സവാളകൊണ്ട് നിങ്ങളുടെ കറുത്ത ചുണ്ടുകൾ ചുവപ്പിക്കാം||ഇതാ ഒരു അടിപൊളി മാർഗ്ഗം||




മുഖസൗന്ദര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ചുണ്ടുകൾ എന്ന് പറയുന്നത്.സ്ത്രീകൾ സ്വാഭാവികമായും അവരുടെ ചുണ്ടുകൾ ഒക്കെ ലിപ്സ്റ്റിക് അതുപോലെ ഉള്ള കാര്യങ്ങൾ ചെയ്തു സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത് പുരുഷന്മാരത്ര ശ്രദ്ധിക്കാറില്ല എന്നാണ് പറയുന്നത്.



സാധാരണ നമ്മുടെ ലിപ്പ്ന് കളർ ഉണ്ടെങ്കിൽ ഈ കളർ ഒക്കെ നാം മെയ്ന്റെയ്ൻ ചെയ്തു പോകണം. എന്നാൽ പുതിയ തലമുറയിൽ പല തരത്തിലുള്ള പുകയില ഉൽപ്പന്നങ്ങളും മറ്റുമൊക്കെ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ചുണ്ടിന്റെ നിറം പലപ്പോഴായി നഷ്ടപ്പെടാറുണ്ട്.പ്രത്യേകിച്ച് സിഗരറ്റ് വലിക്കുന്ന ആളുകളിൽ അവരുടെ ചുണ്ട് വളരെയധികം കറുത്ത് പോകാറുണ്ട്. എന്നാൽ ഇങ്ങനെ വരുന്ന ചുണ്ടിന്റെ കറുപ്പ് നിറം മാറ്റാനായുള്ള വളരെ ഒരു ഈസിയായ ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിന് ആദ്യം വേണ്ട ഇൻക്രീഡിയന്റ് ഒരൽപ്പം പഞ്ചസാര ആണ്. അതിനുശേഷം വേണ്ടത് ഒരൽപ്പം തേൻ ആണ്. ഇത് വൻതേനാണെങ്കിലും ചെറുതേൻ ആണെങ്കിലും പ്രശ്നമില്ല. അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു ലൈം ഓർ ലെമൺ ആണ്.അവസാനമായി വേണ്ടത് ഒരു സവാള ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു സ്പൂൺ പഞ്ചസാര എടുത്ത് ഒരു പ്ലേറ്റിലേക്ക് ഇട്ടു നൽകുക. അതിനുശേഷം അതിലേക്ക് ഒരു അര സ്പൂൺ തേൻ ഇതിലേക്ക് ചേർത്ത് നൽകുക. ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ ലൈം ഓർ ലെമൺ ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. ഏകദേശം ഒരു സ്പൂണോളം ഒഴിച്ച് നൽകുക. ഇനി ഇത് ശരിക്കും മിക്സ് ചെയ്തു നൽകുക. ഇങ്ങനെ മിക്സ് ചെയ്തശേഷം ഇത് ഡയറക്ട് ആയി ഉപയോഗിക്കാം.എന്നാൽ ഇത് ഉപയോഗിക്കുന്നത് കൈ ഉപയോഗിച്ചോ ബ്രഷ് ഉപയോഗിച്ചോ അല്ല. ഇത് ഉപയോഗിക്കാനായി ഒരു സവാള ആണ് വേണ്ടത്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]




Comments