തിളക്കം ഉള്ള മുഖം കിട്ടാൻ അടിപൊളി മാർഗം||വീഡിയോ കാണുക !!

 


മുഖ സൗന്ദര്യം നോക്കാത്തവരായി ആരും തന്നെയില്ല. ആൺ പെൺ വ്യത്യാസം ഇല്ലാതെ തന്നെ എല്ലാവരും മുഖ സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ്. പലപ്പോഴും ചൂട് കൂടിയ അവസ്ഥ,അന്തരീക്ഷ മലിനീകരണം ഇവയൊക്കെ തന്നെ മുഖസൗന്ദര്യത്തെ ബാധിക്കുന്ന ഘടകങ്ങൾ ആണ്. 



സാധാരണ നാം പുറത്ത് ഇറങ്ങി വരുമ്പോൾ തന്നെ മുഖത്തിന്റെ സ്വാഭാവിക കളർ നഷ്ടമാകാറുണ്ട്. എന്നാൽ മുഖത്തിന്റെ സ്വാഭാവിക നിറം അതേപടി സൂക്ഷിക്കാനും, മുഖത്തെ കറുത്തതും, അതുപോലെ ചെറിയ ചെറിയ പാടുകളും മാറ്റി മുഖം സൗന്ദര്യത്തോടെ സൂക്ഷിക്കാൻ ആയുള്ള മാർഗം പരിചയപ്പെടാം.

ഇതിനായി വേണ്ടത് രണ്ടേ രണ്ട് സാധനങ്ങൾ മാത്രമാണ്.ആദ്യം തന്നെ വേണ്ടത് സാധാരണ നാം ഉപയോഗിക്കുന്ന റോസ് വാട്ടർ ആണ്.ഏത് കമ്പനിയുടെ ആയാലും കുഴപ്പമില്ല. അടുത്ത ഇൻക്രീഡിയന്റ് എന്നത് സാധാരണ നാരങ്ങ ആണ്.ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം ഒരു ചെറിയ ബൗൾ എടുക്കുക. അതിനുശേഷം അതിലേക്ക് ഒരു മൂന്ന് സ്പൂൺ റോസ് വാട്ടർ ഒഴിക്കുക.അതിനുശേഷം ഇതിലേക്ക് അടുത്ത ഇൻക്രീഡിയന്റ് ആയ നാരങ്ങ എടുത്തശേഷം നാരങ്ങായുടെ ജ്യൂസ് ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. ഇനി ഇതു രണ്ടും നന്നായി മിക്സ് ചെയ്തു നൽകുക. ഇങ്ങനെ മിക്സ് ചെയ്തു കഴിഞ്ഞു ഡയറക്ട് ആയി ഇത് ഉപയോഗിക്കാവുന്നതാണ്.ഇനി ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഇത് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് വച്ചാൽ, ഒരൽപ്പം പഞ്ഞി എടുത്തശേഷം ഈയൊരു മിക്സിലേക്ക് മുക്കി നൽകുക. അതിനുശേഷം ഇത് മുഖത്തേക്ക് നന്നായി തേച്ചു പിടിപ്പിക്കുക. സാവധാനം മുഖത്തെ എല്ലാ ഭാഗങ്ങളിലും ഇത് നന്നായി തേച്ചു പിടിപ്പിക്കുക. ഇത് തേച്ചു കഴിയുമ്പോൾ തന്നെ മുഖത്തിന് നല്ലൊരു കുളിർമ ലഭിക്കുന്നതാണ്. ഇതിലെ എല്ലാ ഘടകങ്ങളും മുഖത്ത് എത്തുന്നതിനു വളരെ സാവധാനം തന്നെ ഇത് ചെയ്താൽ മതിയാകും. അതോടൊപ്പം നമ്മുടെ ഡെഡ് സ്കിൻ ഒക്കെ മാറാൻ ഈ രണ്ടു കാര്യങ്ങളും സഹായിക്കും. ഡാർക്ക് സ്പോട്ട് ഒക്കെ മാറി നല്ലൊരു സ്കിൻ വരാൻ ഇത് സഹായിക്കും.

ഇനി ഇത് തേച്ചു പിടിപ്പിച്ചശേഷം ഏകദേശം അരമണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക.അരമണിക്കൂർ നു ശേഷം കഴുകി കളയുക. കഴുകി കളയുമ്പോൾ ചെറു ചൂടുവെള്ളം മാത്രം ഉപയോഗിച്ച് കഴുകി കളയാൻ ശ്രദ്ധിക്കുക. സോപ്പ് മറ്റു സാധനങ്ങൾ ഉപയോഗിച്ച് കഴുകാതിരിക്കാൻ ശ്രദ്ധിക്കുക. അത് മുഖത്തെ വീണ്ടും ഡ്രൈ ആക്കാൻ മാത്രമേ സഹായിക്കൂ. ഇങ്ങനെ ഇത് ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം. ഇങ്ങനെ ചെയ്താൽ മുഖം നല്ല ഫ്രഷ്നെസ്സ് ഓടു കൂടി ഇരിക്കുന്നതാണ്.


 


Comments