10കിലോ വരെ വണ്ണം കൂട്ടാൻ ഇതാ ഒരു ഉഗ്രൻ മാർഗം||ഇങ്ങനെ ചെയ്താൽ മതി||

 


ഇന്ന് യുവതി യുവാക്കളുടെ ഇടയിൽ ഏറ്റവും കൂടുതൽ ഉള്ള ഒരു പ്രശ്നമാണ് വണ്ണം ഇല്ലായ്മ എന്നത്. പ്രത്യേകിച്ച് ടീനേജേഴ്സിന്റെ ഇടയിൽ വളരെ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. എന്നാൽ വണ്ണം വയ്ക്കാൻ എളുപ്പമാണ് ,പക്ഷേ അത് കുറയ്ക്കാൻ അതിലേറെ പ്രയാസം ആണ്. അതേസമയം വണ്ണമില്ലാ എന്ന് പറഞ്ഞു വിഷമം അനുഭവിക്കുന്നവർക്ക് ആയി വണ്ണം വയ്ക്കാൻ ആയുള്ള ഒരു മാർഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ടത് മിക്സിയുടെ ജാർ ആണ്. ഇതിൽ പൊടിച്ച് ആണ് ഈ റെമഡി ഉണ്ടാക്കുന്നത്. ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഉണക്ക മുന്തിരി ആണ്. ഈ ഉണക്ക മുന്തിരി മിക്സി ജാറിലേക്ക് ഇട്ടു നൽകുക. ഇത് ഒരു ഗ്ലാസ് ആണ് തയ്യാറാക്കുന്നത്. അടുത്ത ഇൻക്രീഡിയന്റ് എന്നത് ഈന്തപ്പഴം ആണ്. ഈന്തപ്പഴം കുരു കളഞ്ഞശേഷം ഇതിലേക്ക് ഇടാം. ഏകദേശം മൂന്ന് എണ്ണം ഇതിലേക്ക് ഇട്ടു നൽകുക. അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു പഴം ആണ്. പാളയൻകോടൻ പഴം ഒഴികെ മറ്റു ഏത് പഴം വേണമെങ്കിലും ഉപയോഗിക്കാം. ഇനി പഴം ഇതിലേക്ക് കട്ട് ചെയ്ത് ഇട്ടു നൽകുക.

അടുത്തതായി ഇതിലേക്ക് രണ്ട് സ്പൂൺ ഓട്സ് ഇട്ടു നൽകുക. ഇത് പൊടിച്ചോ, അല്ലാതെയോ ഇട്ടു നൽകാവുന്നതാണ്. ഇനി ഇതിലേക്ക് അടുത്ത ഇൻക്രീഡിയന്റ് ആയ ബൂസ്റ്റ് ഒരു പാക്കറ്റ് ഇതിലേക്ക് ഇട്ടു നൽകുക.ഇതിലേക്ക് ഇനി വേണ്ട അവസാന ഇൻക്രീഡിയന്റ് എന്നത് ഒരു ഗ്ലാസ് പാൽ ആണ്.പാൽ ഇതിലേക്ക് ഒഴിച്ച് നൽകുക.കൊഴുപ്പ് ഉള്ള പാൽ എടുക്കാൻ ശ്രമിക്കുക.കാച്ചിയ പാൽ ആണ് വേണ്ടത്.ഇനി ഇത് എല്ലാം മിക്സിയിൽ നന്നായി അടിച്ചു എടുക്കുക.ഇത് ഒരു ജ്യൂസ് ആയി കിട്ടുന്നതാണ്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments