"ഷേവിംഗ് ഫോം"ഇനി ഷേവ് ചെയ്യാൻ മാത്രമുള്ളതല്ല!!!!ഷേവിംഗ് ഫോം കൊണ്ടുള്ള കിടിലം ടിപ്സ് കാണണോ???

 


സാധാരണ നാം എല്ലാവരും ഷേവ് ചെയ്യാൻ ഉപയോഗിക്കുന്ന ഒന്നാണ് ഷേവിംഗ് ഫോം എന്നത്.ഈയൊരു ഷേവിംഗ് ഫോം ഉപയോഗിച്ച് ഷേവ് ചെയ്യാൻ മാത്രമല്ല അതിലുപരി മറ്റു പല ഉപയോഗങ്ങളുമുണ്ട്.അത് എന്തൊക്കെ എന്ന് നോക്കാം.



ഈ ഷേവിംഗ് ഫോം കൊണ്ടുള്ള ആദ്യത്തെ ഉപയോഗം എന്താണെന്ന് വച്ചാൽ,നമ്മുടെ ഒക്കെ വീടുകളിൽ പാൻ ഉണ്ടാകും. ഇവ അടുപ്പത്ത് വച്ചു കഴിയുമ്പോൾ അടിയിൽ പല തരത്തിലുള്ള കറകൾ ഉണ്ടാവാറുണ്ട്. ഇത് കളയാൻ സിംപിൾ ആയ മാർഗം ഉണ്ട്. ആദ്യം തന്നെ ഏതെങ്കിലും ഒരു കമ്പനിയുടെ ഫോം ഒരു പാത്രത്തിലേക്ക് ഒരൽപ്പം എടുക്കുക.അതിനുശേഷം ഇതിലേക്ക് നാരങ്ങായുടെ നീര് രണ്ട് അല്ലെങ്കിൽ മൂന്ന് സ്പൂൺ ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. അതിനുശേഷം ഇത് രണ്ടും ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു നൽകുക. ഇത് ഒരു പേസ്റ്റ് രൂപത്തിൽ ആക്കുക.ഇനി ഒരു സ്ക്രബർ എടുത്തശേഷം ഈ പേസ്റ്റിലേക്ക് മുക്കിയശേഷം പാനിന്റെ പുറത്ത് കറയുള്ള ഭാഗങ്ങളിൽ നന്നായി തേച്ചു പിടിപ്പിക്കുക. ഇങ്ങനെ തേച്ചു പിടിപ്പിച്ച് ഏകദേശം പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ വെയ്റ്റ് ചെയ്യുക.പിന്നീട് ഇത് കഴുകി കളയാവുന്നതാണ്. ഒരു അരമണിക്കൂർ ഒക്കെ ഇത് ഇങ്ങനെ തന്നെ സൂക്ഷിച്ചാൽ പാൻ വളരെ വൃത്തിയായി കിട്ടുന്നതാണ്.ഇനി ഇത് വെള്ളമൊഴിച്ചശേഷം സ്ക്രബ്ബർ ഉപയോഗിച്ച് നന്നായി തേച്ചു കഴുകി കളയുക. അങ്ങനെ പാൻ നല്ല വൃത്തിയായി ലഭിക്കുന്നതാണ്.

ഇനി ഇതിന്റെ രണ്ടാമത്തെ ഗുണം എന്ന് പറയുന്നത് നാം ആഭരണങ്ങൾ ഒക്കെ മേടിച്ചു കുറച്ചു നാൾ കഴിയുമ്പോൾ പലതരത്തിലുള്ള പൊടികൾ കയറി ഇതിന്റെ നിറം ഒക്കെ നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ നിറം പോയ ആഭരണങ്ങളുടെ നിറം വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ആദ്യം കുറച്ചു ഫോം എടുത്തശേഷം ഇതിലേക്ക് ഒരൽപ്പം നാരങ്ങായുടെ ജ്യൂസ് ഒഴിച്ച് നൽകുക. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.ഇനി ഏത് ആഭരണം ആണോ ക്ലീൻ ചെയ്യേണ്ടത് അത് ഇതിലേക്ക് ഇട്ട് നൽകുക.അതിനുശേഷം ഏകദേശം പത്ത് മിനിറ്റ് ഇത് ഇളക്കി നൽകുക.ഇനി ഏകദേശം പത്ത് മിനിറ്റ് വെയ്റ്റ് ചെയ്യുക. ഈ ഫോം എല്ലാം ഈ ആഭരണത്തിലേക്ക് പിടിക്കണം.അതിനുശേഷം ഇത് നന്നായി ഒന്ന് ക്ലീൻ ചെയ്തു നൽകുക. ഒരൽപ്പം ഫോം കൂടി ഉപയോഗിച്ച് ഇത് നന്നായി ക്ലീൻ ചെയ്തു നൽകുക.ഇനി ഇത് നന്നായി കഴുകി എടുക്കുക. ഇങ്ങനെ ചെയ്തു കഴിയുമ്പോൾ ഈ ആഭരണം പൊടിയെല്ലാം മാറി നന്നായി ക്ലീൻ ആയി കിട്ടുന്നതാണ്.

ഇനി ഇതിന്റെ അടുത്ത ഗുണം എന്താണെന്ന് വച്ചാൽ, നാം സാധാരണ ആയി മുടി ചീകാൻ ഉപയോഗിക്കുന്ന ചീപ്പ് കുറച്ചു നാൾ ഉപയോഗിച്ച് കഴിഞ്ഞാൽ പലതരത്തിലുള്ള പൊടികളും, മുടിയും മറ്റും ഒക്കെ കാണാൻ സാധിക്കും.ഇത് കളയാൻ വളരെ ഈസിയായി തന്നെ സാധിക്കും.ഇതിനായി ആദ്യം ഈയൊരു ഫോം എടുത്തശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ചീപ്പിലേക്ക് ഇത് നന്നായി പതിപ്പിക്കുക.ചീപ്പിന്റെ എല്ലാ ഭാഗങ്ങളിലും ഈയൊരു ഫോം നന്നായി തേച്ചു നൽകുക. ഏകദേശം പത്ത് മിനിറ്റ് ഇങ്ങനെ ഇത് ഫില്ല് ചെയ്തു സൂക്ഷിക്കുക. അതിനുശേഷം ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകുക.ഇങ്ങനെ ചെയ്യുമ്പോൾ ഇതിനുള്ളിൽ ഉള്ള മുടിയൊക്കെ വെളിയിൽ വരുന്നതാണ്. അതിനുശേഷം ചീപ്പ് നന്നായി വെള്ളം ഉപയോഗിച്ച് ഉരച്ചു കഴുകി എടുക്കുക.ഇങ്ങനെ കഴുകി എടുത്ത് കഴിയുമ്പോൾ ചീപ്പ് നല്ല വൃത്തിയായി ലഭിക്കുന്നതാണ്.

ഇനി അടുത്തതായി നമ്മുടെ ഒക്കെ കതകിന്റെ വിജാഗിരി ആണ്. വിജാഗിരി കുറച്ചു നാൾ കഴിയുമ്പോൾ വിജാഗിരി തുരുമ്പിക്കുകയോ, അല്ലെങ്കിൽ തുറക്കുമ്പോഴൊ അടയ്ക്കുമ്പോളൊ ശബ്ദം കേൾക്കുകയോ, അതോടൊപ്പം തന്നെ തുറയ്ക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ നല്ല കട്ടി ആയിരിക്കും ഇതിന്.ഇത് വളരെ എളുപ്പത്തിൽ തന്നെ മാറ്റാവുന്നതാണ്. ആദ്യം ഒരൽപ്പം ഷേവിംഗ് ഫോം എടുക്കുക. അതിനുശേഷം സാധാരണ ഒലിവ് ഓയിൽ എടുക്കുക,സാധാരണ വെളിച്ചെണ്ണ വേണമെങ്കിലും ഉപയോഗിക്കാം.ഇനി ഏകദേശം ഒരു സ്പൂൺ ഒലീവ് ഓയിൽ എടുത്തശേഷം ഈ ഫോമിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക.ഈയൊരു പേസ്റ്റ് വിജാഗിരി യുടെ സൈഡിൽ ശരിക്കും തേച്ചു നൽകുക.അതോടൊപ്പം തന്നെ മറു സൈഡിലും ശരിക്കും തേച്ചു നൽകുക. ഈ വിജാഗിരിയുടെ ഗ്യാപ്പിലുളള ഭാഗങ്ങളിൽ ഒക്കെ തേച്ചു നൽകുക. ഏകദേശം പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് വരെ ഇത് ഇങ്ങനെ തന്നെ അവിടെ സൂക്ഷിക്കുക. മറുവശവും ഇങ്ങനെ തന്നെ ചെയ്തു നൽകുക.അതിനുശേഷം ഇത് ഒരു ടിഷ്യൂ ഉപയോഗിച്ചോ, തുണി ഉപയോഗിച്ചോ തുടച്ചു എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇത് നല്ല വൃത്തിയായി ലഭിക്കുന്നതാണ്. ഇതിലെ ചെളിയും മറ്റുമൊക്കെ ഇങ്ങനെ തുടയ്ക്കുമ്പോൾ മാറിക്കിട്ടുന്നതാണ്.അതോടൊപ്പം തന്നെ ഇത് നല്ല സ്മൂത്താവുകയും ചെയ്യും.ഓപ്പൺ ചെയ്യുമ്പോൾ ശബ്ദം ഉണ്ടാവുന്നതൊക്കെ മാറിക്കിട്ടുകയും,ഹാർഡ് ആയിരുന്ന വിജാഗിരി ലൂസ് ആയി കിട്ടുന്നതും ആണ്.ഇതാണ് ഷേവിംഗ് ഫോം കൊണ്ടുള്ള മറ്റു ഗുണങ്ങൾ എന്ന് പറയുന്നത്.



Comments