെ ജയൻ.താരം വിഗ്ഗാണ് ഉപയോഗിക്കുന്നത്.
ഹരിശ്രീ അശോകൻ
നിരവധി ആയ ഹാസ്യ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന നടനാണ് ഹരിശ്രീ അശോകൻ.ഇദ്ദേഹവും വിഗ്ഗ് ഉപയോഗിക്കുന്നു.
ബൈജു
ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാരിൽ ഒരാളാണ് നടൻ ബൈജു.അദ്ദേഹം തന്റെ സൗന്ദര്യം ഇപ്പോഴും നിലനിർത്തുന്നത് വിഗ്ഗ് ഉപയോഗിച്ച് ആണ്.
മോഹൻലാൽ
മലയാള സിനിമയുടെ താര രാജാവ് ആണ് നടൻ മോഹൻലാൽ. ആറാം തമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൽ വിഗ്ഗ് ഉപയോഗിച്ച് ആണ് അഭിനയിക്കുന്നത്.
കലാഭവൻ ഷാജോൺ
ഹാസ്യ കഥാപാത്രങ്ങളും,വില്ലൻ കഥാപാത്രങ്ങളും ഒക്കെ തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച നടനാണ് കലാഭവൻ ഷാജോൺ. ഷാജോൺ വിഗ്ഗാണ് ഉപയോഗിക്കുന്നത്.
സുധീഷ്
അന്നും ഇന്നും പ്രായം ഒട്ടും തോന്നിക്കാത്ത നടന്മാരിൽ ഒരാളാണ് സുധീഷ്. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചു വന്ന നടൻ സുധീഷ് വിഗ്ഗ് ഉപയോഗിക്കുന്നു.
ലാലു അലക്സ്
ഹാസ്യവും, സീരിയസ് റോൾ തുടങ്ങി നിരവധിയായ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധക ഹൃദയം കീഴടക്കിയ നടന്മാരിൽ ഒരാളാണ് ലാലു അലക്സ്. അദ്ദേഹവും വിഗ്ഗാണ് ഉപയോഗിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്
ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പിന്നീട് സീരിയസ് റോളുകളിലൂടെ ആരാധകരെ ഞെട്ടിച്ച നടന്മാരിൽ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. നടൻ സുരാജും വിഗ്ഗാണ് ഉപയോഗിക്കുന്നത്.
ബാബു ആന്റണി
വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ശ്രദ്ധേയനായ നടനാണ് ബാബു ആന്റണി. അദ്ദേഹവും വിഗ്ഗാണ് ഉപയോഗിക്കുന്നത്.
വില്ലൻ വേഷങ്ങളിലൂടെയും ,അച്ഛൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചും ശ്രദ്ധേയനായ നടൻ സിദ്ദിഖും,ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ശ്രദ്ധേയനായ നടൻ കോട്ടയം നസീറും വിഗ്ഗാണ് ഉപയോഗിക്കുന്നത്.
ഉണ്ണിമേനോൻ
ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ ആലപിച്ച ഗായകൻ ഉണ്ണിമേനോൻ വിഗ്ഗാണ് ഉപയോഗിക്കുന്നത്.
ഏവർക്കും പ്രിയങ്കരനായ നടൻ ബാലചന്ദ്ര മേനോൻ ,കോമഡി താരമായ കലാഭവൻ പ്രജോദ്,വില്ലൻ വേഷങ്ങളിലൂടെയും മറ്റും ശ്രദ്ധേയനായ നടൻ റിയാസ് ഖാൻ എന്നിവരും വിഗ്ഗാണ് ഉപയോഗിക്കുന്നത്.
ഇനി വിഗ്ഗ് ഉപയോഗിക്കുന്ന ചില അന്യഭാഷ നടന്മാരെ കൂടി പരിചയപ്പെടാം.
അരവിന്ദ് സ്വാമി
ഗ്ലാമർ നടന്മാരിൽ സുന്ദരനും സുമുഖനുമായ നടന്മാരിൽ ഒരാളാണ് അരവിന്ദ് സ്വാമി. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചു എത്തിയ അദ്ദേഹം വിഗ്ഗാണ് ഉപയോഗിക്കുന്നത്.
ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത നടൻ സത്യരാജ്, ബാഹുബലി സിനിമയിലെ നായകൻ നടൻ പ്രഭാസ്, നടൻ ലോറൻസ് എന്നിവരൊക്കെ തന്നെ വിഗ്ഗ് ഉപയോഗിച്ച് അഭിനയിക്കുന്നവരാണ്.
നടൻ ആനന്ദ് രാജ്,പ്രഭു, തലൈവാസൻ വിജയ് തുടങ്ങിയ നടന്മാരൊക്കെ തന്നെ വിഗ്ഗ് ഉപയോഗിക്കുന്നവരാണ്.
Comments
Post a Comment