ദൃശ്യമാധ്യമങ്ങൾ തുടങ്ങി സമൂഹമാധ്യമങ്ങളിൽ വരെ ദിലീപിനെ സംബന്ധിച്ച വാർത്തകൾ ആണ് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. ഏതു മാധ്യമം എടുത്താലും അതിലെല്ലാം ദിലീപിനെ പറ്റിയുള്ള വാർത്തകൾ തന്നെ.നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഇടപെടലുകൾ ആണ് വാർത്തകളിൽ ഒക്കെയും. ദിലീപിന്റെ സുഹൃത്തുക്കൾ ഒക്കെയും ഇപ്പോൾ ദിലീപിനെ കൈയ്യൊഴിഞ്ഞ രീതിയാണ് കാണാൻ സാധിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ നിർണ്ണായകമായ പല വെളിപ്പെടുത്തലുകളും സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുക ആണ്. ഒരോ ദിവസവും പുതിയ വെളിപ്പെടുത്തൽ ആണ് വന്നുകൊണ്ട് ഇരിക്കുന്നത്. ഇതിനിടയിൽ ദിലീപിന് തിരിച്ചടിയായി കേസിലെ സാക്ഷികളെ വിസ്തരിക്കാൻ കോടതി അനുമതി നൽകിയത്.
കേസിൽ എട്ടോളം സാക്ഷികളെ വിസ്തരിക്കാൻ ആണ് അനുമതി.സാക്ഷികളിലായി പഴയ മൂന്ന് സാക്ഷികൾ ഉണ്ട് എന്നത് ദിലീപിന് വെല്ലുവിളി നിറയ്ക്കുന്ന ഒന്നാണ്. അതുപോലെ ദിലീപിന്റെ അടുത്ത സുഹൃത്ത് ആയ ശരത്തും ഏതാണ്ട് കുരുക്കിലായ അവസ്ഥയിലാണ് ഇരിക്കുന്നത്.
Comments
Post a Comment