നിങ്ങളുടെ ശരീരത്തിൽ ഉള്ള പാൽക്കുരു അല്ലെങ്കിൽ പാലുണ്ണി ഈസിയായി കളയാം||



ആരോഗ്യവാനായ ഒരു വ്യക്തിയെന്ന് പറയുന്നത് പാദം മുതൽ തലമുടി വരെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. എന്നാൽ നമ്മുടെ ശരീരത്തിൽ എക്സ്ട്രാ ആയി വരുന്ന കുരുക്കളും മറ്റും വേണ്ടത്ര ആരും തന്നെ ശ്രദ്ധിക്കാറില്ല. അത്തരത്തിൽ ഒരു വിഭാഗത്തിൽ പെടുന്ന ഒന്നാണ് പാലുണ്ണി അഥവാ പാൽക്കുരു എന്ന് പറയുന്നത്.



ഇത് സാധാരണ ആയി കഴുത്തിന്റെ ഭാഗങ്ങളിൽ, കൈയ്യുടെ ഭാഗങ്ങളിൽ ഒക്കെയാണ് ഉണ്ടാകാറുള്ളത്.ഇവ പലപ്പോഴും നാം ശ്രദ്ധിക്കാറില്ല.എന്നാൽ ഇവയൊക്കെ ചില സമയങ്ങളിൽ ദോഷം ചെയ്യുന്നതാണ്. ഈ പാൽക്കുരു വന്നു കഴിഞ്ഞാൽ ചിലരൊക്കെ ഡോക്ടറെ സമീപിച്ചു കരിച്ചു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന പാൽക്കുരു ഡോക്ടറെ കാണാതെ തന്നെ കരിച്ചു കളയാവുന്നതാണ്. അത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ഉപയോഗിക്കുന്നത് ആപ്പിൾ സൈദർ വിനിഗർ ആണ്.ഇത് ആപ്പിൾ സൈദർ എന്ന ഡ്രിങ്കിൽ നിന്നും ഉണ്ടാക്കുന്ന സാധാരണ വിനിഗർ ആണ്.ഇത് എല്ലാ സൂപ്പർ മാർക്കറ്റിലും വാങ്ങാൻ കിട്ടുന്നതാണ്.അടുത്തതായി വേണ്ടത് സാധാരണ ഒരു ബാൻഡേജ് ആണ്.ഈ ബാൻഡേജ് കട്ട് ചെയ്തു വേണം എടുക്കേണ്ടത്.ഇതോടൊപ്പം വേണ്ടത് കുറച്ചു പഞ്ഞിയാണ്.ഇനി ഇത് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരു കോട്ടൺ പഞ്ഞി എടുക്കുക.അതിനുശേഷം ഇത് ചെറുതാക്കുക. ഇനി അടുത്തതായി ഒരു ബാൻഡേജ് എടുക്കുക. ഈ ബാൻഡേജ് എടുത്തശേഷം അത് തുറന്നശേഷം ഇതിലെ നടു ഭാഗത്തേ മരുന്ന് ഉള്ള ഭാഗം കട്ട് ചെയ്തു കളയുക.പകരം ഇതിന്റെ ഇരു വശത്തുള്ള രണ്ട് സ്റ്റിക്കറുകൾ എടുക്കുക. അതിനുശേഷം ഇവ രണ്ടും പരസ്പരം യോജിപ്പിക്കുക.ഇനി മുമ്പ് എടുത്ത് വച്ച പഞ്ഞി ആപ്പിൾ സൈദർ വിനിഗറിലേക്ക് മുക്കുക. ഇങ്ങനെ പഞ്ഞി വിനാഗിരിയിൽ കുതിർത്ത ശേഷം എവിടെ ആണോ പാലുണ്ണി ഉള്ളത് അവിടേക്ക് പഞ്ഞി വയ്ക്കുക.ഇങ്ങനെ വച്ച ശേഷം നേരത്തെ എടുത്ത് വച്ച ബാൻഡേജ് ഇതിലേക്ക് ഒട്ടിക്കുക.

ഇനി ഇത് സാധാരണ കിടക്കുന്നതിനു മുമ്പ് ചെയ്യുന്നത് ആണ് ഉചിതം.പിറ്റേന്ന് രാവിലെ എടുത്തു കളയാവുന്നതാണ്.ഇങ്ങനെ തുടർച്ചയായി നാല് അല്ലെങ്കിൽ അഞ്ച് ദിവസം ചെയ്തു കഴിയുമ്പോൾ ഇതിന്റെ വൈറ്റ് കളർ മാറി പതിയെ പതിയെ ഡാർക്ക് കളറിലേക്ക് ആയി കരിയുന്ന നിലയിലേക്ക് ആകുന്നതാണ്. പിന്നീട് പൊറ്റം പിടിക്കുന്ന പോലെ ആയ ശേഷം കരിഞ്ഞു പോകുന്നതാണ്.ഈ ആപ്പിൾ സൈദർ വിനിഗർ പാലുണ്ണി ഉള്ള വശത്ത് മാത്രമേ എഫക്ടു ചെയ്യുകയുള്ളൂ. അല്ലാതെ സ്കിന്നിൽ ഒരു തരത്തിലുള്ള എഫക്ടും ചെയ്യില്ല.സ്കിന്നിന് ഒരു വിധത്തിലുമുള്ള ദോഷവും ഇത് ചെയ്യില്ല. ഏകദേശം ഒരാഴ്ചയ്ക്ക് ഉള്ളിൽ തന്നെ സിംപിൾ ആയി തന്നെ ഇത് മാറ്റിയെടുക്കാവുന്നതാണ്.


Comments