കുട്ടികൾക്ക് എളുപ്പത്തിൽ PUDDING ഉണ്ടാക്കി കൊടുക്കാം||

 


ഇന്ന് ഏറ്റവും എളുപ്പത്തിൽ എന്ത് ഉണ്ടാക്കി കഴിക്കാൻ സാധിക്കുമോ അതാണ് നല്ലതെന്ന് കരുതുന്ന സമൂഹമാണ് ഇന്ന് ഉള്ളത്.അതിന്റെ പ്രധാനകാരണമായി പറയുന്നത് സമയമില്ല എന്നത് തന്നെ.കുട്ടികളെ സംബന്ധിച്ച് ഇഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കി നൽകിയാൽ അവർക്ക് അത് വലിയ സന്തോഷം ആണ്.അത്തരത്തിൽ വളരെ ഈസിയായി കുട്ടികൾക്ക് ഈസിയായി ഉണ്ടാക്കി നൽകാൻ കഴിയുന്ന പുഡ്ഡിംഗ് എങ്ങനെ ആണ് തയ്യാറാക്കുന്നതെന്ന് നോക്കാം.



ഇതിനായി ഉപയോഗിക്കുന്നത് വെറും മൂന്നേ മൂന്ന് ഇൻക്രീഡിയന്റ് മാത്രമാണ്.ആദ്യം വേണ്ടത് മുട്ട ആണ്.അതോടൊപ്പം തന്നെ ഒരൽപ്പം പാൽ,അതുപോലെ തന്നെ ഒരൽപ്പം പഞ്ചസാര എന്നിവയാണ് വേണ്ടത്.ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആദ്യം രണ്ട് മുട്ട എടുത്തശേഷം ഒരു ബൗളിലേക്ക് പൊട്ടിച്ച് ഒഴിക്കുക.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.ഇനി ഇതിലേക്ക് ഒരൽപ്പം പാൽ ചേർത്ത് നൽകുക.ഒരിക്കൽ കൂടി നന്നായി മിക്സ് ചെയ്തു നൽകുക. അടുത്തതായി ഇതിലേക്ക് ഒരൽപ്പം പഞ്ചസാര ചേർത്ത് നൽകുക.കുട്ടികൾക്ക് ആയതിനാൽ തന്നെ പഞ്ചസാര ഒരൽപ്പം കൂട്ടി ഇട്ടാലും പ്രശ്നമില്ല.അതിനുശേഷം നന്നായി മിക്സ് ചെയ്തു നൽകുക.ഇനി ആവശ്യമെങ്കിൽ ഒരു ഫ്ളേവർനായി ഒരൽപ്പം ഏലയ്ക്ക ചതച്ച് എടുത്തശേഷം ഇതിലേക്ക് ചേർത്ത് നൽകുക.താൽപര്യം എങ്കിൽ മാത്രമേ ഫ്ളേവർ ഉപയോഗിക്കാവൂ.കാരണം ചില കുട്ടികൾക്ക് ഈയൊരു ഫ്ളേവർ താൽപ്പര്യം ഇല്ലായിരിക്കും.ഇനി ഇത് നന്നായി ഒന്ന് മിക്സ് ചെയ്തു നൽകുക.അതിനുശേഷം ഇത് ഒരു അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ സെറ്റാകുന്നതിനായി വയ്ക്കുക.

ഇനി ഈ പുഡ്ഡിംഗ് തയ്യാറാക്കുന്നതിനായി സാധാരണ കപ്പ് കേക്ക് ഉണ്ടാക്കുന്നതിനായുളള പേപ്പർ ഉപയോഗിക്കാവുന്നതാണ്.ഇതിനു പകരം ഇതേ ആകൃതിയിൽ ഉള്ള ഉരുകാത്ത പ്ലാസ്റ്റിക് ഒക്കെ ഉപയോഗിക്കാവുന്നതാണ്.ഇനി ഇത് ഈയൊരു കപ്പുകളിലേക്ക് മാറ്റാവുന്നതാണ്. ഇങ്ങനെ ചെയ്തശേഷം ഇത് നേരെ ഇഡ്ഡലി പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.അതിനുശേഷം സാധാരണ ഇഡ്ഡലി ഉണ്ടാക്കുന്ന പോലെ തന്നെ ഇത് അടച്ചു വയ്ക്കുക.ചൂടാകാനായി വച്ചശേഷം പത്ത് മിനിറ്റ് വെയ്റ്റ് ചെയ്യുക.അതിനുശേഷം ഇത് പുറത്ത് എടുക്കാവുന്നതാണ്.ഇനി ഇത് ശരിക്കും നന്നായി തണുത്തശേഷം പുഡ്ഡിംഗ് ചെറിയ പാത്രങ്ങളിലേക്ക് മാറ്റാവുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി ഇത് തയ്യാറാക്കാവുന്നതാണ്. ഇത് കുട്ടികൾക്ക് എന്ന പോലെ മുതിർന്നവർക്കും കഴിക്കാവുന്നതാണ്.


Comments