പരസ്പരം ഏറ്റുമുട്ടാൻ കെജിഎഫും, ബീസ്റ്റും!! 500 കോടി കടന്നു പുഷ്പ||പുതിയ സിനിമ വിശേഷങ്ങൾ ഇതാ||



ഈ വർഷം സിനിമാലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് കെജിഎഫ് 2 വും ,ബീസ്റ്റും. ഈ രണ്ട് ചിത്രങ്ങളും പരസ്പരം നേർക്കുനേർ വരുന്നു എന്ന് തന്നെ പറയാം.ബീസ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്തത് നെൽസൺ ആണ്. 

ചിത്രത്തിൽ നടൻ വിജയ് ആണ് നായകൻ ഏപ്രിൽ മാസത്തിൽ 14 തീയതി ചിത്രം തിയറ്ററിൽ പ്രദർശനത്തിന് എത്തും എന്നാണ് പറയുന്നത്. കെജിഎഫ് സിനിമയ്ക്ക് നേർക്കുനേർ ആയാണ് ചിത്രം തിയറ്ററിൽ എത്തുക. ഈ രണ്ടു ചിത്രങ്ങൾ ഏതാണ് ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുക എന്ന ആകാംക്ഷയിലാണ് ഇന്ന് ആരാധകരും ,സിനിമാലോകവും.

നടൻ അല്ലു അർജ്ജുൻ നായകനായ പുഷ്പ എന്ന ചിത്രം ബോക്സോഫീസിൽ 300 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. ഡിസംബർ 17 ന് തിയറ്ററുകളിൽ റിലീസിന് എത്തിയ ചിത്രമാണ് പുഷ്പ. സുകുമാരൻ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.ചിത്രത്തിന്റെ ബഡ്ജറ്റ് ആയി 120 കോടി ആണ് കണക്കാക്കുന്നത്. ആദ്യ പാർട്ടാണ് ചിത്രത്തിന്റെ ഇപ്പോൾ വന്നിട്ടുള്ളത്.ഈ ചിത്രം കേരളത്തിൽ നിന്നുമാത്രം ഇതിനോടകം തന്നെ 11 കോടിയോളം കളക്ഷൻ നേടിയിട്ടുണ്ട്. വെറും 15 ദിവസം കൊണ്ട് ആണ് ഈ തുക നേടിയത്. അതുപോലെ നോർത്ത് ഇന്ത്യൻ പ്രദേശങ്ങളിൽ ഏകദേശം 50 കോടി രൂപ കളക്ഷൻ ലഭിച്ചുവെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. സ്വന്തം നാട് ആയ അന്ധ്രയിലും ,തെലങ്കാനയിലും സിനിമാ വേണ്ടത്ര വിജയം നേടിയിട്ടില്ല. ഇപ്പോൾ ചിത്രം പല തിയറ്ററുകളിലും പരാജയത്തിലാണ് ഓടുന്നത്. നിർമ്മാണ കമ്പനി പറയുന്നത് പ്രകാരം ചിത്രം ഇപ്പോൾ 300 കോടി കളക്ഷൻ നേടി എന്നാണ് പറയുന്നത്. ജനുവരി 7 നാണ് ചിത്രം ആമസോൺ വഴി പ്രീമിയർ ചെയ്യുന്നത്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. കൂടാതെ മോഹൻലാലിന്റെ മോൺസ്റ്റർ എന്ന സിനിമയുടെ പോസ്റ്ററും ഇതോടൊപ്പം വന്നിട്ടുണ്ട്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments