WASHING POWDER കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.!!!പൊളി ഐഡിയ ആണ്!!!

 


നമ്മുടെ വീടുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ടോയ്‌ലറ്റ് എന്ന് പറയുന്നത്.ടോയ്‌ലറ്റ് എപ്പോഴും വൃത്തിയായും,വെടിപ്പോടെയും നാം സൂക്ഷിക്കണം. ഇല്ലായെങ്കിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതാണ്. സാധാരണ ടോയ്‌ലറ്റ് ക്ലീൻ ചെയ്യാൻ ആയി പലതരത്തിലുള്ള ടോയ്‌ലറ്റ് ക്ലീനറുകളും മറ്റും നാം വാങ്ങാറുണ്ട്.



എന്നാൽ വളരെ വ്യത്യസ്തമായ രീതിയിൽ ഈസിയായി എങ്ങനെ ടോയ്‌ലറ്റ് ക്ലീൻ ചെയ്യാമെന്ന് നോക്കാം.നാം വീടുകളിൽ സാധാരണയായി തുണിയലക്കാൻ ഉപയോഗിക്കുന്ന വാഷിംഗ് പൗഡർ അഥവാ സോപ്പുപൊടി ഉപയോഗിച്ച് ആണ് ഇത് ചെയ്യുന്നത്.അത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി നാം ഉപയോഗിക്കുന്നത് സാധാരണ സോപ്പുപൊടി ആണ്.മറ്റൊരു ഇൻക്രീഡിയന്റും ആവശ്യമില്ല.ചെറിയൊരു ഒരു കപ്പ് സോപ്പുപൊടി മാത്രം മതിയാകും.ഏത് കമ്പനി സോപ്പുപൊടി ആയാലും കുഴപ്പമില്ല.ഇനി ഇത് എങ്ങനെ ആണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരൽപ്പം സോപ്പുപൊടി എടുത്തശേഷം ക്ലോസറ്റിന്റെ ഉളളിൽ വശങ്ങളിൽ ആയി ഇടുക. എല്ലാ വശങ്ങളിലും നന്നായി തന്നെ ഇട്ട് നൽകുക. അതിനുശേഷം ഏകദേശം ഒരു പത്ത് മിനിറ്റ് മുതൽ പതിനഞ്ച് മിനിറ്റ് വരെ ഇതേപടി തന്നെ സൂക്ഷിക്കുക.അത് വരെ വെയ്റ്റ് ചെയ്യുക. അതിനുശേഷം ഇത് തുറക്കാവുന്നതാണ്.ഇനി ഇത് ടോയലറ്റ് കഴുകാൻ ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ച് ഒന്ന് വാഷ് ചെയ്തു നൽകുക. ഏകദേശം രണ്ട് അല്ലെങ്കിൽ മൂന്ന് മിനിറ്റ് ഇങ്ങനെ തന്നെ ക്ലീൻ ചെയ്തു നൽകുക. എല്ലാ വശങ്ങളും നന്നായി ക്ലീൻ ചെയ്തു നൽകുക.അതിനുശേഷം ഇത് നന്നായി ഫ്ലഷ് ചെയ്തു നൽകുക.

ഇങ്ങനെ ഫ്ലഷ് ചെയ്തു കഴിയുമ്പോൾ ടോയ്‌ലറ്റ് നന്നായി ക്ലീൻ ആയി കിട്ടുന്നതാണ്.അതോടൊപ്പം തന്നെ ടോയ്‌ലറ്റിന്റെ വശങ്ങളിൽ ഒക്കെ ഉള്ള എല്ലാ തരത്തിലുള്ള കറകളും,അഴുക്കും ഒക്കെ പൂർണ്ണമായും മാറിക്കിട്ടുന്നതാണ്.ഇങ്ങനെ വളരെ ഈസിയായി തന്നെ ടോയ്‌ലറ്റ് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.സാധാരണ ടോയ്‌ലറ്റ് ക്ലീനറുകളെക്കാൾ ഏറ്റവും നല്ല മണം ആയിരിക്കും സോപ്പുപൊടി ഉപയോഗിച്ച് ക്ലീൻ ചെയ്താൽ.



Comments