സത്യസായി ആശുപത്രിയിൽ പോകുന്നവരാണോ???എങ്കിൽ ഇത് ശ്രദ്ധിക്കുക!!!

 


രോഗം വന്നാൽ ചികിത്സയ്ക്ക് ആയി വലിയ തോതിൽ പണം ചിലവഴിക്കുന്നവരാണ് നാമെല്ലാവരും.ആ സമയം ചികിത്സ പൂർണ്ണമായും സൗജന്യമായി ലഭിക്കുന്ന ഒരു ആശുപത്രിയെ കുറിച്ച് അറിഞ്ഞാലോ?അത് പലർക്കും ഒരു സഹായകരമായിരിക്കും.



അത്തരമൊരു ആശുപത്രി ആണ് ബാംഗ്ലൂർ വൈറ്റ് ഫീൽഡിൽ ശ്രീ സത്യസായി ബാവ ട്രസ്റ്റ് ആശുപത്രി. അവിടേക്ക് ചികിത്സ തേടിപോകുന്നവർ അനേകരാണ്. അവിടെ പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

ഹൃദയസംബന്ധമായും, ന്യൂറോ സംബന്ധമായും ഉള്ള ശസ്ത്രക്രിയകൾ അടക്കം ഒരു രൂപ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ആശുപത്രി ആണ് ശ്രീ സത്യസായി ബാവ ചാരിറ്റബിൾട്രസ്റ്റ് ആശുപത്രി.ബാംഗ്ലൂരിലേ വൈറ്റ് ഫീൽഡിൽ ആണ് ഈ ആശുപത്രി പ്രവർത്തിക്കുന്നത്. കേരളത്തിൽ നിന്നുള്ള നിരവധി പേർ ഈ ആശുപത്രിയിൽ ചികിത്സയ്ക്ക് ആയി പോകാറുണ്ട്.എന്നാൽ ബംഗളൂരുവിൽ വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പണനഷ്ടവും ,സമയ നഷ്ടവും കുറയ്ക്കാൻ സാധിക്കുന്നതാണ്.

കേരളത്തിൽ നിന്നും ബസ് മാർഗം ആശുപത്രിയിൽ വരുന്നവർ ബാംഗ്ലൂർ മജിസ്റ്റിക്കിൽ ആണ് ഇറങ്ങേണ്ടത്.അവിടെ നിന്നും നിരവധി ബസുകൾ ലഭിക്കും.335ൽ തുടങ്ങുന്ന എല്ലാ ബസുകളും തന്നെ ഇവിടേക്ക് പോകുമെന്നാണ് പറയുന്നത്.വണ്ടിയിൽ കയറും മുൻപ് ഡ്രൈവറോടോ ,കണ്ടക്ടറോടൊ വിവരങ്ങൾ ചോദിച്ചു അറിയുന്നത് നല്ലതാണ്. അവർ കൃത്യമായി ഉത്തരം നൽകും. ഇനി ഭാഷ അറിയില്ല എങ്കിൽ അതോർത്ത് ഭയം വേണ്ട. സത്യസായി ആശുപത്രി എന്ന പറഞ്ഞാൽ എല്ലാവർക്കും തന്നെ അറിയാവുന്നതാണ്. ഓർഡിനറി ബസ് ആണെങ്കിൽ 25 രൂപയും, അല്ലാത്ത ബസ്സിന് 95 രൂപയും ആണ്.ഏകദേശം പതിനെട്ട് കിലോമീറ്റർ ആണ് ദൂരം.

ഇനി ഇവിടേക്ക് ട്രെയിനിൽ ആണ് വരുന്നത് എങ്കിൽ കെ.ആർ പുരം അതായത് കൃഷ്ണരാജപുരം എന്ന സ്റ്റേഷനിൽ ആണ് ഇറങ്ങേണ്ടതാണ്. കൃഷ്ണ രാജപുരം റെയിൽവേ സ്റ്റേഷൻ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ മെയിൻ റോഡിൽ നിന്ന് തന്നെ ബസ് കിട്ടുന്നതാണ്. ഓട്ടാറിക്ഷ സാധിക്കുമെങ്കിൽ ഒഴിവാക്കാൻ ശ്രമിക്കുക. യഥാർത്ഥ ചാർജിൽ നിന്നും ഇരുപത് ഇരട്ടി കൂടുതൽ ആണ് വാങ്ങാറുള്ളത്. ഇനി മജിസ്റ്റിക്കിൽ നിന്നും ആണ് വണ്ടിയിൽ പോകുന്നത് എങ്കിൽ ഒരു കാരണവശാലും ഓട്ടോയിൽ പോകരുത്.കാരണം കൈയിൽ ഉള്ള തുക കൂടി നഷ്ടം ആവുകയേ ഉള്ളൂ. 


ഇനി എത്രത്തോളം നേരത്തെ എത്താമോ അത്രയും നേരത്തെ എത്തുന്നത് ആണ് നല്ലത്. കാരണം രാവിലെ മുതൽ ആശുപത്രിയിൽ ക്യൂ ആണ്. പുലർച്ചെ ആറു മണിക്ക് കൗണ്ടർ തുറക്കുന്നതാണ്. രോഗിയുടെ രോഗത്തിന്റെ മുൻകാല രേഖകളും, സ്കാനിങ് റിപ്പോർട്ട് അടക്കം കൈയിൽ കരുതണം.മാത്രമല്ല രോഗിയുടെ ഒപ്പമുള്ള ആളുടെയും തിരിച്ചറിയൽ രേഖ ആവശ്യമാണ്.ആധാർ കാർഡ് നിർബന്ധം ആണ്.കൗണ്ടറുകളിൽ കൃത്യമായി രോഗവിവരങ്ങൾ പരിശോധിച്ച് ചികിത്സ ആവശ്യമാണെങ്കിൽ തുടർന്ന് അതിനാവശ്യമായ നടപടികൾ കൈക്കൊള്ളും. ഇനി അതല്ലെങ്കിൽ മറ്റൊരു തീയതി അവർ നൽകും.മാത്രമല്ല യാതൊരു തരത്തിലുള്ള റെക്കമെന്റേഷനും ഇവിടെ ഇല്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അത് പ്രോത്സാഹിപ്പിക്കേണ്ടതില്ല. ഭക്ഷണവും, മറ്റു എല്ലാ ചികിത്സയും പൂർണ്ണമായും സൗജന്യമാണ്. തികച്ചും വളരെ സാധാരണക്കാരായ രോഗികൾക്ക് വേണ്ടിയുള്ള സ്ഥാപനം ആണിത്.കേരളത്തിലെ പല ആശുപത്രികളും ലക്ഷങ്ങൾ വാങ്ങി നടത്തുന്ന സർജറികൾ ഇവിടെ ഇതെല്ലാം സൗജന്യമായി ആണ് നൽകുന്നത്.ഇത്തരത്തിൽ വളരെ പവിത്രമായി നടന്നു വരുന്ന ഒരു സ്ഥാപനമാണ് ഇത്.



Comments