ഗോൾഡൻ ഫേഷ്യൽ ഇനി വീട്ടിൽ തന്നെ||വെളുക്കാത്ത മുഖവും വെളുക്കും||




ബ്യൂട്ടിപാർലർ എന്ന് കേൾക്കാത്തവരായി ആരും തന്നെയില്ല.ബ്യൂട്ടി പാർലറിൽ പോകാൻ ആഗ്രഹം ഇല്ലാത്തവരായി ആരും തന്നെയില്ല. സാധാരണ വെയിൽ ഒക്കെ ആയി കഴിയുമ്പോൾ മുഖം ഒന്ന് ബ്ലീച്ച് ചെയ്യാനും, ഫേഷ്യൽ ചെയ്തു എടുക്കാനും ഒക്കെയായി ബ്യൂട്ടിപാർലറിൽ പോകാറുള്ളവർ ധാരാളം ആണ്.


മുൻപൊക്കെ സ്ത്രീകൾ ആണ് കൂടുതലായി ബ്യൂട്ടിപാർലറുകളിൽ പോകാറുള്ളത് എങ്കിൽ ഇപ്പോൾ പുരുഷന്മാർക്കും ബ്യൂട്ടി പാർലർ ഉണ്ട്.എന്നാൽ ബ്യൂട്ടിപാർലറുകളിൽ ഒന്നും തന്നെ പോകാതെ വളരെ ഈസിയായി,എഫക്ടീവായി ഫേഷ്യൽ വീട്ടിൽ തന്നെ ചെയ്തു എടുക്കാം. അത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ടത് മുൾട്ടാനി മിട്ടി പൗഡർ ആണ്. ഇത് ലേഡീസ് സ്റ്റോറുകളിൽ വാങ്ങാൻ കിട്ടുന്നതാണ്. അതുപോലെ ആയുർവേദകടകൾ, ഇംഗ്ലീഷ് മരുന്ന് കടകളിൽ ഒക്കെ ഇത് വാങ്ങാൻ കിട്ടുന്നതാണ്. അത്ര ഗുണകരമായ ആയൂർവേദ കൂട്ട് അടങ്ങിയ ഒന്നാണ് ഇത്. ഇത് മുഖത്ത് ഉള്ള നോർമലായ എല്ലാത്തരം ഡാർക്കനസ്സിനെയും ഇല്ലാതാക്കാൻ സഹായിക്കും.അതുപോലെതന്നെ സൂര്യപ്രകാശം ഏറ്റ് മുഖത്തുണ്ടാകുന്ന എല്ലാതരം പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഇത് സഹായകരം ആണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് സാധാ മഞ്ഞൾപ്പൊടി ആണ്. മഞ്ഞൾപ്പൊടി നമ്മുടെ സ്കിന്നിന് ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ്.ഇനി വേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം ലൈം ഓർ ലെമൺ ആണ്.ഇതെന്നത് നമ്മുടെ സ്കിന്നിനെ പൂർണ്ണമായും ക്ലീൻചെയ്യാൻ ഒക്കെ സഹായകരം ആണ്. ഇതിലെ സിട്രിക് ആസിഡ് മുഖത്തേക്ക് ആഴ്ന്നിറങ്ങി ഡാർക്ക് സ്പോട്ടിനെ മാറ്റി ,ഡാർക്ക് സ്കിന്നിനെ മാറ്റാനും സഹായകരം ആണ്.ഇനി വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ആണ്. വെറ്റമിൻ ഇ ക്യാപ്സ്യൂൾ സ്കിന്നിന് സോഫ്റ്റ്നസ് നൽകാൻ സഹായിക്കും.അതുപോലെ ഡെഡ്സെൽ ഒക്കെ മാറി പുതിയ സെൽ ജനറേറ്റ് ചെയ്യാൻ ആയി സഹായിക്കും.ഇനി അവസാനമായി വേണ്ടതായ ഇൻക്രീഡിയന്റ് എന്നത് ഒരൽപ്പം പാൽ ആണ്. ഇത് പച്ചപാൽ ആണെങ്കിലും,കാച്ചിയ പാൽ ആണെങ്കിലും കുഴപ്പമില്ല. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ബൗൾ എടുത്തശേഷം അതിൽ ഒരു സ്പൂൺ മുൾട്ടാനി മിട്ടി പൗഡർ ഇടുക. ഇനി അതിലേക്ക് അടുത്ത ഇൻക്രീഡിയന്റായ മഞ്ഞൾ പൊടി ഒരൽപ്പം ചേർത്ത് നൽകുക.അതുപോലെ അടുത്ത ഇൻക്രീഡിയന്റായ ലൈം ഓർ ലെമൺ ഒരു സ്പൂൺ ചേർത്ത് നൽകുക. അടുത്തതായി ഒരു വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഇതിൽ പൊട്ടിച്ച് ഒഴിക്കുക.അവസാനമായി ഒരൽപ്പം പാൽ ഇതിൽ ചേർത്ത് നൽകുക.ഇനി ഇത് നന്നായി ശരിക്കും ഒന്ന് കുഴച്ചു എടുക്കുക.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]





Comments