സിനിമാ ലോകത്തെ ഞെട്ടിച്ചു വീണ്ടും ഒരു അകാല മരണം||വിങ്ങിപ്പൊട്ടി ആരാധകർ||



സിനിമാ  ലോകത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു ദുഖവാർത്ത.ഒരു മാസം മുൻപ് ആയിരുന്നു നടൻ പുനീത് രാജ്കുമാർ ഹൃദയാഘാതം വന്നു മരണപ്പെട്ടത്. ഇത് സിനിമാലോകത്തെ വളരെയധികം ദുഖത്തിൽ ആഴ്ത്തി. മുൻപ് ഇതുപോലെ സിദ്ധാർത്ഥ് എന്ന നടനും തന്റെ ചെറു പ്രായത്തിൽ തന്നെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. 


ഇപ്പോൾ സിനിമാ ലോകത്തെ കണ്ണീരിൽ ആഴ്ത്തി കൊണ്ട് സമാനമായ മറ്റൊരു വേർപാട് കൂടി സംഭവിച്ചിരിക്കുന്നു.സിനിമാ പ്രേമികളുടെ പ്രിയങ്കരനായ നടൻ ബ്രഹ്മ മിശ്രയെ മരിച്ച നിലയിൽ കണ്ടെത്തി.മൃതദേഹം അഴുകിയ നിലയിൽ താരത്തിന്റെ  ഫ്ലാറ്റിലെ കുളിമുറിയിൽ നിന്നും കണ്ടെത്തി.

താരം ഒറ്റയ്ക്ക് ആയിരുന്നു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഫ്ലാറ്റിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് ഫ്ലാറ്റിലെത്തി നടത്തിയ പരിശോധനയിൽ ആണ് നടന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉള്ളതായാണ് പോലീസ് പറയുന്നത്.

താരത്തിന്റെ മരണകാരണം ഹൃദയാഘാതം ആണ്. കഴിഞ്ഞ കുറേ നാളുകളായി മാധ്യമങ്ങളിൽ നിറയുന്നത് സിനിമാ മേഖലയിലെ താരങ്ങളുടെ വിയോഗം ആണ്.ആ കൂട്ടത്തിലേക്കു ഇപ്പോൾ പ്രിയ നടൻ ബ്രഹ്മ മിശ്രയും കൂടി പോയതോടെ സിനിമാ മേഖലയും, ആരാധകരും കണ്ണീരിൽ ആണ്.




Comments