ഇനി ഏതു തരത്തിലുള്ള കറകളും ഈസിയായി കളയാം|Remove Stains From Clothes At Home

 


നാം സാധാരണയായി വളരെയധികം പ്രയാസപ്പെടുന്ന ഒരു കാര്യമാണ് വസ്ത്രങ്ങളിൽ ഉണ്ടാവുന്ന കറകൾ എന്നത്.കറകൾ പലതരത്തിലുണ്ട്.ചിലതൊക്കെ ഒരു രീതിയിലും കളയാൻ സാധിക്കാത്ത വിധത്തിലുളളവയാണ്. എന്നാൽ ഏത് തരത്തിലുള്ള കറകളും ഈസിയായി കളയാൻ ഉള്ള ഒരു സിംപിൾ ട്രിക്ക് പരിചയപ്പെടാം.



ആദ്യം തന്നെ ഒരു വെള്ള ഷർട്ടിൽ പറ്റിപിടിച്ചിരിക്കുന്ന കറ എങ്ങനെ മാറ്റാം എന്ന് നോക്കാം.ഇതിലെ കറ മാറ്റുന്ന പോലെ തന്നെ മറ്റേത് വസ്ത്രങ്ങളിലെയും കറ മാറ്റാവുന്നതാണ്. ഇനി ഷർട്ടിൽ അച്ചാറിൽ നിന്നുള്ള കറയാണ് പറ്റിപിടിച്ചിരിക്കുന്നത് എങ്കിൽ അത് നീക്കം ചെയ്യാൻ ആയുളള പ്രധാന ഇൻക്രീഡിയന്റ് എന്നത് സാധാരണ കോൾഗേറ്റ് പേസ്റ്റ് ആണ്. ഈയൊരു പേസ്റ്റ് വസ്ത്രത്തിന്റെ ഏത് ഭാഗത്താണോ കറ പറ്റി പിടിച്ചിരിക്കുന്നത് അവിടേക്ക് തേച്ചശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി റബ്ബ് ചെയ്തു നൽകുക. അതിനുശേഷം ഏകദേശം അഞ്ച് മിനിറ്റ് ഇതേപടി തന്നെ ഇത് സൂക്ഷിക്കുക.

ഇനി ഒരു ബൗൾ എടുത്തശേഷം അതിലേക്ക് ഒരൽപ്പം പേസ്റ്റ് ഇട്ടു നൽകുക.അതിനുശേഷം ഇതിലേക്ക് ഏകദേശം ഒന്നരസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് നൽകുക.ഇനി അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് എന്നത് സാധാരണ നാരങ്ങ ആണ്.നാരങ്ങയുടെ നീര് ഒരൽപ്പം ഇതിലേക്ക് ചേർത്ത് നൽകുക. ഈ സമയം തന്നെ ഇത് പതഞ്ഞു പൊങ്ങുന്നതായി കാണാവുന്നതാണ്. കാരണം ഇതിലേക്ക് അതിന്റെ റിയാക്ഷൻ നടക്കുന്നത് ആണ്.ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക.ശരിക്കും മിക്സ് ആകുന്നവരെ ഇളക്കി നൽകുക.നന്നായി മിക്സ് ആയശേഷം ഇതിലേക്ക് ഒരൽപ്പം വെള്ളം കൂടി ചേർത്ത് നൽകുക.ഏകദേശം രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് നൽകുക.അതിനുശേഷം ഒന്ന് കൂടി നന്നായി ഇളക്കി നൽകുക. ഇനി നേരത്തെ എടുത്ത് വച്ച കറ പറ്റിയ ഷർട്ടിന്റെ ഭാഗം ഇതിലേക്ക് മുക്കിയശേഷം കൈ ഉപയോഗിച്ച് നന്നായി ഒന്ന് തിരുമ്മി നൽകുക.വേണമെങ്കിൽ ബ്രഷ് ഉപയോഗിച്ച് തന്നെ കഴുകി നൽകുക. ഉടൻതന്നെ ഷർട്ടിലെ കറ പൂർണമായും മാറിക്കിട്ടുന്നതാണ്.ഇത്തരത്തിൽ ഏത് തരത്തിലുള്ള കറകളും മാറ്റിയെടുക്കാവുന്നതാണ്.ഇതിനേക്കാൾ കട്ടിയുള്ള കറയാണ് എങ്കിൽ ഈയൊരു വെള്ളത്തിൽ ഏകദേശം പത്ത് മിനിറ്റ് കറയുള്ള ഭാഗം മുക്കി വച്ചശേഷം നന്നായി ഒന്ന് റബ്ബ് ചെയ്താൽ കറ വളരെ പെട്ടെന്ന് തന്നെ കളയാവുന്നതാണ്.ഇനി ഇങ്ങനെ ഏകദേശം പത്ത് മിനിറ്റ് നന്നായി റബ്ബ് ചെയ്തശേഷം നോക്കിയാൽ ഷർട്ടിലെ കറ പൂർണമായും മാറിയതായി കാണാവുന്നതാണ്.ഇങ്ങനെ കഴുകിയശേഷം സാധാരണ വെള്ളത്തിൽ ഇട്ട് ഇത് ഊരിപ്പിഴിഞ്ഞ് എടുക്കാവുന്നതാണ്.ഇത് ചെയ്യുമ്പോൾ ചെറുചൂടുവെള്ളമാണ് ഉപയോഗിക്കുന്നത് എങ്കിൽ പെട്ടെന്ന് തന്നെ കറ മാറിക്കിട്ടുന്നതാണ്.


Comments