നാച്ചുറൽ ആയ ഒരു അടിപൊളി ഹെയർ ജെൽ ഇനി വീട്ടിൽ ഉണ്ടാക്കാം||വളരെ ഈസിയായി തന്നെ||



സാധാരണ പലരും മുടി നന്നായി ഇരിക്കാൻ ഹെയർ ജെൽ ഉപയോഗിക്കാറുണ്ട്.ഈ ഹെയർ ജെല്ലുകൾ ഒക്കെ തന്നെ പലതരത്തിലുള്ള പ്രിസർവേറ്റീവസും,കെമിക്കലുകളും മറ്റും ഒക്കെ  അടങ്ങിയിട്ടുള്ളതാണ്.എന്നാൽ പൂർണ്ണമായും വളരെ നാച്ചുറൽ ആയ ഒരു ഹെയർ ജെൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.


ഇതിനായി വേണ്ട മെയിൻ ഇൻക്രീഡിയന്റ് എന്നത് ബീറ്റ്റൂട്ട് ആണ്. ബീറ്റ്റൂട്ട് ഉണ്ടാക്കുന്ന ജെല്ലിന് നാച്ചുറൽ ആയ ഒരു നിറം ലഭിക്കുന്നതിന് ആയാണ്. അടുത്തതായി ജെൽ തയ്യാറാക്കാൻ ആയി വേണ്ടത് അലോവേര ജെൽ ആണ്.ഇത് ട്യൂബിൽ കടയിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ്. ഇനി അതല്ലെങ്കിൽ കറ്റാർവാഴയുടെ ഇലയിൽ നിന്നും എടുക്കാവുന്നതാണ്.അടുത്ത ഇൻക്രീഡിയന്റ് എന്നത് ആൽമൊൻഡ് ഓയിൽ ആണ്. ഇത് മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്.ഇത് എല്ലാ മെഡിക്കൽ ഷോപ്പിലും വാങ്ങാൻ കിട്ടുന്നതാണ്. ഇത് സ്കിന്നിനും, മുടിയുടെ വളർച്ചയ്ക്കും സഹായകരമാണ്. അതുപോലെ താരൻ കളയാനും സഹായകരമാണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ബീറ്റ്റൂട്ട് എടുത്തശേഷം അതിന്റെ തൊലി കളഞ്ഞശേഷം ഗ്രൈന്റ് ചെയ്തു ഒരു ബൗളിലേക്ക് എടുക്കുക. അതിനുശേഷം ഒരു രണ്ട് തുള്ളി വെള്ളം ഇതിലേക്ക് ഒഴിച്ച് നൽകുക.ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക. അതിനുശേഷം ഇതിന്റെ നീര് ഒരു അരിപ്പ ഉപയോഗിച്ച് ഒരു ഗ്ലാസിലേക്ക് അരിച്ച് എടുക്കുക.ഇനി അടുത്തതായി ഒരു ബൗളിലേക്ക് ഒരൽപ്പം അലോവേര ജെൽ എടുക്കുക. അതിനുശേഷം അതിലേക്ക് ഒരൽപ്പം ആൽമൊൻഡ് ഓയിൽ കൂടി ചേർത്ത് നൽകുക. ഇനി ഇത് ഒന്ന് മിക്സ് ചെയ്തു നൽകുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു ജെൽ രൂപത്തിൽ ലഭിക്കുന്നതാണ്.ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ രണ്ടെണ്ണം ഇതിലേക്ക് പൊട്ടിച്ചു ഒഴിക്കുക. അതിനുശേഷം ഒന്നുകൂടി ഇത് മിക്സ് ചെയ്തു നൽകുക. ഇനി അവസാനമായി ഇതിന് കളർ നൽകാൻ ആയി നേരത്തെ എടുത്ത് വച്ച ബീറ്റ്റൂട്ട് നീര് ഇതിലേക്ക് ചേർത്ത് ഇളക്കി നൽകുക. 

ഇങ്ങനെ ഏത് തരത്തിലുള്ള നാച്ചുറൽ കളറും ഉണ്ടാക്കി എടുത്ത് ചേർക്കാവുന്നതാണ്.പച്ച കളർ ലഭിക്കണമെങ്കിൽ ചീര അരച്ച് നീര് എടുക്കുക, മഞ്ഞ കളർ ലഭിക്കണം എങ്കിൽ മഞ്ഞൾ അരച്ച് നീര് എടുത്ത് ചേർക്കാം. ചേർക്കുന്നവ ഒക്കെ തന്നെ നാച്ചുറൽ ആവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇനി ഇങ്ങനെ കളർ ചേർത്തശേഷം നന്നായി ഇളക്കി മിക്സ് ചെയ്യുക. അതിനുശേഷം ഈ ജെൽ ഒരു ചെറിയ ബോട്ടിലിലേക്ക് മാറ്റാം. അതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിൽ യാതൊരു തരത്തിലുള്ള കെമിക്കൽസും ചേർത്തിട്ടില്ല എന്നതിനാൽ തലമുടിയ്ക്കും, തലയോട്ടിക്കും,താരൻ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഗുണകരമാണ്.ഈയൊരു ജെൽ ഏകദേശം രണ്ട് മുതൽ മൂന്ന് മാസം വരെ ഉപയോഗിക്കാവുന്നതാണ്.ഇങ്ങനെ വളരെ ഈസിയായി തന്നെ ഇത് ഉപയോഗിക്കാം.



Comments