ഇനി TEA BAG കൊണ്ട് ഇങ്ങനെയൊരു ഉപകാരം ഉണ്ട്!!!ഉഗ്രൻ ഐഡിയ!!!ഒന്ന് പരീക്ഷിച്ചു നോക്കൂ!!

നമ്മുടെ ഇടയിൽ പലരും ഷൂ ഇടുന്നവരാണ്. പ്രത്യേകിച്ച് ഓഫീസുകളിൽ ഒക്കെ വർക്ക് ചെയ്യുന്നവർ.ഓഫീസിൽ പോയി തിരികെ വന്നശേഷം ഷൂ ഊരികഴിയുമ്പോൾ വല്ലാത്ത ഒരു മണൽ ആയിരിക്കും ഉണ്ടാവുക.അതിനുകാരണം നമ്മുടെ കാൽപ്പാദം വിയർക്കുകയും, 



ഈർപ്പം നിലനിൽക്കുകയും ചെയ്യുന്നത് കൊണ്ട് ആണ് ഇങ്ങനെ മണം വരുന്നത്.എന്നാൽ ഇങ്ങനെ ഷൂവിനകത്ത് ഉണ്ടാകുന്ന മണം പൂർണ്ണമായും കളയാൻ ആയുളള ഒരു മാർഗം പരിചയപ്പെടാം. 

ഈയൊരു ട്രിക്ക് ഉപയോഗിച്ച് ഏതു തരത്തിലുള്ള ഷൂവിലെയും മണം കളയാൻ സാധിക്കുന്നതാണ്. ഇതിനായി രണ്ട് മാർഗ്ഗങ്ങൾ ആണ് നാം പ്രയോഗിക്കുന്നത്.ആദ്യത്തേത് എന്നത് നമ്മുടെ ടീ ബാഗ് ഉപയോഗിച്ച് ഉള്ളതാണ്.ഇത് ടീ ബാഗ് ആയി തന്നെ എടുക്കുക.ഇതിനകത്ത് നിന്നും ടീ എടുക്കാൻ പാടില്ല.ഇനി ഈയൊരു ടീ ബാഗ് ഷൂവിനകത്തേക്ക് ഇറക്കി വയ്ക്കുക.പിറ്റേദിവസം ഷൂ ഇടുന്നവരെ ടീ ബാഗ് ഷൂവിനകത്ത് തന്നെ ഇട്ടു വയ്ക്കുക.ഈ സമയം കൊണ്ട് തന്നെ ഷൂവിനകത്ത് ഉള്ള എല്ലാത്തരം മണവും മാറിക്കിട്ടുന്നതാണ്.ഈയൊരു ടീ ബാഗ് ഇതിലെ മണവും, എല്ലാതരത്തിലുള്ള ഈർപ്പവും പെട്ടെന്ന് തന്നെ വലിച്ചെടുക്കുന്നതാണ്.ഇതിന്റെ പ്രധാന കാരണം തെയിലയിൽ അടങ്ങിയ ഓർഗാനിക് ആയുളള ഗുണങ്ങൾ മോശമായുണ്ടാവുന്ന മണത്തെ വലിച്ചെടുക്കുകയും, നാച്ചുറൽ ആയുളള തെയിലയുടെ മണം ഇതിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. അങ്ങനെ ഷൂ നല്ല ഫ്രഷ് ആയി ഇരിക്കാൻ ഇത് സഹായിക്കും.

ഇനി രണ്ടാമത്തെ മാർഗം എന്ന് പറയുന്നത് സിലിക്കാ ജെൽ പാക്കറ്റ് ഉപയോഗിച്ച് ഉള്ള ഒന്നാണ്.നാം ഏത് സാധനം വാങ്ങുമ്പോഴും അത് ഫ്രഷ് ആയിരിക്കാൻ കമ്പനി നൽകുന്ന സാധനമാണ് സിലിക്കാജെൽ. ഇതുണ്ടെങ്കിൽ അനാവശ്യമായ മണം ഉണ്ടാവുകയില്ല, അതുപോലെ മറ്റു തരത്തിലുള്ള ഒരു പ്രശ്നവും ഉണ്ടാവാതിരിക്കാൻ കമ്പനി ഇടുന്നതു ആണ് ഈ സിലിക്കാ ജെൽ.ഇത് പലപ്പോഴും പുതിയ ഫോൺ വാങ്ങുമ്പോൾ, ബാഗ് വാങ്ങുമ്പോൾ,ഷൂ വാങ്ങുമ്പോൾ ഒക്കെ അതിനകത്ത് തന്നെ ലഭിക്കുന്നതാണ്. എന്നാൽ പലപ്പോഴും ഇത് നാമൊക്കെ എടുത്ത് കളയുക ആണ് ചെയ്യാറുള്ളത്.എന്നാൽ ഇത് ഷൂവിനകത്തെ മണം കളയാൻ സഹായകരമാണ്.

ഈ സിലിക്കാജെൽ ഒന്നോ രണ്ടോ പാക്കറ്റ് എടുത്തശേഷം ഷൂവിനകത്ത് ഇടുക. അതിനുശേഷം ഒരു രാത്രി മുഴുവൻ ഇങ്ങനെ തന്നെ സൂക്ഷിക്കുക.പിറ്റേന്ന് ഷൂ ഉപയോഗിക്കാൻ എടുക്കുന്ന സമയത്ത് ഇത് എടുത്ത് മാറ്റിയശേഷം ഷൂ ഇടാവുന്നതാണ്. ഈ സമയം കൊണ്ട് തന്നെ ഇത് ഷൂവിനകത്തെ എല്ലാ തരത്തിലുള്ള ഈർപ്പവും വലിച്ച് എടുക്കുന്നതാണ്.പിന്നീട് ആവശ്യം ഉള്ളപ്പോൾ ഇത് റിപ്പീറ്റ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി ഷൂവിനകത്തെ എല്ലാ തരത്തിലുള്ള മണവും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.




Comments