ഹാർഡ് ഡിസ്കിലെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതോ??ഇനി അടുത്തത് എന്ത്??




നടൻ ദിലീപുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് മൂന്ന് ഇടങ്ങളിൽ ആയി നടത്തിയ മിന്നൽ പരിശോധന പൂർത്തിയായിരിക്കുകയാണ്. ഏഴുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിൽ ദിലീപിന്റെ ഫോൺ ഉൾപ്പെടെയുള്ള പല ഉപകരണങ്ങളും പോലീസ് ഉദ്യോഗസ്ഥർ പിടിച്ച് എടുത്തു. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ട് എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.


നടിയെ ആക്രമിച്ചദൃശ്യങ്ങൾ ദിലീപിന്റെകൈവശം ഉണ്ട് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ ദൃശ്യങ്ങൾ കണ്ടെത്തുക ആയിരുന്നു പോലീസ് റെയ്ഡിലൂടെ ഉദ്ദേശിച്ചത്. അതുപോലെ ദിലീപിന്റെ കൈവശം ലൈസൻസ് ഇല്ലാത്ത തോക്ക് ഉള്ളതായും വെളിപ്പെടുത്തൽ വന്നിരുന്നു.ഈ വിവരവും പോലീസ് പരിശോധിച്ചു.

അന്വേഷണ സംഘത്തെ ഇല്ലാതാക്കാൻ വേണ്ടി ദിലീപ് പദ്ധതി ഇട്ടു എന്നും സംവിധായകൻ ബാല ചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.ദിലീപിന്റെ ആലുവയിലെ വീട്ടിൽ ആയിരുന്നു ക്രൈംബ്രാഞ്ച് സംഘം ആദ്യം എത്തിയത്.

[കൂടുതൽ ഡീറ്റെയൽസിനായി വീഡിയോ കാണുക]



Comments