മുഖകാന്തിക്ക് ബേക്കിംഗ് സോഡ||നിങ്ങളുടെ മുഖം ഏറെ തിളക്കമുള്ളതാക്കാം||

 


മുഖസൗന്ദര്യം എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.അവിടെ കറുത്തവരോ, വെളുത്തവരോ എന്നൊന്നും വ്യത്യാസം ഇല്ല. ഉള്ള നിറം വളരെ നന്നായി കൊണ്ട് നടക്കുക എന്നതാണ് ഏറ്റവും പ്രധാനം. 

അതിനു തടസ്സം ആയി വരുന്ന കാര്യങ്ങൾ ആണ് മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു എന്നിവയൊക്കെ. എന്നാൽ ഇവയൊക്കെ മാറ്റി മുഖത്ത് മാക്സിമം എത്രത്തോളം മുഖകാന്തി ഉണ്ടാക്കി എടുക്കാൻ സാധിക്കും എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത്തരത്തിൽ വളരെ ഈസിയായി മുഖസൗന്ദര്യം ഉണ്ടാക്കി എടുക്കാൻ ആയുള്ള ഒരു ഉഗ്രൻ മാർഗം പരിചയപ്പെടാം.

ഇത് തയ്യാറാക്കാൻ ആദ്യം വേണ്ട ഇൻക്രീഡിയന്റ് ബേക്കിംഗ് സോഡ ആണ്. ബേക്കിംഗ് സോഡ ബ്ലീച്ചിംഗിന് ഏറെ സഹായിക്കും.അടുത്ത ഇൻക്രീഡിയന്റ് എന്നത് നാരങ്ങ ആണ്. അതുപോലെ തന്നെ വേണ്ട ഒരു പ്രധാന ഇൻക്രീഡിയന്റ് എന്നത് മഞ്ഞൾ പൊടി ആണ്. ഇനി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ബൗൾ എടുത്തശേഷം അതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ഇട്ടു നൽകുക.അടുത്ത രണ്ടാമത്തെ ഇൻക്രീഡിയന്റ് ആയ നാരങ്ങ എടുത്ത് രണ്ടായി മുറിച്ചശേഷം നാരങ്ങായുടെ നീര് ഒരു സ്പൂൺ ഇതിലേക്ക് ചേർത്ത് നൽകുക.ഇങ്ങനെ ചേർക്കുമ്പോൾ ഇത് പതഞ്ഞു പൊങ്ങുന്നതായി കാണാവുന്നതാണ്. ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ ഒരൽപ്പം മഞ്ഞൾ പൊടി ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇത് നന്നായി ഒന്ന് മിക്സ് ചെയ്തു നൽകുക. ഇങ്ങനെ മിക്സ് ചെയ്യുമ്പോൾ ഇത് ഒരു പേസ്റ്റ് രൂപത്തിൽ ലഭിക്കുന്നതാണ്. ഈയൊരു പേസ്റ്റ് മുഖത്ത് ഡയറക്ട് ആയി അപ്പ്ള്ളൈ ചെയ്യാവുന്നതാണ്.

ഇനി ഇത് അപ്പ്ള്ളൈ ചെയ്യുന്നത് എങ്ങനെ ആണെന്ന് പറഞ്ഞാൽ, ഈയൊരു പേസ്റ്റ് ഒരു ബ്രഷ് ഉപയോഗിച്ച് എടുത്തശേഷം സാവധാനം മുഖത്തേക്ക് അപ്പ്ള്ളൈ ചെയ്തു നൽകുക. ഇങ്ങനെ തേച്ചു പിടിപ്പിച്ചശേഷം അരമണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്. ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുന്നതാണ് ഏറ്റവും നല്ലത്. ഇത് മുഖത്തെ കറുത്ത പാടുകൾ ഒക്കെ മാറി മുഖം നല്ല ക്ലീനായി ,നല്ല വൈറ്റനസ് കിട്ടാൻ ഏറെ സഹായകരമാണ്. ഇനി ഇങ്ങനെ മുഖം കഴുകിയശേഷം മുഖം വളരെ ഡ്രൈ ആയി ഇരിക്കും. ഇനി ചെയ്യേണ്ടത് കൈയ്യിൽ ഉള്ള ഏതെങ്കിലും ഫെയർനെസ് ക്രീമോ, മൊയിസ്റ്ററൈസ് ക്രീമോ മുഖത്ത് തേച്ചു നൽകുക. അപ്പോൾ മുഖത്തെ ഡ്രൈനസ് മാറിക്കിട്ടുന്നതാണ്.ഇങ്ങനെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്തു നൽകുക. മുഖത്തിന് വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്. ഇത്തരത്തിൽ വളരെ ഈസിയായി തന്നെ ആർക്കും ഇത് ചെയ്യാവുന്നതാണ്.


Comments