Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
നടൻ ദിലീപിനെതിരായ നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. ഇപ്പോൾ വന്നിട്ടുള്ള പുതിയ വിവരങ്ങൾ പ്രകാരം നിരവധി പ്രമുഖരുടെ പേരുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി ഉടൻ വരാനിരിക്കെ വിധി ദിലീപിന് അനുകൂലമാക്കാൻ പോലീസിലെ ഉന്നതർ ശ്രമിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ വേണ്ടി മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ശ്രമിച്ചുവെന്ന തരത്തിലുള്ള വിവരങ്ങൾ ആണ് ഒടുവിലായി ഇപ്പോൾ എത്തിയിരിക്കുന്നത്.പുരാവസ്തുതട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിനെ സംരക്ഷിച്ച ലോക്നാഥ് ബെഹ്റ തന്നെ ദിലീപിനെ സംരക്ഷിച്ചു എന്നാണ് പറയുന്നത്.
ദിലീപും ,ലോക്നാഥ് ബെഹ്റയും നിരവധി തവണ ഫോണിൽ സംസാരിച്ചു എന്ന് പറയപ്പെടുന്നതായ രേഖകൾ ലഭിച്ചു എന്നാണ് പ്രമുഖ ന്യൂസ് ചാനൽ ആയ റിപ്പോർട്ടർ ടിവി അവകാശപ്പെടുന്നത്.
[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]
Comments
Post a Comment