കമലഹാസൻ ആശുപത്രിയിൽ !!!കണ്ണീരോടെ ആരാധകർ||



ഇന്ത്യൻ സിനിമയിലെ ഉലകനായകൻ കമലഹാസന് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കൻ ട്രിപ്പിന് ശേഷം തിരികെ മടങ്ങിയെത്തിയ ശേഷം നടത്തിയ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്.ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കോറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ് താരം.രോഗത്തെ  സംബന്ധിച്ച വിവരം താരം തന്നെ ട്വീറ്റീലൂടെ അറിയിക്കുകയും ചെയ്തു.



താരത്തിന്റെ ട്വീറ്റ് ഇങ്ങനെ.അമേരിക്കയിൽ നിന്നും തിരികെ എത്തിയപ്പോൾ തനിക്ക് ചെറിയ ചുമ ഉണ്ടായിരുന്നു.തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു.ഇപ്പോൾ തനിക്ക് കോവിഡ് സ്ഥിരീകരിച്ചു.അതിനാൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കോറന്റൈനിൽ ആണ്.കോവിഡ് എവിടെയും പോയിട്ടില്ല എന്ന് എല്ലാവരും തിരിച്ചറിയണം എന്ന് പറഞ്ഞ അദ്ദേഹം രോഗം വരാതിരിക്കാൻ ഏവരും ശ്രദ്ധിക്കണം എന്ന് കൂടി ട്വീറ്റീലൂടെ അറിയിച്ചു.

പരമഗുഡിയിൽ നിന്നാണ് കമലഹാസന്റെ കുടുംബം ചെന്നൈയിൽ എത്തിയത്. തമിഴ്‌നാടിന്റെ തെക്ക് കിഴക്ക് ആയ രാമനാഥപുരം ജില്ലയിൽ ആയാണ് പരമഗുഡി.അഭിഭാഷകൻ ആയ,സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഭവിച്ച വ്യക്തിയാണ് കമലഹാസന്റെ പിതാവ് ഡി. ശ്രീനിവാസൻ.അമ്മ രാജലക്ഷ്മിയമ്മാൾ. എ.വി.എം ന്റെ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ആറാം വയസ്സിലാണ് കമലഹാസൻ ചലച്ചിത്ര രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഫിൻസിംഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മികച്ച ബാല നടനുള്ള ദേശീയ അവാർഡ് നേടി തുടക്കമിട്ടു.

1960 മുതൽ 1963 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്ന മലയാള ചിത്രം ഉൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ കമലഹാസൻ ബാലതാരമായി അഭിനയിച്ചു. സന്തോമിലെ കോൺവന്റ് സ്കൂളിൽ വിദ്യാർത്ഥി ആയിരിക്കെ തികച്ചും അവിചാരിതമായാണ് ഇദ്ദേഹം സിനിമയിലേക്ക് കടന്നു വന്നത്. ടി.കെ ഷൺമുഖത്തിന്റ നാടക കമ്പനി ആയിരുന്ന ടി.കെ.എസ് നാടക സഭയിൽ നിന്നും ലഭിച്ച അനുഭവങ്ങൾ കമലഹാസനിലെ നടനെ രൂപപ്പെടുത്തി എടുത്തു. അതിനുശേഷം 1972 ൽ മന്നവൻ എന്ന ചിത്രത്തിലൂടെ സഹനടൻ ആയി തിരിച്ചു വരവും നടത്തി. പിന്നീട് അങ്ങോട്ട് ഇന്ത്യൻ സിനിമയിലെ മുൻ നിര നായകന്മാരുടെ നിരയിലേക്ക് കമലഹാസൻ ഉയർന്നു വരികയായിരുന്നു.



Comments