2021 ലെ സിനിമകൾ ഇതൊക്കെ||32 സിനിമകൾ പരാജയം??സിനിമയിലെ പുതിയ വിശേഷങ്ങൾ കേട്ടോ??



2021 എന്ന വർഷം നമ്മളെ വിട്ടു പോയിരിക്കുന്നു. ഈ കാലയളവിൽ തിയറ്ററുകളിൽ റിലീസിന് എത്തിയ സിനിമകൾ കുറച്ചധികം ഉണ്ട്.അതിൽ തന്നെ പരാജയപ്പെട്ട ചിത്രങ്ങളും, വിജയിച്ച ചിത്രം ഒക്കെ ഉണ്ട്.അതിന്റെ ബോക്സോഫീസ്കളക്ഷൻ വച്ച് അനുസരിച്ച് ഇവ എങ്ങനെ എന്നത് നമുക്ക് നോക്കാം.

കോവിഡിന് ശേഷം കേരളത്തിലെ തിയറ്ററുകൾ തുറന്നത് ഒരു മലയാള ചിത്രത്തിലൂടെ അല്ല.അത് ഒരു തമിഴ് ചിത്രത്തിലൂടെ ആയിരുന്നു. വിജയ് ചിത്രം ആയ മാസ്റ്റർ ആയിരുന്നു അത്. 4 കോടി 30 ലക്ഷത്തിന് ആണ് ചിത്രത്തിന്റെ കേരളത്തിൽ അവകാശം വിറ്റു പോയിട്ടുള്ളത്. കേരളത്തിൽ നിന്ന് മാത്രം 13 കോടി പത്ത് ലക്ഷം രൂപയാണ്‌ കളക്ഷൻ നേടിയിട്ടുള്ളത്. സിനിമയുടെ ബഡ്ജറ്റ് ആയി കണക്കാക്കുന്നത് 125 കോടിയോളമാണ്. സിനിമ വേൾഡ് വൈഡ് കളക്ഷൻ 250 കോടിക്ക് മുകളിൽ നേടിയതായാണ് പറയുന്നത്.

കോവിഡിന് ശേഷം കേരളത്തിലെ തിയറ്ററിൽ കളിച്ച ആദ്യ മലയാള സിനിമ ജയസൂര്യ നായകൻ ആയ വെള്ളം ആണ്.പ്രജേഷ് സെൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ആറ് കോടി രൂപ ആണ് ചിത്രത്തിന്റെ ബഡ്ജറ്റ് ആയി പറയുന്നത്. സിനിമ മികച്ച അഭിപ്രായം നേടാൻ ഇടയാക്കി എങ്കിലും, തിയറ്ററുകളിൽ പരാജയപ്പെട്ടിരുന്നു. സിനിമയുടെ വേൾഡ് വൈഡ് കളക്ഷൻ ആയി കണക്കാക്കുന്നത് 2 കോടി 85ലക്ഷം രൂപയാണ്‌. 

തിയറ്ററുകളിൽ ഇതിനുശേഷം എത്തിയ സിനിമ ആണ് ഷൈൻ ടോമിന്റെ ലവ്‌ എന്ന ചിത്രവും, നടി അനശ്വര രാജന്റെ വാങ്ക് എന്ന ചിത്രവും.ഈ രണ്ട് ചിത്രങ്ങളും തിയറ്ററുകളിൽ വലിയ പരാജയമായി മാറി.2021 ൽ തിയറ്ററുകളിൽ വിജയിക്കുന്ന ആദ്യ ചിത്രം ആയിരുന്നു ഓപ്പറേഷൻ ജാവാ. ഏകദേശം മൂന്നരക്കോടി രൂപയാണ് ചിത്രത്തിന്റെ ആകെ ബഡ്ജറ്റ് ആയി കണക്കാക്കുന്നത്. നവാഗതനായ സംവിധായകൻ തരുൺ മൂർത്തി ആണ് ചിത്രം സംവിധാനം ചെയ്തത്.ഇതൊരു സൈബർക്രൈം ബേസ്ഡ് മൂവി ആണ്. സിനിമയുടെ അവസാന ബോക്സ് ഓഫീസ് കളക്ഷൻ ആയി പറയുന്നത് 4കോടി 10ലക്ഷം രൂപയാണ്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments