ഇതു കൊള്ളാലോ ||ഹോം മേഡ് ഓർഗാനിക് പ്ലാന്റ് ഫെർട്ടിലൈസർ ഇനി വീട്ടിൽ||



സാധാരണ ഒരു മുട്ടകൊണ്ട് എത്രത്തോളം തന്നെ ഉപയോഗമുണ്ട് എന്നകാര്യം ഏവർക്കും അറിയാം. വളരെയധികം ഗുണം ഉള്ള ഒന്നാണ് മുട്ട.മുട്ടയുടെ ഉള്ളിലുള്ള കണ്ടന്റ് കഴിക്കുന്നത് ഉൾപ്പെടെ പല ആവശ്യങ്ങൾക്ക് ആയി ഉപയോഗിക്കാറുണ്ട്.ഇത് ശരീരത്തിന് ഏറെ ആവശ്യമായ ഘടകം ആണ്. എന്നാൽ ഈയൊരു മുട്ടയുടെ തോട് പലപ്പോഴും നാം വലിച്ച് എറിയുക ആണ് ചെയ്യുന്നത്.പക്ഷേ ഈ മുട്ടയുടെ തോട് വളരെയധികം ഗുണകരമായ ഒന്നാണ്.

സാധാരണ വീടുകളിൽ ഉണ്ടാക്കുന്ന ചെടികൾക്ക്, പച്ചക്കറികൾക്ക് ഈ മുട്ടത്തോട് വളരെയധികം ഗുണകരമായ ഒന്നാണ്.പലപ്പോഴും ഇൻഡോറിൽ ആയാലും ഔട്ട് ഡോറിൽ ആയാലും നാം പലവിധ തരത്തിലുള്ള രാസപദാർത്ഥങ്ങൾ ഒക്കെ ആണ് ഉപയോഗിക്കാറുള്ളത്.എന്നാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ലാതെ ഈ മുട്ടത്തോട് ഉപയോഗിച്ച് അടിപൊളി ജൈവവളം ഉണ്ടാക്കി എടുക്കാനായി സാധിക്കും. അതും നല്ല ഗ്രോത്ത് നൽകുന്ന ഒരു ജൈവവളം.അത് എങ്ങനെയെന്ന് നോക്കാം.

ആദ്യം തന്നെ മുട്ടത്തോട് എടുത്തശേഷം ഇതെല്ലാ ചെറുതായി പൊടിച്ച് ഒരു ബോട്ടിലിന്റെ ഉള്ളിലായി ഇട്ടു നൽകുക.അതിനുശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങനീര്‌ ഒഴിച്ച് നൽകുക.അടുത്ത ഇൻക്രീഡിയന്റ് എന്നത് ഏകദേശം ഒരു 500ml വെള്ളം ഇതിലേക്ക് ഒഴിച്ച് നൽകുക. ഇനി ഇത് ഒന്ന് അടച്ചുവച്ചശേഷം അഞ്ച് ദിവസം കഴിഞ്ഞ് ഓപ്പൺ ചെയ്തു നോക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]


Comments