വെറും ഒരു മിനിറ്റിൽ കൊതുകിനെ കൊല്ലാം||ഓൾൗട്ട്, ഗുഡ്നൈറ്റ്,കെമിക്കൽസ് ഒന്നും കൂടാതെ തന്നെ||

 


ഇന്ന് നമ്മുടെ വീടുകളിലും, വീടിന്റെ പരിസരത്തും ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്ന,ഏറ്റവും കൂടുതൽ അസുഖങ്ങൾക്ക് കാരണം ആകുന്ന ഒന്നാണ് കൊതുകുകൾ എന്ന് പറയുന്നത്.ഈ കൊതുകുകളെ ഇല്ലാതാക്കാൻ നാം പലതരം കെമിക്കലുകൾ, ഓൾഔട്ട്,ഗുഡ്നൈറ്റ് പോലുള്ള സാധനങ്ങൾ ഉപയോഗിക്കാറുണ്ട്.

 എന്നാൽ ഈ വസ്തുക്കൾ ഒക്കെ ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെയധികം ഹാനികരം ആണ്. എന്നാൽ ഇതൊന്നും കൂടാതെ തന്നെ ശരീരത്തിന് ഹാനികരം ആകാത്ത വിധത്തിൽ നാച്ചുറലായ മാർഗ്ഗത്തിലൂടെ കൊതുകിനെ നശിപ്പിക്കാൻ ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി വേണ്ട മെയിൻ ഇൻക്രീഡിയന്റ് എന്ന് പറയുന്നത് യൂക്കാലിപ്സ്റ്റിന്റെ ഓയിൽ ആണ്. ഇത് എല്ലാ മെഡിക്കൽഷോപ്പിലും,സാധാലേഡീസ് സ്റ്റോറുകളിലും വാങ്ങാൻ കിട്ടുന്നതാണ്. ഇതെന്ന് പറയുന്നത് യൂക്കാലിപ്സ്റ്റ് ചെടിയുടെ ഒറിജിനൽ സത്ത് ആണ്. മായമൊന്നും ഇല്ലാത്ത പ്യൂർ ആയ സത്ത് ആണ്. അതുപോലെ ഒരു എംപ്റ്റി ആയ ബോട്ടിലും,അതിന്റെ കണക്ഷന്, അതുപോലെ അതിന്റെ പ്ലഗ്ഗിൽ കുത്തുന്ന പോർഷനും. ഇനി ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.

ആദ്യം തന്നെ എംപ്റ്റി ബോട്ടിൽ എടുത്തശേഷം അതിലേക്ക് ഒരു രണ്ടോ,മൂന്നോ ടേബിൾ സ്പൂൺ ഈയൊരു ഓയിൽ ഒഴിച്ച് നൽകുക. ഇനി ഇത് ഒന്ന് ഡൈലൂട്ട് ചെയ്യുന്നതിന് ആയി ബോട്ടിലിന്റെ മുക്കാൽ ഭാഗത്തോളം സാധാ പച്ചവെള്ളം ഒഴിച്ച് നൽകുക.ഇങ്ങനെ ചെയ്യുമ്പോൾ ഇത് ശരിക്കും ഡൈലൂട്ട് ആകുന്നതാണ്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments