മുടിയുടെ നീളം പനങ്കുല പോലെ വരും|| ഇതു ചെയ്താൽ||ഒരു ഉഗ്രൻ മാർഗം ഇതാ||



ഇന്ന് എല്ലാവരും വളരെയധികം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് മുടി എന്നത്.മുടി നന്നായി വളരാനും, മുടികൊഴിച്ചിൽ തടയാനും നാം പല കാര്യങ്ങളും ചെയ്യാറുണ്ട്.കാരണം സൗന്ദര്യത്തിന്റെ ഏറ്റവും വലിയ ഘടകമാണ് മുടി എന്നത്. എന്നാൽ മുടി വളരാനും, കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വളരാനും സഹായിക്കുന്ന ഒരു മാർഗ്ഗം പരിചയപ്പെടാം.


ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ചെമ്പരത്തി താളി ആണ്. ഇത് സാധാരണ വീട്ടിൽ ഒക്കെ പലപ്പോഴും ഉണ്ടാക്കുന്നതാണ്.എന്നാൽ ഇത് ഇപ്പോൾ കടകളിലും വാങ്ങാൻ ലഭ്യമാണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് സാധാരണ പ്യൂർ കാസ്ട്രോയിൽ ആണ്. ഇത് മുടി സോഫ്റ്റ് ആക്കാനും,മുടി കൂടുതൽ ആയി വളരാനും സഹായകരമാണ്. കാസ്ട്രോയിൽ എല്ലാ സൂപ്പർ മാർക്കറ്റുകളിലും, ലേഡീസ് സ്റ്റോറുകളിലും ഒക്കെ വാങ്ങാൻ കിട്ടുന്നതാണ്. ഇനി അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് എന്നത് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്. ഇത് എല്ലാ മെഡിക്കൽ ഷോപ്പിലും വാങ്ങാൻ കിട്ടുന്നതാണ്. വൈറ്റമിൻ ഇ ടാബലറ്റ് മുടിയുടെ വളർച്ചയ്ക്ക് കൂടുതൽ സഹായം ആണ്,അതുപോലെ മുടിയെ സോഫ്റ്റ് ആക്കാൻ സഹായിക്കുന്നു.അവസാന ഇൻക്രീഡിയന്റ് എന്നത് നാടൻ കോഴിയുടെ മുട്ട ആണ്.അതാണ് ഏറ്റവും നല്ലത്. ഇനി നാടൻ കോഴിമുട്ട ലഭ്യമല്ല എങ്കിൽ സാധാരണ മുട്ട ആണെങ്കിലും മതി.ഈ മുട്ടയുടെ വെള്ള മാത്രം എടുത്താൽ മതിയാകും. മുടിയുടെ വളർച്ചയ്ക്ക് ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഏറ്റവും അത്യാവശ്യം ആണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരു സ്പൂൺ ചെമ്പരത്തി താളി ഒരു ബൗളിലേക്ക് എടുക്കുക.ലേഡീസിന് ആണെങ്കിൽ രണ്ട് സ്പൂൺ എടുക്കാം.കാരണം പുരുഷന്റെയും സ്ത്രീയുടെയും മുടിയുടെ വളർച്ച എന്നത് വളരെ വ്യത്യാസം ആണ്. അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ കാസ്ട്രോയിൽ ഒരു സ്പൂൺ ഇതിലേക്ക് ചേർത്ത് നൽകുക. ഇതും നീള മുടി ഉള്ളവർ എങ്കിൽ രണ്ട് സ്പൂൺ എടുക്കാം. ഇനി അടുത്തതായി മൂന്നാമത്തെ ഇൻക്രീഡിയന്റ് ആയ വൈറ്റമിൻ ഇ ടാബലറ്റ് ഒരെണ്ണം എടുത്ത് അത് പൊട്ടിച്ചു ഇതിലേക്ക് ഒഴിക്കുക.ഒഴിച്ചശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.ഇതും മുടി ഉള്ളവർക്ക് രണ്ട് എണ്ണം പൊട്ടിച്ച് ഒഴിക്കാം. ഇനി ഇതിലേക്ക് അവസാന ഇൻക്രീഡിയന്റ് ആയ നാടൻ കോഴിയുടെ മുട്ടയുടെ വെള്ള ഒരു സ്പൂൺ പൊട്ടിച്ചു ഒഴിക്കുക.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക. ഇനി ഇത് ഡയറക്ട് ആയി ഉപയോഗിക്കാം.

ഇത് ഉപയോഗിക്കുന്നതിന് മുൻപ് മുടി ഒന്ന് വെറ്റ് ആകുന്നതിനായി ഒരൽപ്പം വെള്ളം എടുത്ത് മുടിയിലേക്ക് നനച്ചു നൽകുക. അതിനുശേഷം തയ്യാറാക്കിയ ഈയൊരു മിശ്രിതം തലയിലും, തലയോട്ടിയിലും സാവധാനം തേച്ചു നൽകുക.ഏകദേശം അഞ്ച് മുതൽ പത്ത് വരെ ഇത് തേച്ചു പിടിപ്പിച്ച ശേഷം തല സാവധാനം മസ്സാജ് ചെയ്തു നൽകുക.മസ്സാജ് ചെയ്യുന്നത് സ്കിന്നിനും ,ബോഡിക്കും വളരെ നല്ലതാണ്. ഇങ്ങനെ തേച്ചു പിടിപ്പിച്ച ശേഷം സാവധാനം മസ്സാജ് ചെയ്തു നൽകുമ്പോൾ തലമുടി നന്നായി തണുക്കും.അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മസ്സാജ് ചെയ്തു നൽകിയശേഷം അരമണിക്കൂർ ഇങ്ങനെ തന്നെ ഇത് തലയിൽ സൂക്ഷിക്കുക. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക. സോപ്പോ, ഷാംപൂ ഒന്നും തന്നെ ഉപയോഗിച്ച് കഴുകേണ്ടതില്ല. കാരണം ചെമ്പരത്തി താളി ആണ് ഇതിലുള്ളതിനാൽ ഇത് പതയായി വരുകയും അത് സാവധാനം കഴുകി കളയുക വഴി മുടി സോഫ്റ്റ് ആവുകയും ചെയ്യുന്നതാണ്. ഇനി ഇങ്ങനെ ചെയ്തശേഷം വേണമെങ്കിൽ ഒരൽപ്പം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.ഇത് ഒരാഴ്ചയിൽ മൂന്നോ നാലോ തുടർച്ചയായി ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മുടി വളരുകയും, മുടി വളരെയധികം സോഫ്റ്റ് ആവുകയും ചെയ്യുന്നത് ആണ്.ഇങ്ങനെ വളരെ ഈസിയായി തന്നെ ഇത് ചെയ്യാവുന്നതാണ്.


Comments