ഇക്കിൾ ഉണ്ടാകുന്നത് ഒരു മിനിറ്റ് കൊണ്ട് കളയാം||ഇതാ ഇങ്ങനെ ചെയ്താൽ മതി||

നമ്മുടെ ജീവിതത്തിൽ പലപ്പോഴും സിംപിൾ ആയി കാണുന്ന പല കാര്യങ്ങളും ചില സമയത്ത് നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്. അത്തരത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് സാധാരണ ആയി ഉണ്ടാവുന്ന ഇക്കിൾ എന്നത്. ഇത് വളരെ സിംപിൾ ആണെങ്കിലും ചില സമയങ്ങളിൽ ഇത് വളരെ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.എന്നാൽ ഇക്കിൾ മാറാൻ ആയുള്ള ഉള്ള സിംപിൾ ആയ മൂന്ന് മാർഗ്ഗങ്ങൾ പരിചയപ്പെടാം.



ആദ്യത്തെ മാർഗം എന്നത് സാധാരണ ഒരു ഗ്ലാസ് വെള്ളം എടുക്കുക.അത് ചൂടുവെള്ളമോ ,പച്ചവെള്ളമോ ഏത് വേണമെങ്കിലും ആകാവുന്നതാണ്.വെള്ളം എടുത്ത് എത്രത്തോളം വായിൽ കൊള്ളാമോ അത്രത്തോളം വായിൽ കൊണ്ടശേഷം വിഴുങ്ങാതെ വായിൽ വയ്ക്കുക.അതിനുശേഷം കൈ ഉപയോഗിച്ച് മൂക്ക് പൊത്തി പിടിക്കുക. ഏകദേശം 40 മുതൽ 50 സെക്കന്റ് വരെ വെള്ളം വായിൽ ഇത്തരത്തിൽ കൊള്ളണം. അതിനുശേഷം മൂക്ക് കൂടി പൊത്തി പിടിച്ചാൽ ഇക്കിൾ ഉറപ്പായും മാറുന്നതാണ്.

അടുത്ത മാർഗം എന്ന് പറയുന്നത് ആദ്യം ഒരു ടീസ്പൂൺ പഞ്ചസാര എടുത്തശേഷം പതിയെ നാവിലേക്ക് ഇടുക.അതിനുശേഷം പഞ്ചസാര സാവധാനം അലിയിക്കുക.പഞ്ചസാര അലിയിച്ചു തീരുന്നതോടെ ഇക്കിളും മാറിക്കിട്ടുന്നതാണ്. ഇങ്ങനെ വളരെ ഇസിയായി തന്നെ ഇക്കിൾ മാറ്റാവുന്നതാണ്.

അവസാനമായി ഉള്ള ഒരു മാർഗ്ഗം എന്നത് വളരെ സിംപിൾ ആണ്. ഇതിനായി ഒരു ഗ്ലാസിൽ ഒരൽപ്പം വെള്ളം എടുത്തശേഷം ഇതിലേക്ക് ഇന്തുപ്പ് ചേർത്ത് നൽകുക. ഇന്തുപ്പ് പല ആരോഗ്യപ്രശ്നങ്ങൾക്കും ആയുർവേദ പ്രകാരം ആയി ഉപയോഗിക്കുന്ന ഒന്നാണ്.ഇനി ഇന്തുപ്പ് ഗ്ലാസിലെ വെള്ളത്തിൽ ഇട്ടശേഷം നന്നായി ഇളക്കി നൽകുക. അതിനുശേഷം സാവധാനം ഇത് കുടിയ്ക്കാവുന്നതാണ്.മുഴുവനും കുടിച്ചില്ലെങ്കിലും സാവധാനം സിപ് സിപ് ആയി കുടിയ്ക്കുക. ഇങ്ങനെ കുടിച്ചാൽ ഇക്കിൾ പൂർണ്ണമായും മാറിക്കിട്ടുന്നതാണ്. ഇങ്ങനെ വളരെ ഈസിയായ മാർഗ്ഗങ്ങളിലൂടെ ഇക്കിൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.



Comments