ദിലീപ് കൂടുതൽ കുരുക്കിലേക്ക്|| ഇനി അറസ്റ്റിലേക്കോ??||



നടൻ ദിലീപ് വീണ്ടും ജയിലിലേക്ക് പോകും എന്ന സൂചനയാണ് കേസിലെ സാഹചര്യങ്ങൾ ഇപ്പോൾ സൂചിപ്പിക്കുന്നത്. ജനപ്രിയ നായകൻ ഉടൻതന്നെ കാരാഗ്രഹത്തിലേക്ക് പോകുമെന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ്.ദിലീപിനെയങ്ങനെ കുരുക്കിൽ ആക്കിയിരിക്കുകയാണ് പോലീസ്. ചോദ്യം ചെയ്യലിന്ശേഷം അറസ്റ്റ് ഉണ്ടാകും എന്ന നിലയിലാണ് ഇപ്പോഴത്തെ സാഹചര്യം.


നടിയെ ആക്രമിച്ച കേസിൽ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യണമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ പദ്ധതി ഇടുന്നതു സംസ്ഥാന ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത കാര്യമാണെന്ന് ഹൈക്കോടതി യിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

ഗൂഢാലോചന കേസിൽ ദിലീപിന് എതിരായി ഉള്ള ആരോപണങ്ങൾ അതീവ ഗൗരവതരമായതാണ് എന്നതാണ് സർക്കാർ നിലപാട്. ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയി സാക്ഷിയായ വ്യക്തി ആണ് പോലീസിന് മൊഴി നൽകിയത്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]
 

Comments