ദിലീപിനെതിരെ വീണ്ടും പുതിയ കേസുകൾ കൂടി||എല്ലാം കൈയ്യോടെ പിടിച്ചു||ഇതുവരെ പറഞ്ഞതൊക്കെ കല്ലുവച്ച നുണകൾ||ഇനി രക്ഷയില്ല||



നടിയെ ആക്രമിച്ചെന്ന കേസിൽ ദിലീപിനെതിരെ പുതിയ നീക്കം നടത്താൻ ക്രൈംബ്രാഞ്ച് സംഘം. കൊച്ചിയിൽവച്ച് യുവനടിയെ തട്ടിക്കൊണ്ട്പോയ ശേഷം അപകീർത്തികരമായ ദൃശ്യങ്ങൾ എടുത്ത ദിവസം ദിലീപ് എവിടെ ആയിരുന്നു എന്ന ചോദ്യം ആണ് ഇപ്പോൾ ഉയരുന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് സംഘം.


ഈ വിഷയത്തിൽ പ്രോസിക്യൂഷനോട് തെറ്റായി വിവരം നൽകിയതിന് ദിലീപിന് എതിരെ പുതിയ കേസ് കൂടി വരും.നിലവിൽ ദിലീപിനെഅന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ചോദ്യം ചെയ്തു വരികയായിരുന്നു.ഈ  സാഹചര്യത്തിലാണ് അന്വേഷണസംഘത്തിന്റെ പുതിയൊരു നീക്കം വരുന്നത്.

ദീലീപിനെ കൂടുതൽ, കൂടുതൽ കുരുക്കിലേക്കു ആക്കുകയാണ് പോലീസ്.ദിലീപിന് രക്ഷപെടാൻ ഒരു പഴുതും അവശേഷിക്കാത്ത വിധത്തിലാണ് അന്വേഷണം എന്ന സൂചന നൽകുന്നതാണ് ഈ പുതിയ കേസ്.നടിയെ ആക്രമിച്ച കേസിലും ഈ പുതിയ നീക്കം നീർണ്ണായകമാകും എന്നതാണ് കരുതുന്നത്. കേസിൽ പ്രതിഭാഗം ആയുധമായി പ്രയോഗിക്കാൻ ഇടയുള്ള ആശുപത്രി ചികിത്സാ വിഷയത്തിൽ സകല പഴുതുകളും അടച്ചുള്ളൊരു അന്വേഷണം വേണമെന്ന് പോലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments