Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
സൗന്ദര്യം എന്ന വാക്കിന്റെ അർത്ഥം നമ്മുടെ ശരീരത്തിന്റെ ഓരോ അവയവങ്ങളിലും ഉള്ള ഭംഗി ആണ്.എല്ലാത്തിനും അതിന്റെതായ ഒരു ഭംഗി ആണ് ഉള്ളത്.എന്നാൽ ശരീരത്തിലെ ചില ഭാഗങ്ങളുടെ ഭംഗി നാം തന്നെയാണ് നശിപ്പിക്കുന്നത്.അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് നമ്മുടെ ചുണ്ടുകൾ.
സാധാരണ പുരുഷന്മാർ ചുണ്ടുകൾക്ക് നല്ല നിറം ഉള്ളപ്പോൾ സിഗരറ്റ് വലിച്ചും, പാൻപരാഗ് പോലുള്ള പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും ഒക്കെ ചുണ്ടിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തുകയും ,ബ്ലാക്ക് കളറും ഇരുണ്ട നിറത്തിലേക്ക് ഒക്കെ ചുണ്ടിന്റെ നിറം മാറുകയും ചെയ്യുന്നു. ഇത് പിന്നീട് വളരെയധികം ബുദ്ധിമുട്ട് ആണ് സൃഷ്ടിക്കുക.ചുണ്ടിന് ഇത്തരത്തിൽ നിറം ഒക്കെ മാറിക്കഴിയുമ്പോൾ ഇത് എങ്ങനെ എങ്കിലും മാറിക്കിട്ടിയാൽ മതിയെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. എന്നാൽ ഇത് മാറാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പലരും പല തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കും. എന്നാൽ അവയൊക്കെ തന്നെ കെമിക്കൽ അടങ്ങിയവ ആണ് താനും.എന്നാൽ ഒരു കെമിക്കലുകളും ഇല്ലാതെ തന്നെ വീട്ടിൽ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് ഈസിയായി ഈയൊരു പ്രശ്നം മാറ്റിയെടുക്കാൻ ആയുള്ള ഒരു ഉപായം പരിചയപ്പെടാം.
ഇതിനായി ആവശ്യമായ സാധനങ്ങൾ ഒരു ബീറ്റ്റൂട്ട്, ഒരൽപ്പം തേൻ, ചെറുതേൻ ആണെങ്കിലും വലുതേൻ ആണെങ്കിലും കുഴപ്പമില്ല.അതുപോലെ തന്നെ വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു ലെമൺ ആണ്.ഇതിന്റെ സെക്കൻഡ് പാർട്ടിൽ ഇത് അപ്പ്ള്ളൈ ചെയ്യുമ്പോൾ അവസാനമായി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒലിവ് ഓയിൽ ആണ്. ഇനി ഇത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു ബീറ്റ്റൂട്ട് എടുത്ത് തൊലി കളഞ്ഞശേഷം പകുതി ഭാഗം എടുക്കുക. അതിനുശേഷം ഇത് ചെറുതായി കട്ട് ചെയ്ത് മിക്സിയിൽ ഇട്ട് നന്നായി അടിച്ച് എടുക്കുക. മിക്സിയിൽ ഇട്ടു നന്നായി അടിച്ച് എടുത്തശേഷം ഇത് ഒരു അരിപ്പയിലേക്ക് ഇട്ട് ഇതിന്റെ ജ്യൂസ് ഒരു പാത്രത്തിലേക്ക് നന്നായി അരിച്ച് എടുക്കുക. ഇങ്ങനെ ജ്യൂസ് ആയി ലഭിച്ചശേഷം ഇതിലേക്ക് ഒരൽപ്പം ഹണി ചേർത്ത് നൽകുക. അതിനുശേഷം നന്നായി ഒന്ന് ഇളക്കി യോജിപ്പിക്കുക.ഇനി ഇതിലേക്ക് നേരത്തെ എടുത്തു വച്ച് നാരങ്ങ അതിന്റെ നീര് ഒരൽപ്പം പിഴിഞ്ഞ് ഒഴിക്കുക.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.ഇനി ഇത് നന്നായി ഒന്ന് സെറ്റായി വരുന്നതിനായി അഞ്ച് മിനിറ്റ് വെയ്റ്റ് ചെയ്യുക. അതിനുശേഷം ഡയറക്ട് ആയി അപ്പ്ള്ളൈ ചെയ്യാവുന്നതാണ്.
ഇനി ഇതിന്റെ രണ്ടാമത്തെ ഘട്ടം എന്ന് പറയുന്നത് ഉണ്ടാക്കി വച്ച ജ്യൂസ് ചുണ്ടിലേക്ക് പുരട്ടുക എന്നതാണ്. അതിനുമുമ്പ് ചുണ്ട് മോയിസ്റ്റ് ആക്കേണ്ടതാണ്. അതിനായി നേരത്തെ എടുത്ത് വച്ച ഒലീവ് ഓയിൽ ആണ് ഉപയോഗിക്കുന്നത്. ഒലീവ് ഓയിൽ ഒരൽപ്പം എടുത്തശേഷം ചുണ്ടിലേക്ക് നന്നായി തേച്ചു നൽകുക. ഇങ്ങനെ തേച്ചു ഒരു രണ്ട് മിനിറ്റിന് ശേഷം നേരത്തെ തയ്യാറാക്കിയ ജ്യൂസ് എടുത്ത് ഒന്ന് ഇളക്കിയശേഷം ചുണ്ടിലേക്ക് ശരിക്കും തേച്ചു പിടിപ്പിക്കുക. ഇങ്ങനെ തേച്ചു പിടിപ്പിച്ച ശേഷം ഒരു പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് നേരം ഇങ്ങനെ തന്നെ ചുണ്ടിൽ സൂക്ഷിക്കുക.ഇതിന്റെ ഇടയിൽ ഒരു സാധനം പോലും കഴിക്കാനോ ,കുടിക്കാനോ പാടില്ല.ഒരു പതിനഞ്ച് മിനിറ്റിന് ശേഷം ഇത് കഴുകി കളയാവുന്നതാണ്.ഇങ്ങനെ തുടർച്ചയായി ഒരാഴ്ചയിൽ മൂന്നും നാലും തവണ ചെയ്തു നൽകുക.ഇങ്ങനെ ചെയ്താൽ ഈസിയായി സിഗരറ്റ് വലിച്ചതിന്റെ കറ ചുണ്ടിൽ നിന്നും മാറിക്കിട്ടുന്നതാണ്.ഇതോടൊപ്പം തന്നെ സിഗരറ്റ് വലി എന്ന ദുശ്ശീലം ഒഴിവാക്കാൻ കൂടി ശ്രദ്ധിക്കുക.അത് ആരോഗ്യത്തിനും, ശരീരത്തിനും ഒക്കെ ഭാവിയിൽ ഗുണം ചെയ്യുകയും ചെയ്യുന്നതാണ്.
Comments
Post a Comment