തുണിയലക്കുമ്പോൾ വാഷിങ് മിഷനിൽ അലുമിനിയം പേപ്പർ ബോൾ ഇട്ടു നോക്കൂ??സംഭവം കിടിലം||

 

ഇന്ന് എല്ലാവരുടെയും വീടുകളിൽ ഉപയോഗിക്കുന്ന ഒരു യന്ത്രമാണ് വാഷിംഗ് മെഷീൻ എന്ന് പറയുന്നത്. വാഷിംഗ് മെഷീന് രണ്ട് തരത്തിലുള്ള കാര്യങ്ങൾ ഉണ്ട്. ഒന്ന് അതിന്റെ നല്ല വശവും ,രണ്ട് അതിന്റെ മോശം വശവും. നല്ല വശം എന്ന് പറയുന്നത് ഈസിയായി തന്നെ തുണി വാഷ് ചെയ്യാൻ സാധിക്കും എന്നതാണ്.മോശം വശം എന്നത് നാം സാധാരണ തുണി  അലക്കുമ്പോൾ ഉള്ള ഒരു പെർഫക്ഷൻ തുണിക്ക് ചില സമയത്ത് ലഭിക്കില്ല.



പ്രത്യേകിച്ച് കറകൾ,ചെളികൾ ഒക്കെ വന്നാൽ വാഷിംഗ് മെഷീനിൽ കഴുകിയാൽ വൃത്തിയായി കിട്ടാൻ പ്രയാസമാണ്. എന്നാൽ വാഷിംഗ് മെഷീനിൽ തുണി അലക്കുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തുണി വൃത്തിയായി കഴുകാനും, അതുപോലെ നൂല് പൊങ്ങുന്ന പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും.

ഇതിനായി വേണ്ടത് സാധാരണ ഫോയിൽ പേപ്പർ ആണ്.ഇത് എല്ലാ കടകളിലും തന്നെ വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നതാണ്. ഇത് ഉപയോഗിച്ച് തുണിയിലെ കറകൾ മാറ്റി തുണി വൃത്തിയാക്കാൻ സാധിക്കും. അത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ഉപയോഗിക്കുന്ന ഫോയിൽ പേപ്പർ പല പേരുകളിൽ അറിയപ്പെടുന്നു.ഇത് പല കടകളിലും വാങ്ങാൻ കിട്ടുന്നതാണ്.സാധാരണ ഫുഡ് ഒക്കെ കവർ ചെയ്യാൻ ഉപയോഗിക്കുന്ന പേപ്പർ ആണിത്. ഇനി ഈ ഫോയിൽ പേപ്പർ എടുത്തശേഷം നന്നായി ചുരുട്ടി ഒരു ബോൾ രൂപത്തിൽ ആക്കുക. കുറച്ച് അധികം ബോളുകൾ ഇങ്ങനെ ഉണ്ടാക്കി എടുക്കുക. അതിനുശേഷം വാഷിംഗ് മെഷീനിലേക്ക് തുണികൾ ഇട്ട് നൽകുക. ഇനി വാഷിംഗ് പൗഡർ ഒക്കെ ചേർത്ത് നൽകും മുൻപ് ഉണ്ടാക്കി വച്ച ബോൾ ഇതിലേക്ക് ഇട്ടു നൽകുക.അതിനുശേഷം വാഷിംഗ് പൗഡർ ഇട്ടു നൽകുക. 

അലുമിനിയം ഫോയിൽ എന്നത് അലുമിനിയം അടങ്ങിയ ഒന്നാണ്. അതിനാൽ തന്നെ അലുമിനിയവും, വെള്ളവും തമ്മിൽ ചേരുമ്പോൾ ഇതിൽ ഒരു സ്റ്റാറ്റിക്ക് ഇലക്ട്രിസിറ്റി ഉണ്ടാവും.ഇത് തുണിയിൽ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള അഴുക്കും, നൂല് പൊങ്ങുന്ന പ്രശ്നവും, അതോടൊപ്പം തന്നെ കളർ ഇളകുന്ന പ്രശ്നം എല്ലാം മാറ്റിയെടുക്കാൻ സാധിക്കും. ഇനി ഇത് ഇങ്ങനെ ചെയ്തശേഷം വാഷിംഗ് മെഷീൻ ഓൺചെയ്തു നൽകുക. ഇനി തുണി അലക്കുന്നതിനായി ഉള്ള സമയം അനുവദിയ്ക്കുക. അതിനുശേഷം സാധാരണ പോലെ തന്നെ തുണി വാഷിംഗ് മെഷീനിൽ നിന്നും എടുക്കുക.ആ നിമിഷം തന്നെ നേരത്തെ തുണി അലക്കുമ്പോൾ ഉണ്ടാവുന്നതിൽ നിന്നും വളരെയധികം വ്യത്യാസം കാണാവുന്നതാണ്. ഈ അലുമിനിയം ഫോയിൽ ഏകദേശം പത്തോ ഇരുപതോ തവണ തുടർച്ചയായി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ വളരെ ഈസിയായി ഇത് ചെയ്യാവുന്നതാണ്.


Comments