Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
മിക്കവാറും ആളുകളിൽ ഇപ്പോൾ കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുടവയർ.നമുക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ വലിച്ചു വാരി കഴിച്ചാൽ തന്നെ കുടവയർ വരാൻ എളുപ്പമാണ്.കുടവയർ വന്നു കഴിഞ്ഞു അത് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.എന്നാൽ കുടവയർ മാറ്റാൻ ആയുള്ള ഈസിയായ രണ്ട് റെമഡികൾ നമുക്ക് പരിചയപ്പെടാം.
ആദ്യത്തെ റെമഡി കുടിയ്ക്കാൻ ആയുളള ഒരു ഡ്രിങ്ക് ആണ്.രണ്ടാമത്തെ എന്നത് വയറിൽ പുരട്ടിയശേഷം ചെയ്യാനുള്ള ഒന്നാണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.അതേസമയം തന്നെ ആഹാരം കഴിച്ചു ആണ് ഈ കുടവയർ ഉണ്ടായത് എങ്കിൽ ഇപ്പോൾ കഴിച്ചുകൊണ്ട് ഇരിക്കുന്ന ആഹാരത്തിന്റെ പകുതി ആയി ക്രമീകരിക്കേണ്ടതാണ്.അങ്ങനെ കൂടി ചെയ്യുന്നത് ഏറ്റവും നല്ലതാണ്.ഇനി ഇത് എങ്ങനെ എന്ന് നോക്കാം.
ആദ്യത്തെ റെമഡിക്കായി ആവശ്യമായ സാധനങ്ങൾ എന്ന് പറയുന്നത് സാധാരണ നാരങ്ങ ആണ്. രണ്ടാമത്തെ സാധനം എന്ന് പറയുന്നത് ഒരൽപ്പം ഇഞ്ചി ആണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് സാധാരണ ജീരകം ആണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആദ്യം തന്നെ ഒരു നാരങ്ങ എടുത്തശേഷം ചെറിയ കഷണങ്ങളായി കട്ട് ചെയ്തു എടുക്കുക. അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ ഇഞ്ചി എടുത്ത് നന്നായി കഴുകിയ ശേഷം ചെറുതായി കട്ട് ചെയ്തു നൽകുക.തൊലി കളയണമെന്നില്ല. ഇനി ഇത് എല്ലാം കൂടി ഒരു പാത്രത്തിലേക്ക് ഇടുക.അതിനുശേഷം ഒരൽപ്പം വെള്ളം ഇതിലേക്ക് ഒഴിച്ച് നൽകുക.ഏകദേശം ഒന്നര,രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് നൽകാം.ഇനി ഇതിലേക്ക് അവസാന ഇൻക്രീഡിയന്റ് ആയ ജീരകം ഏകദേശം ഒരു സ്പൂൺ ഇട്ടു നൽകുക. ഇനി ഇത് ശരിക്കും തിളപ്പിച്ച് നൽകുക.
ഏകദേശം പതിനഞ്ച് മിനിറ്റ് തിളയ്ക്കാൻ അനുവദിയ്ക്കുക. അപ്പോഴേക്കും ഇതിലെ എല്ലാ നല്ല ഗുണങ്ങളും ഈ വെള്ളത്തിലേക്ക് കിട്ടുന്നതാണ്. പതിനഞ്ച് മിനിറ്റ് കഴിഞ്ഞശേഷം ഇത് അടുപ്പിൽ നിന്നും മാറ്റി ശരിക്കും ഇളക്കി നൽകുക. ഇനി ഇത് ശരിക്കും തണുക്കാൻ അനുവദിയ്ക്കുക. ശരിക്കും തണുത്തശേഷം ഇത് ഒരു ഗ്ലാസിലേക്ക് അരിച്ചെടുക്കുക.ഇങ്ങനെ അരിച്ച് എടുക്കുമ്പോൾ ഇത് ഒരു ജ്യൂസ് ആയി ലഭിക്കുന്നതാണ്.ഇത് എല്ലാദിവസവും രാവിലെ വെറും വയറ്റിൽ കുടിയ്ക്കാവുന്നതാണ്. ഇനി രാത്രി ആണ് കുടിയ്ക്കുന്നത് എങ്കിൽ, ഭക്ഷണം കഴിച്ചശേഷം രണ്ട് മണിക്കൂർ കഴിഞ്ഞ് മാത്രമേ ഇത് കുടിയ്ക്കാവൂ. ഇനി ഈ പാത്രത്തിൽ ഉള്ള കണ്ടന്റ് കളയാതെ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ തുടർച്ചയായി മൂന്നോ നാലോ ആഴ്ച ഇത് കുടിച്ചു കഴിഞ്ഞാൽ കുടവയറിന്റെ പ്രശ്നം നൂറുശതമാനം മാറിക്കിട്ടുന്നതാണ്.
ഇനി രണ്ടാമത്തെ റെമഡി എന്ന് പറയുന്നത് കുടവയറിന്റെ മുകളിൽ പുരട്ടി നൽകാനുള്ള ഒരു മരുന്ന് ആണ്. ഇതിനായി ഏറ്റവും അത്യാവശ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് നവരത്ന ഓയിൽ ആണ്. ഈ ഓയിൽ ഒരു സ്പൂൺ എടുക്കുക. വയറിന്റെ അളവ് അനുസരിച്ച് എടുക്കുന്ന അളവ് കൂട്ടാവുന്നതാണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് സാധാരണ ആയി ഉപയോഗിക്കുന്ന വിക്സ് വാപ്പോ റബ്ബ് ആണ്.ഇതും ഓയിൽ എടുത്ത അളവിൽ തന്നെ എടുക്കുക. ഇനി ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്തു നൽകുക. ഇങ്ങനെ ഇത് ഒരു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.അതിനുശേഷം ഡയറക്ട് ആയി ഇത് ഉപയോഗിക്കാവുന്നതാണ്. ഈയൊരു പേസ്റ്റ് ഒരൽപ്പം കൈയിൽ എടുത്തശേഷം കുടവയറിൽ ഡയറക്ട് ആയി തന്നെ തേച്ചു നൽകുക.ഈ മരുന്ന് വയറിനെ ശരിക്കും ടൈറ്റ് ആക്കാൻ സഹായിക്കുന്നതാണ്. ഇങ്ങനെ തേച്ചു നൽകിയ ശേഷം ഇത് നന്നായി ഒന്ന് മസ്സാജ് ചെയ്തു നൽകുക. അതിനുശേഷം ക്ലിംങ്ങ് ഫിലിം ഉപയോഗിച്ച് വയർ നന്നായി ടൈറ്റായി കെട്ടി നൽകുക. ഏകദേശം ഏറ്റവും കുറഞ്ഞത് രണ്ട് മണിക്കൂർ ഇത് ടൈറ്റ് ചെയ്തു വയ്ക്കുക. രണ്ട് മണിക്കൂർ ഉള്ളിൽ തന്നെ വയറ്റിൽ ചെറുതായി ഹീറ്റ് ഉണ്ടാവുകയും ഇത് നന്നായി ടൈറ്റ് ആയി കുടവയർ കുറയാൻ സഹായിക്കുകയും ചെയ്യും. ഇങ്ങനെ ഈ രണ്ട് മാർഗ്ഗങ്ങളിലൂടെ വളരെ ഈസിയായി തന്നെ കുടവയർ കുറയ്ക്കാൻ സാധിക്കുന്നതാണ്.
Comments
Post a Comment