ഇനി ഷർട്ട് നല്ല വടി പോലെ ഇരിക്കാൻ ഇത് ഉപയോഗിക്കൂ||



ഒരു വ്യക്തിയുടെ വ്യക്തിത്വം നിർണ്ണയിക്കുന്ന പ്രധാന ഘടകം ആണ് വസ്ത്രധാരണം എന്ന് പറയുന്നത്.ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുമ്പോൾ തന്നെ അത് വൃത്തിയോടെയും,വെടിപ്പോടെയും കൊണ്ട് നടക്കുകയും വേണം.സാധാരണ മുണ്ട് ,വെള്ള ഷർട്ട് ഒക്കെ നല്ല വടിപോലെ കൊണ്ട് നടക്കാൻ ആയി സാധാരണ നാം ചെയ്യുന്നത് കഞ്ഞി വെള്ളത്തിൽ മുക്കുകയാണ് ചെയ്യുന്നത്.



അതല്ലെങ്കിൽ ഇവയൊക്കെ വടിപോലെ ഇരിക്കാൻ ആയുള്ള സാധനങ്ങൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കും.എന്നാൽ ഈ കഞ്ഞിവെള്ളം ശരിക്കും ഉപയോഗിച്ചില്ല എങ്കിൽ ഇതുപയോഗിച്ച മുണ്ടിലും,ഷർട്ടിലും ഒക്കെ ഒരൽപ്പം വിയർപ്പ് പറ്റിയാൽ മണം വരും.

എന്നാൽ അത്തരത്തിൽ ഒരു സ്മെല്ലും ഇല്ലാതെ,സ്റ്റിഫ് ആകാനുള്ള സാധനങ്ങൾ വാങ്ങാതെ തന്നെ വീട്ടിൽ ലഭ്യമായ ചില സാധനങ്ങൾ കൊണ്ട് തന്നെ വസ്ത്രങ്ങൾ നല്ല സ്റ്റിഫ്ആയി,അടിപൊളി ആയി കൊണ്ട് നടക്കാൻ സാധിക്കും.അത് എങ്ങനെ ആണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആദ്യം ഒരു പാത്രം എടുത്തശേഷം അതിലേക്ക് ഒരൽപ്പം വെള്ളം ഒഴിച്ച് നൽകുക.ഏത് വസ്ത്രം ആണോ മുക്കാൻ എടുക്കുന്നത് അതിനനുസരിച്ച് ഉള്ള വെള്ളം മതിയാകും.ഇനി വെള്ളത്തിലേക്ക് ഒരൽപ്പം സാധാരണ മൈദ ചേർത്ത് നൽകുക. അതിനുശേഷം നന്നായി ഇളക്കി നൽകുക. വെള്ളം ചൂടാകാനായി വച്ച് നന്നായി ചൂടായി വരുമ്പോൾ തന്നെ നന്നായി ഇളക്കി നൽകിക്കൊണ്ട് ഇരിക്കുക.ഇത് ശരിക്കും മിക്സ് ആവുകയും വേണം.ഇങ്ങനെ വെള്ളം ശരിക്കും ചൂടായശേഷം ഇത് നന്നായി അരിച്ചെടുക്കുക. 

ഇങ്ങനെ അരിച്ച് എടുത്തശേഷം ചൂടൊന്ന് പോകാൻ ആയി കുറച്ചു സമയം വെയ്റ്റ് ചെയ്യുക.അതിനുശേഷം ചെറു ചൂടിൽ ഏത് ഡ്രസ്സ് ആണോ മുക്കേണ്ടത് അത് ഇതിലേക്ക് മുക്കുക. ശരിക്കും മുക്കി വയ്ക്കുക.അതിനുശേഷം അഞ്ച് അല്ലെങ്കിൽ പത്ത് മിനിറ്റ് ഇങ്ങനെ വച്ചശേഷം എടുക്കുക.ഓരോ മിനിറ്റ് കഴിയുന്തോറും പശയുടെ കട്ടി കൂടിവരുന്നതാണ്.അതിനുശേഷം മുക്കി വച്ച വസ്ത്രം നേരെ അയയിൽ വിരിയ്ക്കുക.നല്ല സൂര്യപ്രകാശത്തിൽ തന്നെ ഉണങ്ങാൻ ആയി ഇടേണ്ടതാണ്.ഇത് ഉപയോഗിച്ചാൽ കഞ്ഞിവെള്ളത്തിന്റെ തന്നെ ഗുണം ഉണ്ട് അതേസമയം തന്നെ മണവും ഉണ്ടാകില്ല.ഇങ്ങനെ ചെയ്താൽ നൂറുശതമാനം വസ്ത്രം നല്ല വടിപോലെ ഇരിക്കും.ശരിക്കും ഉണങ്ങിയശേഷം വസ്ത്രത്തിൽ ഒരൽപ്പം വെള്ളം തളിച്ച് നന്നായി തേച്ചു കൂടി നൽകിയാൽ വസ്ത്രം വളരെ മനോഹരമായി തന്നെ ലഭിക്കുന്നതാണ്.


  


Comments