ദിലീപുമായി യാതൊരു ബന്ധവും ഇനിയില്ല||ദിലീപിനെതിരെ ശക്തമായി പ്രതികരിച്ചു നടൻ മോഹൻലാൽ!!ഇനിയെന്ത്???



നടിയെ ആക്രമിച്ച കേസിൽ സിനിമാ മേഖലയിൽ നിന്നും ദിലീപിനെതിരെ നിരവധി പ്രതികരണങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈയടുത്ത് ദിലീപിനെതിരെ മെഗാസ്റ്റാർ നടൻ മമ്മൂട്ടി രംഗത്ത് വന്നിരുന്നു.ഇപ്പോഴിതാ മമ്മൂട്ടിക്ക് പിന്നാലെ നടൻ മോഹൻലാൽ കൂടി ദിലീപിനെതിരെ പ്രതികരണം നടത്തി രംഗത്ത് വന്നിരിക്കുകയാണ്.


നടൻ ദിലീപിന്റെ ചരിത്രം എങ്ങനെ എന്ന് പറഞ്ഞ് ആയിരുന്നു മോഹൻലാൽ ദിലീപിനെ തള്ളിയത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് 'അമ്മ' സംഘടന ദിലീപിനെ സംരക്ഷിച്ചിരുന്നു. അന്ന് ദിലീപ് വെറും ഒരു കുറ്റാരോപിതൻ മാത്രം ആയിരുന്നു. എന്നാൽ ദിലീപ് ഇത്തരമൊരു കുറ്റകൃത്യം ചെയ്യുമെന്ന്താൻ കരുതിയിരുന്നില്ല എന്ന് മോഹൻലാൽ പറയുന്നു. അതിനാലാണ് താനും മമ്മൂട്ടിയും ഒക്കെയടങ്ങുന്ന താരനിര ദിലീപിനെ പിന്തുണച്ചത്.എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ടു പോയി.

ദിലീപ് കുറ്റക്കാരനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞ നിമിഷം തന്നെ 'അമ്മ'സംഘടനയിൽ നിന്നുതന്നെ പുറത്താക്കുകയും ചെയ്തു.ഇപ്പോൾ അമ്മ എന്ന സംഘടനയുമായി ദിലീപിന് യാതൊരു ബന്ധവും ഇല്ല.കുറ്റവാളിയായ ഒരാളെ 'അമ്മ' സംഘടന ഒരു കാരണവശാലും സംരക്ഷിക്കില്ലായെന്നും നടൻ മോഹൻലാൽ പറഞ്ഞുവച്ചു.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]

Comments