കുടവയർ കുറയ്ക്കാം ഈ ഹോം റെമഡി ഉപയോഗിച്ച്|| യാതൊരു എക്സർസൈസും കൂടാതെ തന്നെ||

 


ഇന്ന് നാം പലരും ചിന്തിക്കുന്ന ഒരു കാര്യം ആണ് കുടവയർ എങ്ങനെ കുറയ്ക്കാം എന്നത്. വളരെ ഈസിയായിതന്നെ കുടവയർ കുറയ്ക്കാൻ സാധിക്കും. എന്നാൽ നാം തന്നെ വിചാരിക്കണം കുടവയർ കുറയ്ക്കാൻ ആയി. കുടവയർ കുറയ്ക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ആഹാരം നിയന്ത്രിക്കുക എന്നതാണ്. രണ്ടാമതായി ആണ് എക്സർസൈസ്,മരുന്ന് എന്നിവ ഒക്കെ ചെയ്യേണ്ടത്. എന്നാൽ വളരെ ഈസിയായി തന്നെ കുടവയർ കുറയ്ക്കാൻ ആയുള്ള ഒരു മരുന്ന് പരിചയപ്പെടാം.


ഇതിനായി ആവശ്യമായ ഇൻക്രീഡിയന്റ് എന്നത് ഒരു ഗ്ലാസ് വെള്ളം. കാരണം ആവശ്യമുള്ളപ്പോൾ മാത്രം ഇത് ഉണ്ടാക്കിയാൽ മതി.അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം കറുവപ്പട്ട ആണ്. ഇതിന്റെ പൊടി ആണെങ്കിലും കുഴപ്പമില്ല.ഇനി വേണ്ട ഇൻക്രീഡിയന്റ് കായം ആണ്. അത് വൈറ്റ് കളർ ആയാലും കുഴപ്പമില്ല, വെള്ള കളർ ആയാലും കുഴപ്പമില്ല.ഇതോടൊപ്പം തന്നെ ഒരൽപ്പം നാരങ്ങ നീര്,ഒരൽപ്പം തേൻ എന്നിവ കൂടി വേണം.ഇനി ഇത് തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

ആദ്യം ഒരു ഗ്ലാസ് വെള്ളം എടുത്തശേഷം ഒരു പാനിലേക്ക് ഒഴിച്ച് നൽകുക. ഇനി ഈ വെള്ളം തിളപ്പിക്കാൻ ആയി വയ്ക്കുക.വെള്ളം ചൂടായി വരുമ്പോൾ കറുവപ്പട്ടയുടെ തൊലി ഇതിലേക്ക് ചെറിയ കഷണങ്ങൾ ആക്കി ഇട്ടു നൽകുക. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം കായം ഇട്ടു നൽകുക. ഇനി ഇത് നന്നായി ഒന്ന് ഇളക്കി മിക്സ് ചെയ്യുക. അതിനുശേഷം വെള്ളം ചെറുതായി തിളച്ചു തുടങ്ങുമ്പോൾ തന്നെ ഇതിലേക്ക് ഒരു സ്പൂൺ നാരങ്ങ നീര് കൂടി പിഴിഞ്ഞ് ഒഴിച്ച് നൽകുക.ഇനി ഇത് ഇളക്കി നൽകിയശേഷം അഞ്ച് മിനിറ്റ് തിളയ്ക്കാൻ ആയി അനുവദിയ്ക്കുക.തിളച്ചശേഷം ഈ മരുന്ന് ഒരു ഗ്ലാസിലേക്ക് അരിച്ച് ഒഴിക്കുക.ഇത് ഗ്ലാസിലേക്ക് മാറ്റും മുൻപ് ഒരു സ്പൂൺ തേൻ എടുത്ത് ഈ ഗ്ലാസിലേക്ക് ഒഴിച്ച് നൽകുക.അതിനുശേഷം ഈ മരുന്ന് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് നൽകുക. ഇനി ഇത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇനി ഇത് ശരിക്കും ആറിയശേഷം കുടിയ്ക്കാവുന്നതാണ്.

ഇത് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിയ്ക്കാവുന്നതാണ്. അതാണ് കൂടുതൽ ഗുണകരമാവുന്നതും. ഇങ്ങനെ ഏകദേശം തുടർച്ചയായി മൂന്നോ നാലോ ആഴ്ച കുടിയ്ക്കാവുന്നതാണ്. അതോടൊപ്പം തന്നെ ആഹാരം നിയന്ത്രിക്കുകയും ചെയ്താൽ വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്. വയറിനും ,അമിത ഭാരം ആയ ശരീരത്തിനും വളരെ മാറ്റം ഉണ്ടാവുന്നതാണ്.ഇങ്ങനെ വളരെ ഈസിയായി ഇത് ചെയ്യാവുന്നതാണ്.


Comments