സിനിമയ്ക്കായി സ്വന്തം പേര് മാറ്റിയ നടന്മാരെ കണ്ടോ?അവിശ്വസനീയം!!!

 


സിനിമയ്ക്ക് വേണ്ടി തങ്ങളുടെ സ്വന്തം പേരുകൾ മാറ്റേണ്ടി വന്ന നിരവധി നടന്മാർ ഉണ്ട്. സിനിമയ്ക്ക് അപ്പുറം ഇവർക്ക് ഒക്കെ അവരുടെ യഥാർത്ഥ പേരുകൾ ഉണ്ട്.സിനിമയ്ക്ക് ആയി പേരുമാറ്റിയ താരങ്ങൾ ആരൊക്കെ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.



ദിലീപ് 

മലയാള സിനിമയിലെ ജനകീയനായ നടനാണ് ദിലീപ്.സിനിമയിൽ എത്തും മുൻപ് നടൻ ദിലീപിന്റെ യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ എന്നായിരുന്നു.എന്നാൽ സിനിമയിൽ എത്തിയശേഷം സിനിമയുടെ ആവശ്യത്തിന് ആയി ദിലീപ് എന്ന പേര് മാറ്റുക ആയിരുന്നു.

സൂര്യ

തമിഴ് സൂപ്പർ സ്റ്റാർ ആയ നടൻ സൂര്യയുടെ യഥാർത്ഥ പേര് ശരവണൻ ശിവകുമാർ എന്നായിരുന്നു.പിന്നീട് സിനിമയിൽ എത്തിയശേഷം ആയിരുന്നു സൂര്യ എന്ന് ആക്കിയത്.

മമ്മൂട്ടി

മലയാള സിനിമയിലെ തന്നെ താരരാജാക്കന്മാരിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയുടെ അഭിമാന നക്ഷത്രം.മമ്മൂട്ടിയുടെ യഥാർത്ഥ പേര് മുഹമ്മദ് കുട്ടി ഇസ്മായിൽ പാണിപ്പറമ്പിൽ എന്നായിരുന്നു. പിന്നീട് സിനിമയിൽ വന്നശേഷം മമ്മൂട്ടി എന്നപേരിൽ അറിയപ്പെട്ടു.

സണ്ണിവെയ്ൻ

മലയാള സിനിമയിലെ ഒരു യുവതാരനിരകളിൽ ഒരാളാണ് സണ്ണി വെയ്ൻ.താരത്തിന്റെ യഥാർത്ഥ പേര് സുജിത് ഉണ്ണികൃഷ്ണൻ എന്നായിരുന്നു. സിനിമയ്ക്ക് വേണ്ടി സണ്ണി വെയ്ൻ എന്നപേര് പിന്നീട് സ്വീകരിച്ചു.

വിക്രം

തമിഴ് സിനിമയുടെ സിങ്കം ആണ് നടൻ ചിയാൻ വിക്രം.ഇദ്ദേഹത്തിന് നിരവധി ആരാധകരാണ് ഉള്ളത്. സിനിമയിൽ വരും മുൻപ് കെന്നഡി ജോൺ വിക്ടർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്.

ലാൽ

മലയാള സിനിമയിലെ അതുല്യ നടന്മാരിൽ ഒരാളാണ് ലാൽ. സിനിമയിൽ എത്തുന്നതിനു മുൻപ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് പോൾ മൈക്കിൾ എന്നായിരുന്നു.

മണിയൻ പിള്ള രാജു

തമാശയും, സീരിയസ് റോളുകളിലൂടെയും ഒക്കെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് മണിയൻപിള്ള രാജു.നടന്റെ യഥാർത്ഥ പേര് സുധീർ കുമാർ.

ശശി കലിംഗ

അടുത്തിടെ നമ്മെ വിട്ട് പിരിഞ്ഞ നടന്മാരിൽ ഒരാളാണ് ശശി കലിംഗ.സിനിമയിൽ വരും മുൻപ് ഇദ്ദേഹത്തിന്റെ പേര് ചന്ദ്രകുമാർ.

വിജയ് സേതുപതി

തമിഴ് സിനിമയിൽ നിരവധി ആരാധകർ ഉള്ള ഒരു നടനാണ് വിജയ് സേതുപതി. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് വിജയ് കുരുനാഥ സേതുപതി എന്നാണ്.

ഇന്ദ്രൻ

സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരു നടനാണ് ഇന്ദ്രൻ. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് കെ.സുരേന്ദ്രൻ എന്നാണ്.

ധനുഷ്

തമിഴ് സിനിമ രംഗത്തെ നിരവധി ആരാധകരുള്ള ഒരു നടനാണ് ധനുഷ്. നടന്റെ യഥാർത്ഥ പേര് വെങ്കിടേഷ് പ്രഭു കസ്തൂരി രാജ.

കൊച്ചിൻ ഹനീഫ

മലയാള സിനിമയിലെ അതുല്യനായ ഒരു നടനായിരുന്നു കൊച്ചിൻ ഹനീഫ.അദ്ദേഹത്തിന്റെ നർമ്മങ്ങളും മറ്റു ഒക്കെ നിരവധി ആരാധകരെ അദ്ദേഹത്തിന് നേടികൊടുത്തു. അകാലത്തിൽ വിടവാങ്ങിയ നടൻ കൊച്ചിൻ ഹനീഫയുടെ യഥാർത്ഥ പേര് സലീം അഹമ്മദ് കൗഷ് എന്നായിരുന്നു.

കീരീക്കാടൻ ജോസ്

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടനാണ് കീരീക്കാടൻ ജോസ്. യഥാർത്ഥ പേര് മോഹൻരാജ്.

പ്രേംനസീർ

മലയാള സിനിമയിൽ എക്കാലവും മലയാളികൾ ഇഷ്ടപ്പെടുന്ന നടന്മാരിൽ ഒരാളാണ് പ്രേംനസീർ. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് അബ്ദുൾ ഖാദർ.

ജയൻ

മലയാളികളുടെ തീരാ നൊമ്പരങ്ങളിൽ എക്കാലവും പറയപ്പെടുന്ന ഒരു പേരാണ് ജയൻ.നടന്റെ യഥാർത്ഥ പേര് കൃഷ്ണൻ നായർ എന്നായിരുന്നു.

ശങ്കരാടി

മലയാള സിനിമയിലെ അതുല്യനായ മറ്റൊരു നടനാണ് ശങ്കരാടി. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ചന്ദ്രശേഖര മേനോൻ.

കുതിരവട്ടം പപ്പു

നിരവധിയായ നർമ്മംനിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളിയെ കുടുകുടാ ചിരിപ്പിച്ച നടനാണ് കുതിരവട്ടം പപ്പു. നടന്റെ യഥാർത്ഥ പേര് പത്മതളാക്ഷൻ.

കുഞ്ചൻ

മലയാള സിനിമയിലെ ഹാസ്യ കഥാപാത്രങ്ങളെ ഏറെ അവതരിപ്പിച്ച ശ്രദ്ധ നേടിയ നടന്മാരിൽ ഒരാളാണ് കുഞ്ചൻ. യഥാർത്ഥ പേര് മോഹൻ.

ചിരഞ്ജീവി

തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാൾ ആണ് ചിരഞ്ജീവി.യഥാർത്ഥ പേര് കൊനിഡേല ശിവശങ്കര വരപ്രസാദ്.

വിജയ്

തമിഴ് സിനിമയിലെ ഇളയദളപതിയാണ് സൂപ്പർ സ്റ്റാർ നടൻ വിജയ്.യഥാർത്ഥ പേര് ജോസഫ് വിജയ്‌ ചന്ദ്രശേഖർ.

മോഹൻലാൽ

മലയാള സിനിമയുടെ താരരാജാവ് ആണ് നടൻ മോഹൻലാൽ.സിനിമയിൽ എത്തും മുൻപ്  യഥാർത്ഥ പേര് മോഹൻലാൽ വിശ്വനാഥൻ നായർ എന്നായിരുന്നു.

രജനീകാന്ത്

മലയാളമെന്നോ തമിഴ് എന്നോ ഭാഷാ വ്യത്യാസം ഇല്ലാതെ ഏവരും ആരാധിക്കുന്ന നടന്മാരിൽ ഒരാൾ ആണ് നടൻ രജനീകാന്ത്. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ശിവജി റാവു കേഗ് വാഡ്.

രമേഷ് പിഷാരടി

തമാശകൾ കൊണ്ട് ആരാധകഹൃദയങ്ങളെ കീഴടക്കിയ നടന്മാരിൽ ഒരാളാണ് രമേഷ് പിഷാരടി.ഇദ്ദേഹത്തിന്റെ ശരിക്കുള്ള പേര് ടിവി രമേഷ് എന്നായിരുന്നു.

കലാഭവൻ മണി

ഹൃദയം തൊടുന്ന കഥാപാത്രങ്ങളിലൂടെയും,നാടൻ പാട്ടുകളിലൂടെയും ആരാധകരുടെ മനം കീഴടക്കിയ നടന്മാരിൽ ഒരാൾ ആയിരുന്നു കലാഭവൻ മണി. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ താരത്തിന്റെ യഥാർത്ഥ പേര് കുന്നിശ്ശേരി വീട്ടിൽ രാമൻ മണി എന്നാണ്.

സൽമാൻ ഖാൻ

ബോളിവുഡിലെ താരരാജാക്കന്മാരിൽ നിരവധി ആരാധകർ ഉള്ള ഒരു നടനാണ് സൽമാൻ ഖാൻ. നടന്റെ യഥാർത്ഥ പേര് അബ്ദുൾ റാഷിദ് സലീം സൽമാൻ ഖാൻ.

ഫഹദ് ഫാസിൽ

മലയാള സിനിമയിൽ ഇന്ന് നിരവധി ആരാധകർ ഉള്ള ഒരു നടനാണ് ഫഹദ് ഫാസിൽ.നടന്റെ യഥാർത്ഥ പേര് അബ്ദുൾ ഹമീദ് മുഹമ്മദ് ഫഹദ് ഫാസിൽ.

സോമൻ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ലെജൻഡ് നടന്മാരിൽ ഒരാളാണ് സോമൻ. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ശശി എന്നായിരുന്നു.

ഇതൊക്കെ ആയിരുന്നു സിനിമയിൽ എത്തും മുൻപ് നടന്മാരുടെ പേരുകൾ.






Comments